മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മങ്ങാട്…
വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മങ്ങാട് സ്വദേശി മരിച്ചു.മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണൻ മകൻ ശരത്ത് (30) ആണ് മരിച്ചത്ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനുരാഗ്പരിക്കേറ്റ് ചികിത്സയിൽ.രാത്രി 12.30ന് ആയിരുന്നു അപകടം.
പൂക്കാട്ടിരി – ഒരുമ കൂട്ടായ്മ
റോഡ് ഒരുക്കുന്ന പ്രദേശത്തെ SSLC, +2 ഉന്നത വിജയികളെ ആദരിക്കലും എടയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ പച്ചക്കറിവിത്ത് വിതരണവും എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു.
ബൈക്കില്‍ പോകവെ സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
വള്ളിക്കുന്ന് (മലപ്പുറം):പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സാരിചക്രത്തില് കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം ഒലിപ്രം കടക്കാട്ടുപാറ ചാലാരിയില്‍ വസന്തകുമാരി(63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം. പേരമകന് ഹരികൃഷ്ണന് ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്ന് രാമനാട്ടുകര അഴിഞ്ഞിലത്തെപ്ലൈവുഡ് കമ്ബനിയിലേക്ക് പോവുന്നതിനിടെ ഒലിപ്രം പതിനാലാം മൈലില്‍ വെച്ചു സാരിബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പേരമകനോട് കാര്യംപറയുകയുംബൈക്ക് അപ്പോള്‍ തന്നെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍, റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചും ചികില്‍സ നല്‍കിയെങ്കിലും ഉച്ചക്ക് രണ്ടോടെമരണം സംഭവിക്കുകയും ചെയ്തു.
സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽ നഗരസഭയിലെ താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി.
LDF ജനകീയ സർക്കാരിനും, സിപിഎമ്മിനെതിരെയും വലതുപക്ഷ മാധ്യമങ്ങളും, UDF, BJP, ജമാഅത്തെ ഇസ്ലാമി, SDPI മഴവിൽ സഖ്യങ്ങളും നടത്തി വരുന്ന കളള പ്രചരണങ്ങൾ തുറന്ന്കാണിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗം വി.ടി സോഫിയയും, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻമാസ്റ്ററും നയിക്കുന്ന സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽനഗരസഭയിലെ താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി.ടിസോഫിയ, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻ, വി.കെ രാജീവ്, എൻ.വേണുഗോപാലൻ,കെ.കെരാജീവ് എന്നിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റ് SSLC +2 വിജയികൾക്കും യൂണിറ്റ് ഭാരവാഹികൾക്കുമുള്ള അനുമോദനം.
അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
കുറ്റിപ്പുറം.. ദിവസങ്ങൾക്ക് മുന്നേ അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്സ്കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥംബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും *ടീം കുറ്റിപ്പുറവും* സംയുക്തമായി *തിരൂർ ജില്ലാആശുപത്രി ബ്ലഡ് സെന്ററിന്റെ* സഹകരണത്തോടെ കുറ്റിപ്പുറം സൗത്ത് LP സ്കൂളിൽ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 41 രെജിസ്റ്റർ ചെയ്യുകയും 31 പേർ സന്നദ്ധ രക്തദാനംനടത്തുകയും ചെയ്തു, ക്യാമ്പിന് അൻവർസാദത്ത് കുറ്റിപ്പുറം, അഷ്കർ കുറ്റിപ്പുറം, അമീർകുറ്റിപ്പുറം, സിദ്ധീഖ് ചെമ്പിക്കൽ, ഡോ. അബുതാഹിർ ,ടീം കുറ്റിപ്പുറത്തിന്റെ ഭാരവാഹികളായ അഡ്വ. ഫൈസൽ, ഷാജിസ് മുഹമ്മദ്, റഷീദ്, ഫിറോസ് ബാബു, കാസിം, ബഷീർ, മിർഷാദ്, പ്രവീൺ, ബിഡികെ ജില്ല, താലൂക്ക്, ഐഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു
പെരിന്തൽമണ്ണ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പ്രോടെക് എജുക്കേഷൻ ആൻഡ്ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രൊടെക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ യൂനുസ് സലീം, പ്രോടെക് എജുക്കേഷൻ ട്രസ്റ്റ് ഡയറക്ടർ ഫസൽ, അക്കാദമിപ്രിൻസിപ്പൽ ഷുക്കൂർ , അബ്ദുൽ ഹമീദ് (ഡയറക്ടർ മേലാറ്റൂർ സർവ്വീസ് സഹകരണ ബാങ്ക്), അബ്ദു റഷീദ്, ഷിജിൽ , അബ്ദുസലാം എന്നിവർ സംബന്ധിച്ചു.
കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി
പെരിന്തൽമണ്ണ: കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നല്കി യുവാവ് മാതൃകയായി. പെരിന്തൽമണ്ണ ജനത ഹോം വേൾഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നാട്ടുകൽ സ്വദേശിസലീമാണ് മാതൃകയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷന് സമീപത്ത് നിന്നാണ്പണവും നിരവധി രേഖകളും അടങ്ങിയ പേഴ്സ് സലീമിന് ലഭിച്ചത്. ഉടന്‍ തന്നെ സലീം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പേഴ്സില്ഉണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പോലീസിന് ലഭിച്ച ഹോസ്പിറ്റൽ ബില്ലിലെ നമ്പറില്‍ വിളിച്ച്പോലീസ് ഉടമസ്ഥനെ തിരിച്ചറിഞ്ഞു. കടുങ്ങപുരം സ്വദേശി അഫ്സലിന്റേതായിരുന്നു പേഴ്സ്. പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഫ്സലിന് പേഴ്സ് നഷ്ടമായത്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വെച്ച് സലീം പേഴ്സിൻ്റെ ഉടമസ്ഥൻ അഫ്സലിന് പണവുംരേഖകളും അടങ്ങിയ പേഴ്സ് കൈമാറി. മാതൃകപരമായ പ്രവർത്തനം നടത്തിയ സലീമിനെപെരിന്തൽമണ്ണ പോലീസ് അഭിനന്ദിച്ചു.



