പൂച്ചയെ കൊണ്ട് കട ഉദ്ഘാടനം  വൈറലായി കൊണ്ടോട്ടിയിലെ ഈ ബാഗ് കട. 

കൊണ്ടോട്ടി:  പൂച്ചയെ കൊണ്ട് കട ഉദ്ഘാടനം  നടത്തി വൈറലായിരിക്കുകയാണ്  കൊണ്ടോട്ടിയിലെഒരു വ്യാപാരി   അരിമ്പ്ര സ്വദേശി ഷൗക്കത്തലിയുടെ ‘റോക്കി ബാഗ്‌സ് ആൻഡ് സ്പോർട്‌സ് ഷോപ്പ്’ ആണ് ശനിയാഴ്ച റോക്കി എന്ന പൂച്ച ഉദ്ഘാടനംചെയ്തത്. പഴയങ്ങാടി റോഡിൽ ബാഗ്‌കടനടത്തുന്ന ഷൗക്കത്തലിക്ക് കഴിഞ്ഞ റംസാൻ കാലത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൂച്ചക്കുട്ടിയെകിട്ടുന്നത്. അതിനെ എടുത്ത് പാലും ഭക്ഷണവുമെല്ലാം കൊടുത്ത് വളർത്തി. റോക്കി എന്ന പേരുംനൽകി. കടയിൽ ചുറുചുറുക്കോടെ വളർന്ന പൂച്ചക്കുട്ടി ഷൗക്കത്തലിയോടുംകടയിലെത്തുന്നവരോടുമെല്ലാം വേഗത്തിൽ ഇണങ്ങി. പെട്ടെന്നുതന്നെ അടുത്ത കടക്കാരുടെയുംഅരുമയായി. അടുത്ത് ചായക്കട നടത്തുന്ന ഉണ്ണിയുടെ വക പാലും മുത്തളം ഫിഷിന്റെ വകമീനുമെല്ലാം റോക്കിക്ക് ദിവസവും സൗജന്യമായി കിട്ടുന്നുണ്ട്. പോലീസ്‌സ്റ്റേഷന് സമീപം സുഹൃത്ത്ജാഫറിനൊപ്പം പുതിയ കട തുറക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോൾ കടയുടെ പേര്ചർച്ചയായി. കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ പേരിടാൻതന്നെതീരുമാനിച്ചു. ഇരുവർക്കും ഉദ്ഘാടകനെയും അധികം തിരയേണ്ടിവന്നില്ല. റോക്കിയെക്കൊണ്ടുതന്നെഉദ്ഘാടനംചെയ്യിക്കാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ശനിയാഴ്ച 11 മണിക്ക്നിരവധിയാളുകളുടെ മുന്നിൽ റോക്കി തന്റെതന്നെ പേരിലുള്ള കടയുടെ ഉദ്ഘാടകനായത്.

പ്രബോധനം Day

മലപുറം ജില്ലാ തല ഉദ്ഘാടനംപ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി MLA ക്ക് പ്രബോധനം കോപ്പി നൽകിക്കൊണ്ട് ജില്ലാ പ്രസിഡന്റ് സലിം മമ്പാട് നിർവ്വഹിക്കുന്നു.ജില്ലാ ടീൻ ഇന്ത്യ കോ-ഓർഡിനേറ്റർ സദ്റുദ്ദീൻ പങ്കെടുത്തു.

ഉറങ്ങിക്കിടക്കുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കുന്നംകുളം: ഭർത്താവും മക്കളും ഒന്നിച്ച് കുടുംബമായി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയുവതിയുടെ വസ്ത്രം ഊരാൻ ശ്രമിച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ കുന്നംകുളംപോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടൽ കണ്ണാതേടത് വീട്ടിൽ സുധീഷ് (41) നെയാണ് കുന്നംകുളംപോലീസ് ഇൻസ്പെക്ടർ ഷാജഹാൻ യു.കെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിലുംഇതിനു മുൻപ് കുന്നംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയപ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഇലക്ട്രിക്‌ പോസ്റ്റിൽ ഇടിച്ച്‌ മങ്ങാട്‌…

വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഇലക്ട്രിക്‌ പോസ്റ്റിൽ ഇടിച്ച്‌ മങ്ങാട്‌ സ്വദേശി മരിച്ചു.മങ്ങാട്‌ പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണൻ മകൻ ശരത്ത്‌ (30) ആണ്‌ മരിച്ചത്‌ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അനുരാഗ്‌പരിക്കേറ്റ്‌ ചികിത്സയിൽ.രാത്രി 12.30ന്‌ ആയിരുന്നു അപകടം.

പൂക്കാട്ടിരി – ഒരുമ കൂട്ടായ്മ

റോഡ് ഒരുക്കുന്ന പ്രദേശത്തെ SSLC, +2 ഉന്നത വിജയികളെ ആദരിക്കലും എടയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ പച്ചക്കറിവിത്ത് വിതരണവും എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു.

ബൈക്കില്‍ പോകവെ സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം 

വള്ളിക്കുന്ന് (മലപ്പുറം):പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സാരിചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം ഒലിപ്രം കടക്കാട്ടുപാറ ചാലാരിയില്‍ വസന്തകുമാരി(63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം. പേരമകന്‍ ഹരികൃഷ്ണന്‍ ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്ന് രാമനാട്ടുകര അഴിഞ്ഞിലത്തെപ്ലൈവുഡ് കമ്ബനിയിലേക്ക് പോവുന്നതിനിടെ ഒലിപ്രം പതിനാലാം മൈലില്‍ വെച്ചു സാരിബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പേരമകനോട് കാര്യംപറയുകയുംബൈക്ക് അപ്പോള്‍ തന്നെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍, റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചും ചികില്‍സ നല്‍കിയെങ്കിലും ഉച്ചക്ക് രണ്ടോടെമരണം സംഭവിക്കുകയും ചെയ്തു.

സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽ നഗരസഭയിലെ  താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി.  

LDF ജനകീയ സർക്കാരിനും, സിപിഎമ്മിനെതിരെയും വലതുപക്ഷ മാധ്യമങ്ങളും, UDF, BJP, ജമാഅത്തെ ഇസ്ലാമി, SDPI മഴവിൽ സഖ്യങ്ങളും നടത്തി വരുന്ന കളള പ്രചരണങ്ങൾ തുറന്ന്കാണിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗം വി.ടി സോഫിയയും, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻമാസ്റ്ററും നയിക്കുന്ന സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽനഗരസഭയിലെ  താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി.ടിസോഫിയ, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻ, വി.കെ രാജീവ്, എൻ.വേണുഗോപാലൻ,കെ.കെരാജീവ് എന്നിവർ സംസാരിച്ചു.