മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
തൃശ്ശൂരിൽ വാഹനപകടം ;രണ്ട് കാറുകൾ പൂർണമായും തകർന്നു –
തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും അപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾകൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽനിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സിബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചുകയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.
വ്യാപാരി വ്യവസായി സമിതി എടപ്പാൾ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
എടപ്പാൾ: ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 5% ജിഎസ്ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജിഎസ്ടി കൗൺസിലിന്റെതീരുമാനം പിൻവലിക്കുക, വ്യാപാര മേഖലയിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കാരണമാകുന്നവൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതി സംസ്ഥാനത്തൊട്ടാകെ ധർണ്ണ സംഘടിപ്പിച്ചു. എടപ്പാൾ ഏരിയ കമ്മിറ്റിയുടെ കീഴിൽ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റിഅംഗവും എടപ്പാൾ ഏരിയ സെക്രട്ടറിയുമായ യു.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾഏരിയ പ്രസിഡന്റ് എം കെ ഹമീദ് അധ്യക്ഷനായി. യോഗത്തിൽ എടപ്പാൾ യൂണിറ്റ് സെക്രട്ടറിമുഫാഹിദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്ത്, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ്വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഷെരീഫ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി നന്ദി പറഞ്ഞു.
പൊന്നാനി താലൂക്ക് ആശുപത്രി; ഉള്ളിൽ സൗകര്യമില്ലെങ്കിലും പുറത്ത് മുഖം മിനുക്കി.
പൊന്നാനി: റോഡ് വീതി കൂട്ടാൻ ചുറ്റുമതിൽ പൊളിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ലക്ഷങ്ങൾചെലവഴിച്ച് താലൂക്ക് ആശുപത്രിയിലെ ഗേറ്റ് നവീകരിച്ചു. അടിയന്തരമായി ആശുപത്രിയിൽചെയ്യേണ്ടിയിരുന്ന മറ്റ് പല അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കപ്പെടാതെ കിടക്കുമ്പോഴാണ്ആശുപത്രിയുടെ പ്രവേശന കവാടത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചത്. പൊന്നാനി അഴിമുഖത്ത് പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി അപ്രോച്ച് റോഡ്ആറുവരിപ്പാതയുമായി ബന്ധപ്പെടുത്തുന്നതിന് ഹാർബർ പ്രദേശം മുതൽ ആനപ്പടി വരെ റോഡ് വീതികൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുന്നറിയിപ്പും ഭൂമിയുടെ രേഖകൾസമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശങ്ങളും ബന്ധപ്പെട്ട ഭൂവുടമകൾക്ക് നൽകി. റോഡ്വീതി കൂട്ടുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയുടെയും മാതൃശിശു ആശുപത്രിയുടെയുംചുറ്റുമതിൽ പൊളിക്കേണ്ടി വരും. കൃത്യമായ വിവരങ്ങൾ അറിയിച്ചുള്ള സർക്കാർ ഉത്തരവ്മറച്ചുവച്ചാണ് ആശുപത്രിയിലെ പ്രവേശന കവാടം നവീകരിക്കാനാായി ലക്ഷങ്ങൾ ചെലവഴിച്ചത്. പഴയ കെട്ടിടത്തിന്റെ നവീകരണം ഉൾപ്പെടെ ആശുപത്രിയിൽ ഒട്ടേറെ അടിസ്ഥാന ആവശ്യങ്ങളാണ്നിലനിൽക്കുന്നത്. മലിനജല പ്രശ്നത്തിന് പരിഹാരമായിട്ടില്ല. സെപ്റ്റിക് ടാങ്കുകൾ പെട്ടെന്ന് നിറഞ്ഞ്ശുചിമുറി ഉപയോഗ ശൂന്യമാകുന്നത് പതിവാണ്. ഇതു പരിഹരിക്കാൻ പദ്ധതികൾതയാറാക്കിയിട്ടുണ്ടെങ്കിലും നിർമാണ അനുമതി ലഭിച്ചിട്ടില്ല.
ത്രിവർണമണിഞ്ഞ് ചെറുതോണി അണക്കെട്ട്; അപൂർവ കാഴ്ച
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു._ തൊടുപുഴ കനത്ത മഴയെ തുടർന്ന് തുറന്നുവിട്ട ഇടുക്കി ചെറുതോണി അണക്കെട്ട്ത്രിവർണമണിഞ്ഞു. അണക്കെട്ടിൽ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ചസംവിധാനത്തോടെ ദേശീയ പതാകയുടെ നിറങ്ങൾ ചാർത്തിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻരാത്രി 11ഓടെ ഇതിൻ്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. 75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കിയത്രിവർണ പതാക എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ്ഇടുക്കി അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നത്. മൂന്ന് ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളത്തിലാണ്ദേശീയ പതാകയുടെ നിറങ്ങൾ പ്രതിഫലിച്ചത്.
സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ കരൂപടന്നസ്വദേശിനി അഫ്‌സാനയാണ് മരിച്ചത് .
സംഭവത്തില്‍ ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിനെ കയ്പമംഗലം പോലീസ് അറസ്റ്റ്ചെയ്തു. കടുത്ത സ്ത്രീപീഡനത്തെ തുടര്‍ന്നാണ് 21കാരിയായ യുവതി ആത്മഹത്യ ചെയ്തതെന്നകണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ആഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഫ്‌ളാറ്റില്‍ വെച്ച് അഫ്‌സാന ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥിതിഗുരുതരമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഫ്‌സാന മരിച്ചു. നേരത്തെ തന്നെ യുവതിയുടെആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് ഭര്‍ത്താവ് അമലിനെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍ഡ്ചെയ്തു.
മലദ്വാരത്തിൽ സ്വർണ്ണം കടത്തി, ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം, കൈയ്യോടെ പിടികൂടി പൊലീസ് .
മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയ ആളും ഇയാളിൽ നിന്ന് സ്വർണംതട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയത്. തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോവിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്‌സ്യൂൾരൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണം. കസ്റ്റംസിൽ പിടിക്കപ്പെടാതെയാണ് ഇയാൾ പുറത്തെത്തിയത്. മഹേഷിൽ നിന്ന് സ്വർണംതട്ടിയെടുക്കാനെത്തിയ നാല് പേരും അറസ്റ്റിലായി. പരപ്പനങ്ങാടി കെ ടി നഗർ നെടുവകുഞ്ഞിക്കണ്ണന്റെ പുരക്കൽ മൊയ്തീൻ കോയ (52) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ്അനീസ് (30) നിറമരുതൂർ ആലിൻചുവട് പുതിയാന്റകത്ത് സുഹൈൽ (36) പരപ്പനങ്ങാടി പള്ളിച്ചന്റെപുരക്കൽ അബ്ദുൽ റഊഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം കൈമാറുന്നതിനിടെപോലീസ് മുഴുവൻ പേരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കൂറ്റനാട്ട് കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചു ബൈക്ക്യാത്രികനടക്കം രണ്ടുപേർക്ക് സാരമായി പരിക്കേറ്റു
കൂറ്റനാട് : ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവരുടെ വാഹനം കൂറ്റനാട് അപകടത്തിൽപെട്ടതിനെത്തുടര്ന്ന് രണ്ടുപേർക്ക് പരിക്കേറ്റു കൂറ്റനാട് ബസ് സ്റ്റാൻഡിനുസമീപമാണ് വഴിതെറ്റിവന്നകാർ രണ്ട് ബൈക്കുകളിടിച്ചുതകർത്തത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടംസംഭവിച്ചത്. അപകടത്തിൽ ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുൾ ലത്തീഫിനെ (30) ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപ്പാദം അറ്റുപോയഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലപ്പുറംസ്വദേശികളെ കൊച്ചിഎയർപ്പോർട്ടിൽ ഇറക്കിയശേഷം ഗൂഗിൾമാപ്പ് നോക്കി തിരിച്ച് മലപ്പുറത്തേക്കുപോയ കാർപെരുമ്പിലാവിൽനിന്ന് റൂട്ട് മാറി ചാലിശ്ശേരി-കൂറ്റനാട് പാതയിലെത്തി. കൂറ്റനാട് ബസ്‌സ്റ്റാൻഡ്കഴിഞ്ഞപ്പോൾ വഴി തെറ്റിയതായി സംശയംതോന്നിയ ഡ്രൈവർ മറ്റ് വാഹനയാത്രക്കാരോട്വഴിചോദിച്ചറിഞ്ഞ് യാത്ര തുടർന്നു. എന്നാൽ, കൂറ്റനാട് ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയപ്പോൾഗൂഗിൾ മാപ്പിൽ സ്റ്റാൻഡിനടുത്തുള്ള ചെറിയവഴിയിലേക്ക് തിരിയാൻ നിർദേശം ലഭിച്ചു. വാഹനംപെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെത്രെ. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി വൈശാഖിനെ (24) കൂറ്റനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ല. ടാക്‌സിയിലുണ്ടായിരുന്നകോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവർ നൗഫലും മറ്റുരണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറും ബുള്ളറ്റും ഭാഗികമായി തകർന്നു. എ.എസ്.ഐ. ജോൺസന്റെ നേതൃത്വത്തിൽചാലിശ്ശേരിപോലീസ് സ്ഥലത്തെത്തി. പട്ടാമ്പി-കൂറ്റനാട് പാതയിലുണ്ടായ ഗതാഗത തടസ്സംമുക്കാൽമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.
ഇലപ്പെരുമ പകര്‍ന്ന് ജി.എച്ച്.എസ് നാഗലശ്ശേരി .
നിത്യജീവിതത്തില്‍ സസ്യങ്ങള്‍ക്കും ഇലകള്‍ക്കുമുള്ള പ്രാധാന്യം വിളിച്ചറിയിച്ച് ജി.എച്ച്.എസ്. നാഗലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ഇലപ്പെരുമ പ്രദര്‍ശനം സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്ടാംഗം ആയുര്‍വേദകോളേജിലെ ഡോക്ടര്‍ പാര്‍വതി മുഖ്യപ്രഭാഷണം നടത്തി. ചുറ്റുപാടുമുള്ള ചെടികളേയുംഇലകളേയും പരിചയപ്പെടുത്തുന്നതോടൊപ്പം ഇവയ്ക്ക് ആഹാരത്തിലും ഔഷധത്തിലുമുള്ളപ്രാധാന്യം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇലകള്‍ ഉപയോഗിച്ച് കൗതുക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാരങ്ങള്‍, ഇലച്ചിത്രങ്ങള്‍, ഔഷധഗുണങ്ങളെ കുറിച്ചുള്ള ചാര്‍ട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മ്മിച്ചു. അഞ്ഞൂറില്‍പരംഇലവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന സര്‍ഗവേളയില്‍കുട്ടികള്‍ക്കായി രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.



