നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മണിപ്പുർ കലാപത്തിന് പിന്നിൽ മനുവാദ രാഷ്ട്രീയ അജൻഡ: ഗീവർഗീസ് മാർ കൂറിലോസ്
കോട്ടയം > ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മനുവാദ രാഷ്ട്രീയ അജൻഡയുടെ ഭാഗമായിആസൂത്രിതമായി നടപ്പാക്കുന്നതാണ് മണിപ്പുരിലെ കലാപമെന്ന് യാക്കോബായ സഭ നിരണംഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഇതിനെതിരെ ഇനിയുംപ്രതികരിച്ചില്ലെങ്കിൽ ഇന്ത്യ എന്ന സങ്കൽപം തന്നെ തകരും. മണിപ്പുരിലേത് ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മാത്രമായി ചെറുതാക്കിക്കാണിക്കാനുള്ള ശ്രമംഭരണകൂടം നടത്തുന്നുണ്ട്. എന്നാൽ അതിനപ്പുറം, വർഗീയ ലഹളയായി അത് മാറിക്കഴിഞ്ഞെന്നകാര്യത്തിൽ സംശയമില്ല. മണിപ്പുർ കലാപത്തിൽ പ്രതിഷേധിച്ച് വനിതാസാഹിതി കോട്ടയത്ത്സംഘടിപ്പിച്ച സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി രാജ്യത്ത് നടപ്പാക്കിവരുന്ന ഭരണകൂട ഭീകരതയുടെ അവസാന ഉദാഹരണം മാത്രമാണ്മണിപ്പുർ. പ്രധാനമന്ത്രി മൗനത്തിന്റെ വൽമീകത്തിൽ അഭയംപ്രാപിച്ചിരിക്കുന്നു. രാജ്യത്തെ സ്ത്രീകളുടെ മാനത്തിന് ഇപ്പോൾ എന്ത് വിലയാണുള്ളത്.
മൺസൂൺ ബമ്പർ 10 കോടി ബാഗ്യവാൻമാർ പരപ്പനങ്ങാടിയിലെ ഹരിത കർമ്മസേനാ അംഗങ്ങൾക്ക്
പരപ്പനങ്ങാടി*:കേരള ലോട്ടറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10 കോടി അടിച്ചത്പരപ്പനങ്ങാടി സ്വദേശികൾക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേനാഅംഗളായി പത്ത് പേര് ചേർന്നാണ് ലോട്ടറിഎട്ത്തത്. ഇവർ എടുത്ത MB 200261 എന്ന നമ്പറിലുള്ള ട്ടിക്കറ്റിനാണ് ഒന്നാം സമ്മനമായ 10 കോടി അടിച്ചത്. ലോട്ടി പരപ്പനങ്ങാടിയിലെ ഒരു ബേങ്കിന് കൈമാറിയിട്ട് ഉണ്ട്.
പ്രവീൺറാണ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ
ചങ്ങരംകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശ്ശൂരിൽ റിമാന്റിൽ കഴിഞ്ഞ് വന്ന പ്രതിപ്രവീൺ റാണയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. എടപ്പാൾ സ്വദേശിയായ വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചങ്ങരംകുളംപോലീസ് പ്രവീൺ റാണയെ കസ്റ്റഡിയിൽ എടുത്തത്. പ്രവീൺ റാണയുടെ സൈഫ് ആന്റ് സ്റ്റോങ് ബിസിനസ് കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട്നിക്ഷേപകരിൽ നിന്ന് ലാഭം വാഗ്ദാനം ചെയ്ത് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിൽ തൃശ്ശൂരിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രവീൺറാണയെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങരംകുളം സിഐബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്.
കോട്ടയം: ജനം കടൽ പോളെ ഇളകിയെത്തി, വഴിനീളെ കാത്തുനിന്നതോടെ ഉമ്മൻചാണ്ടിയുടെമൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെവൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂർപിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്രഎത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട്ജനസാഗരമായി എംസി റോഡ് മാറി.
ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന്ദാരുണാന്ത്യം. കാസർകോഡ് ആണ് സംഭവം. അജാനൂർ മാണിക്കോത്ത് ആയിഷാ മൻസിലിലെപ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളിൽവീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
സംസ്ഥാനതല വായന മത്സരം: സി.ടി.സന ഷിറിന് രണ്ടാംസ്ഥാനം
അങ്ങാടിപ്പുറം: ഡിസി ബുക്സ് സംസ്ഥാനതലത്തിൽ വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച'എൻ്റെ പുസ്തകചങ്ങാതിക്ക് എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ' - പുസ്തകാസ്വാദന (വീഡിയോ) മത്സരത്തിൽ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു (ഹ്യുമാനിറ്റീസ്) വിദ്യാർഥി സി.ടി.സന ഷിറിൻ രണ്ടാംസ്ഥാനം നേടി. 3000 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനം. അഖിലകേരള ബാലജനസഖ്യം സംസ്ഥാന ട്രഷറർ, എൻഎസ്എസ് കൺവീനർ, നല്ലപാഠംകൺവീനർ, ട്രോമ കെയർ വൊളൻ്റിയർ എന്നീ നിലകളിൽ ശ്രദ്ധേയയാണ് ഈ മിടുക്കി.
കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം
ഫയർ ഫോഴ്സിലെ എല്ലാ ജീവനകാർക്കും റെയിൻ കോട്ട് വിതരണം ചെയ്തു..ചെയ്മ്പർ ഓഫ്കോമേഴ്സ് പ്രസിഡന്റ് കെ.പി. സാക്സൻ ഫയർ ഓഫീസർ ജയകുമാറിന് കൈമാറി കൊണ്ട്ഉദ്ഘാടനം നിർവഹിച്ചു..* *പ്രോഗ്രാമിൽ ചെയ്മ്പർ സെക്രട്ടറി കെ. എം. അബൂബക്കർ , ജില്ലാ വൈസ്പ്രസിഡന്റ് കെ.എ. അസി ,ട്രഷറർ എം കെ പോൾസൺ, വൈസ് പ്രസിഡന്റ് സി.എം. നാരായണൻ , യൂത്ത് വിംങ്ങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര എന്നിവർ പങ്കെടുത്തു.
പറക്കുളത്ത് ഓട്ടോ ടോറസ്സില് ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവര്ക്ക് പരിക്ക്
പടിഞ്ഞാറങ്ങാടി: പറക്കുളം പളളിപ്പടിക്ക് സമീപം ഓട്ടോ ടോറസ്സില് തട്ടി അപകടം. അപകടത്തില്മലമല്ക്കാവ് സ്വദേശിയായ ഓട്ടോ ഡ്രൈവര്ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെഎടപ്പാളിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. മലമല്ക്കാവ് ഭാഗത്ത് നിന്നും പറക്കുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മലമല്ക്കാവ്ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ്സില് തട്ടുകയായിരുന്നു.തിങ്കളാഴ്ച്ച കാലത്ത് പത്തുമണിയോടെയായിരുന്നു അപകടം .










