താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
തെരുവുവിളക്കുകൾ കണ്ണടച്ചു പ്രതിഷേധവുമായി യുവാക്കൾ
പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ, കണ്ടുബസാർ മേഖലയിൽതെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു യുവജനങ്ങൾ പട്ടാപകൽ പന്തംകൊളുത്തിതെരുവിലിറങ്ങി. അയിരൂർ അസ്‌ഗ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ്പന്തംകൊളുത്തി പ്രതിഷേധം നടത്തിയത്. കണ്ടുബസാറിലെ ഹൈമാക്‌സ് വിളക്ക് അപകടത്തിൽതകർന്നുവെങ്കിലും രണ്ടുവർഷമായിട്ടും ഇതുവരെയും അറ്റകുറ്റപണികൾ നടത്തി കത്തിക്കാനായിട്ടില്ല. അതിനുപുറമെ അയിരൂർ, കണ്ടുബസാർ മേഖലയിൽ ഗ്രാമീണറോഡുകളിലും തെരുവുവിളക്കുകൾകണ്ണടച്ചു കിടക്കുകയാണ്. അറ്റകുറ്റ പണികൾ നടത്തേണ്ട പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് അധികൃതരുംഇതിനോട് മുഖംതിരിച്ചിരിക്കുകയാണ്. അസ്‌ഗ കലാസാംസ്‌കാരിക വേദി പ്രവർത്തകരുടെനിവേദനത്തെത്തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രാദേശിക വികസന ഫണ്ടിൽനിന്ന്കണ്ടുബസാറിൽ മിനി ഹൈമാക്‌സ് വിളക്കിന് രണ്ടുലക്ഷം രൂപ അനുവദിച്ചുവെങ്കിലുംഅനുബന്ധമായ നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ അനുമതികാത്തിരിക്കാൻ തുടങ്ങിയിട്ട് ആറുമാസമായി. എം.പി. അനുവദിച്ച അഞ്ച് ലക്ഷം രൂപയുംമഠത്തിൽറോഡിനും അനുമതിലഭിക്കാത്തതിനാൽ കാത്തിരിക്കുകയാണ്. കണ്ടുബസാറിൽയുവജനങ്ങൾ നടത്തിയ പന്തംകൊളുത്തി പ്രതിഷേധം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. റംഷാദ്ഉദ്‌ഘാടനം ചെയ്‌തു.
യൂത്ത്ലീഗിന്റെ സ്നേഹ കൂടാരം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എംബ്രാന്തിരിഉദ്ഘാടനം ചെയ്തു
എടപ്പാൾ: യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹ കൂടാരത്തിൽഒരുമിച്ചിരിക്കാൻ ഉദ്ഘാടകനായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ്എംബ്രാന്തിരിയും."മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മറ്റി വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ". എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച്‌പ്രചരണാർത്ഥം എടപ്പാൾ പഞ്ചായത്ത് എസ്.ടി.യു കമ്മറ്റി നിർമ്മിച്ച സ്നേഹ കൂടാരത്തിലാണ്മനോജ് എബ്രാന്തിരി എത്തിയത്. നാട് മുഴുവൻ യൂത്ത് ലീഗ് ഉയർത്തിപ്പിടിക്കുന്ന ഇത്തരം സ്നേഹകൂടാരങ്ങൾ മാതൃകയാണെന്നും സമയം കിട്ടുമ്പോൾ താനും ഇതിൽ വന്നിരിക്കുമെന്നും കൂടാരംഉദ്ഘാടനം ചെയ്ത് കൊണ്ട് മനോജ് എബ്രാന്തിരി പറഞ്ഞു. ഡിസംബർ 1 മുതൽ 20 വരെ നടക്കുന്ന പഥയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായാണ് സ്നേഹകൂടാരം സ്ഥാപിച്ചിട്ടുള്ളത്. മുള ഉപയോഗിച്ച് വളരെ മനോഹരമായ രീതിയിലാണ് കൂടാരം നിർമ്മിച്ചിട്ടുള്ളത്. വി.കെ.എ മജീദ് അദ്ധ്യക്ഷനായി. റഫീഖ് പിലാക്കൽ, മുസ്തഫ പെരിഞ്ചീരി, ഹാരിസ് . ടി,അഷറഫ്കോലക്കാട്,കെ.പി ഖാദർബാഷ, ജാസിർ തലമുണ്ട, അസീസ് കരിമ്പനക്കൽ , ഒ.വി മുഹമ്മദലി , ഒ.വിഉബൈദ്, കെ.വി ബാവ , മുഹമ്മദ് കുട്ടി കല്ലിങ്ങൽ, ഷാജി തുയ്യം എന്നിവർ സംസാരിച്ചു.
സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത്മതിലില്‍ ഇടിച്ച് നിന്നു.ചൊവ്വാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് അപകടം.എടപ്പാള്‍ ഭാഗത്ത്നിന്ന് വന്നിരുന്ന പ്രിൻസ് ഡ്രൈവിംഗ് സ്കൂളിന്റെ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റ്തകര്‍ത്ത് കുഴിയില്‍ വീണ് മതിലില്‍ ഇടിച്ചാണ് നിന്നത്.അപകടത്തില്‍ പെട്ട കാറില്‍ ഉണ്ടായിരുന്നവര്‍പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയും ഇന്നുമായി ചങ്ങരംകുളം എടപ്പാള്‍മേഖലയില്‍ നടന്ന നാലോളം അപകടങ്ങളിലായി 20 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കൊപ്പം : ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽസഞ്ചാരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം പൂവക്കോട് കോഴിക്കുന്നത്ത് പുത്തൻവീട്ടിൽ ഷിബു (34) ആണ് ഇന്നലെ വൈകുന്നേരം ഉണ്ടായഅപകടത്തിൽ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ ഇറക്കത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
പരപ്പനങ്ങാടി കോടതിയുടെ പുതിയ കെട്ടിടം നിർമാണമാരംഭിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനംഹൈകോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു. ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻഎല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ജീവനക്കാരും അഭിഭാഷകരും അവരുടെബാധ്യത നിറവേറ്റണം. കേസുകൾ കൂടിയെങ്കിലും ജനസംഖ്യാനുപതമായി ജഡ്ജിമാരുടെ എണ്ണംകുറവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെഷൻ കോടതി ജഡ്ജി കെ. സനിൽ കുമാർ അധ്യക്ഷതവഹിച്ചു. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണകാലത്ത്മലബാറിലെ പ്രധാന കോടതികളിൽ ഒന്നായിരുന്നു പരപ്പനങ്ങാടിയിലേത്. ജില്ലയിൽ കൂടുതൽ സ്ഥലസൗകര്യമുള്ള കോടതിയാണിത്. മുൻസിഫ് കോടതി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ഫാസ്റ്റ് ട്രാക്ക്കോടതി എന്നിവയാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. കോടതിയുടെ പഴയ തനിമനിലനിർത്തി, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തി നൂതന രൂപകൽപന ചെയ്തതാണ് പുതിയബഹുനില കെട്ടിടം.27.57 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. 1918ൽ നിർമിച്ച പഴയ കെട്ടിടം നിലനിർത്തി ചെറിയ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുക. നാല്കോടതികൾ പ്രവർത്തിക്കുന്ന അഞ്ച് നില കെട്ടിടമാണ് നിർമിക്കുന്നത്. ഒന്നര വർഷത്തിനകംനിർമാണം പൂർത്തിയാകും. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് എ. ഫാത്തിമാ ബീവി, പരപ്പനങ്ങാടിനഗരസഭാ അധ്യക്ഷൻ എ.ഉസ്മാൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഗോപൻ മുക്കുളത്ത്, ബാർ അസോസിയേഷൻ പ്രസിഡന്റ് വനജ വള്ളിയിൽ, ജനറൽ സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ, ട്രഷറർ പി.വി. റാഷിദ് എന്നിവർ സംസാരിച്ചു.
കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാണൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മലപ്പുറം കോട്ടക്കൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെഎടപ്പാളിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷവർമ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മിന്നൽ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവർത്തനംനിർത്തിവയ്പ്പിച്ചു
തിരുവനന്തപുരം > കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഷവർമ വിൽപന കേന്ദ്രങ്ങളിൽപരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകൾ 1287 ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കി. മാനദണ്ഡങ്ങളിൽ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവർമ വിൽപന നിർത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങൾക്ക് റക്ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുംനൽകി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. പരിശോധനകൾ തുടരുന്നതാണ്. നിയമ ലംഘനംനടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സല്യൂട്ട് നൽകാം..!
'മുലയൂട്ടിയ ഈ പൊലീസമ്മക്ക്..! ' അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മക്കളെയാണ് നോക്കാൻ ആരുംഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കുംആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യംഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്. "ഉദരത്തിൽ" ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാൽ നല്‍കിവിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും ആ കുഞ്ഞിൻ്റെ അമ്മയായി. ''താന്‍ പ്രസവിച്ചതല്ലെങ്കിലും തന്‍റെ ഒന്‍പത് മാസമായ മകളെപോലെ കരുതി തന്നെയാണ് ആര്യകുഞ്ഞിന് മുലയൂട്ടിയത്." മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ കുഞ്ഞിന് സ്‌നേഹത്തിന്റെ ആര്‍ദ്രമധുരം നല്‍കിയകൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായശ്രീമതി.എം.എ.ആര്യയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ..










