കേരള ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ്സമ്മേളനം 

ചങ്ങരംകുളം: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻചങ്ങരംകുളം യൂണിറ്റ് സമ്മേളനം മാന്തടത്ത് നടന്നു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന പരിപാടിസംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ സത്യനാഥൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി സുനിൽദാസ് സംഘടന റിപ്പേർട്ടും ജില്ലാ പ്രസിഡന്റ് ശ്രീഷിനോജ് മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ക്ഷേമ ബോർഡ് മെമ്പർ റൗഫ് ജില്ല വൈ.പ്രസിഡന്റ് അശോകൻ, ജില്ലാ ജോ.സെക്രട്ടറി പ്രകാശൻ , ജില്ലാ ട്രഷറർ ബിബിൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ രാംകുമാർ , നൗഷാദ് , രാജേഷ്, എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ആയി റഫീക്ക് കാളാച്ചാലിനെയുംസെക്രട്ടറിയായി അനൂപ് പന്താവൂരിനെയും ട്രഷറായി ബിബിൻ കോക്കൂരിനെയും ജില്ലാഎക്സിക്യൂട്ടിവായി രാജൻ എം നെയും തിരഞ്ഞെടുത്തു. ചടങ്ങിൽ അനുമോദനവും കമ്പനി ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. അനൂപ് പ്രവർത്തന റിപ്പേർട്ടും ഗോപാലകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. രാജൻ എം നന്ദിയുംരേഖപ്പെടുത്തി. 8 - 8 - 2022 ന് പാർലിമെന്റിൽ അവതരിപ്പിച്ച വൈദ്യുത നിയമ ഭേദഗതി ബില്ലിൽ വൈദ്യുതഉപഭോക്താക്കൾക്കും വൈദ്യുതി പ്രതിഷ്ഠാപന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ദേഷകരമായിബാധിക്കുന്ന വ്യവസ്ഥകൾ പിൻവലിക്കണമെന്ന്    KEWA ചങ്ങരംകുളം യൂണിറ്റ് സംമ്മേളനംപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ഇന്‍സ്റ്റഗ്രാമില്‍ അര ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടല്‍, ദമ്പതികള്‍ അറസ്റ്റില്‍ 

പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തിയ ആറംഗ സംഘംഅറസ്റ്റില്‍. കാല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുടസ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍അരലക്ഷത്തിലേറെ ഫോളേവേഴ്‌സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും.  ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പാലക്കാട് ടൗണ്‍സൗത്ത് പൊലീസ് വ്യക്തമാക്കി. പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരന്‍. ഒരു വ്യാജഫെയ്‌സ്ബുക്ക് ഐഡിയും സിം കാര്‍ഡും തട്ടിപ്പിന് കളമൊരുക്കാന്‍ ഉപയോഗിക്കും. മെസഞ്ചറിലൂടെസന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടര്‍ സന്ദേശംഅയപ്പിച്ചു. പിന്നാലെ വിശ്വാസം ആര്‍ജിക്കും. ഒടുവിലാണ് കെണിയില്‍ വീഴ്ത്തലും തട്ടിപ്പും നടത്തുക.  ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട്പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറില്‍ ഒരു വീട്സംഘം പലക്കാട് യാക്കരയില്‍ വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക്വിളിച്ചുവരുത്തിയത്.  ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട്വച്ച്  ഇരുവരും കണ്ടുമുട്ടി. വീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നും, ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നുവ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്.  വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ്കൂടെയുള്ളവ!ര്‍ക്ക് ഒപ്പം ചേര്‍ന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎംകാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം.  യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ഇടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൗണ്‍ സൗത്ത്  പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തു. സൂത്രധാരനായ ശരത്തിന്റെ പേരില്‍  മോഷണം, ഭവനഭേദനം അടക്കം12 പരാതികള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോഎന്നും പൊലീസ് പരിശോധിക്കുന്നുണ്ട്

*ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; രോഗി മരിച്ചു* 

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെവാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന്മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല. മഴുഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട നടന്ന സംഭവത്തെ കുറിച്ച്ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച് ആശുപത്രി ആർഎംഒയാണ് അന്വേഷണംനടത്തുന്നത്.  വാഹനാപകടത്തിൽ പരിക്കേറ്റ, കോയാമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കോയാമോന്റെ ബന്ധുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെപെട്ടന്ന് പുറത്തെത്തിക്കാനുള്ള മെഡിക്കൽ സംഘത്തിന്റെ നീക്കത്തിനിടെയാണ് വാതിൽകുടുങ്ങിയത്. തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതിൽ പൊളിക്കേണ്ടിവന്നത്. 2002 മുതൽ ഈ ആംബുലൻസ് ബീച്ച് ആശുപത്രിയിലുണ്ട്. ആംബുലൻസിന്റെ കാലപ്പഴക്കമാണ്വാതിൽ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണം. ആംബുലൻസിന്റെ കാലപ്പഴക്കം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നുന്നും ഒപ്പമുണ്ടായിരുന്നവർആരോപിച്ചു. ആംബുലൻസിൽ വച്ച് സിപിആർ കൊടുക്കാൻ പോലും ഡോക്ടർക്ക് സാധിച്ചിരുന്നില്ല. കോയമോനെ സ്ട്രെച്ചറിൽ ബന്ധിപ്പിക്കുന്ന ബെൽറ്റ്‌ പോലും ആംബുലൻസിൽ ഇല്ലായിരുന്നുവെന്നുംസഹപ്രവർത്തകനായ കിരൺ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച്, അരമണിക്കൂർ കോയാമോനെ പുറത്തിറക്കാൻ ആയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഈ ആരോപണവും പരിശോധിക്കും. അതേസമയം വാഹനാപകടത്തിൽ സാരമായിപരിക്കേറ്റ കോയാമോൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച്വിശദമായ റിപ്പോർട്ട് നൽകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. 

തൃശൂർ മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ട കൊവിഡ് രോഗിക്ക് അവഗണന 

തൃശൂർ: തൃശൂരില്‍ കൊവിഡ് രോഗിക്ക് അവഗണന. അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർമെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ല. വേലുപാടം സ്വദേശി ജോസിനാണ്അവഗണന നേരിട്ടത്. വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ രണ്ട്മണിക്കൂറോളം ആംബുലൻസിൽ കിടത്തിയെന്നാണ് എന്നാണ് പരാതി ഉയര്‍ന്നത്. കൊവിഡ്സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ്ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. ഡോക്ടർമാർ എത്തി രേഖകൾ പരിശോധിച്ചെങ്കിലും മുൻകൂട്ടി വിളിച്ചുപറയാത്തത്എന്തെന്നായിരുന്നു ചോദ്യം. വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ ഓക്സിജന്‍റെസഹായത്തോടെയാണ് ആംബുലൻസിൽ കിടത്തിയിരുന്നത്. ഞായറാഴ്ചയാണ് ജോസിന്അപകടത്തിൽ പരിക്കേറ്റത്. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന്മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാധ്യമങ്ങൾ പ്രശ്നം വാർത്തയാക്കിയപ്പോൾആശുപത്രി അധികൃതർ ജോസിനെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.  

*സൗരോര്‍ജ്ജ റാന്തല്‍ വിതരണം ചെയ്ത് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്* 

250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പട്ടികജാതി കുടുംബങ്ങള്‍ക്ക് റാന്തല്‍ വിതരണം' പദ്ധതിയോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിവികസന വകുപ്പിന്റെ 8.74 ലക്ഷം രൂപ ചെലവില്‍ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, റേഡിയോഎന്നിവയോടുകൂടിയ റാന്തല്‍ വിളക്ക് ആണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെഎട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.പി.എല്‍. കുടുംബാംഗങ്ങളായ പട്ടികജാതിവിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിനു അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ എസ്. അലീമ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന, കണ്ണമ്പ്രഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, പട്ടികജാതി വികസന ഓഫീസര്‍ ചക്രാധരന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.

കണ്ണൻ പന്താവൂരിന് സ്നേഹാദരവ്.

എടപ്പാൾ: കേരളകൗമുദി എടപ്പാൾ ലേഖകനും പ്രസ്സ് ഫോറം സെക്രട്ടറിയുമായ കണ്ണൻ പന്താവൂരിനെആദരിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനമാണ് ആദരവ്നൽകിയത്. 20 വർഷത്തോളമായി മാധ്യമ രംഗത്തുള്ള ഇദ്ദേഹം കേരള പത്രപ്രവർത്തകഅസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.ചടയമംഗലം സംസ്ഥാന മണ്ണ്ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടത്തിയ ജില്ലാസമ്മേളനത്തിൽ കൊല്ലം ജില്ലാ കമ്മറ്റിയുടെ സ്നേഹാദരവ് മുൻ എം.പി.യും ഗുരുവായൂർ ദേവസ്വംബോർഡ് മെമ്പറുമായ ചെങ്ങറ സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.പ്രൗഢോജ്വലമായി നടന്നചടങ്ങിൽ വിവിധ സെഷനുകളിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. 

*പ്ലസ് വണ്‍ സീറ്റ്; യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍* 

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന്അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹതനേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റുജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങിവിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെഎം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്കണ്ടറിവിഭാഗം ഐ.സി.ടി സെല്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 373 പ്ലസ് വണ്‍ സീറ്റുകള്‍അധികമാണ്. എന്നാല്‍ ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നത് യാഥാര്‍ത്ഥ്യവുമാണ്. അധികസീറ്റുകളുള്ള ജില്ലയില്‍ എങ്ങിനെ അഡീഷണല്‍ ബാച്ച് നല്‍കാന്‍ കഴിയും?. സമഗ്രവുംസത്യസന്ധവുമായ വിവരങ്ങള്‍ നല്‍കാതെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണതശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഫയല്‍ സംബന്ധിച്ചഅന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പരാതിയും പരിഹരിക്കാന്‍ മന്ത്രിആവശ്യപ്പെട്ടു. ഭാരത് മാല പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പാക്കേജ്  സംബന്ധിച്ച് കൃത്യമായവിവരം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുന്നതിനായി ജനപ്രതിനിധികളെപങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍, ബൈലോ അംഗീകാരം നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ചഫയലുകള്‍ തീര്‍പ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ലഹരി ഉപയോഗം തടയുന്നതിനായി ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, കോളേജുകള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവ ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍വിആര്‍ പ്രേംകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള പഞ്ചായത്ത് തല ആക്ഷന്‍കമ്മിറ്റിയും ഇതിനായി രൂപീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുംഎംപ്ലോയ്‌മെന്റ്, പി.എസ്.സി രജിസ്‌ട്രേഷനുമായി പഞ്ചായത്ത് തലങ്ങളില്‍ ഐ.ടി മിഷന്റെനേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വ്യവസായവികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നു വിലയിരുത്തി സ്വകാര്യമേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെഭാഗമായി ജില്ലയില്‍ കുറ്റിപ്പുറത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന്  അനുമതിതേടിയിട്ടുണ്ട്. പ്രകൃതി സൗഹൃദമായ ഇത്തരത്തലുള്ള കൂടുതല്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ജില്ലയിലെ ഓരോ നിയോജമണ്ഡലത്തിലും ആരംഭിക്കാന്‍ ശ്രമം നടത്തുമെന്നും കളക്ടര്‍ യോഗത്തില്‍പറഞ്ഞു. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന സമിതിയുടെ യോഗംമൂന്നു മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കിഫ്ബി വഴി നിര്‍മിച്ച പല സ്‌കൂളുകള്‍ക്കും കെട്ടിട നമ്പര്‍ നല്‍കുന്നതിന് പല പഞ്ചായത്തുകളും പലമാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നതെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ടി.വി ഇബ്രാഹിംഎം.എല്‍.എ ചൂണ്ടിക്കാട്ടി. കെട്ടിടം നിര്‍മിച്ചിട്ടും അദ്ധ്യയനം തുടങ്ങാന്‍ കഴിയാത്തത് അദ്ധ്യാപകതസ്തികകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇക്കാര്യത്തില്‍ പൊതു മാനദണ്ഡം പാലിക്കണമെന്നുംതദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ തകര്‍ന്നദേശീയപാതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആളില്ലാത്ത സ്ഥിതിക്ക്പരിഹാരമുണ്ടാവണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കാത്തതിന്കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എആവശ്യപ്പെട്ടു. യഥാസമയം യൂണിഫോം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്വന്ന വീഴ്ചയാണ്  യൂണിഫോം ലഭിക്കാതിരിക്കുന്നതിനിടയാക്കിയതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍പറഞ്ഞു. മതിയായ കെട്ടിട സൗകര്യമില്ലാത്തതായി മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പൊന്മുണ്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ജില്ലയിലുള്ളതെന്നും ഈ സ്‌കൂളുകളില്‍ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. മഞ്ചേരി- ഒലിപ്പുഴ റോഡിലെ കുഴികള്‍ നികത്തുന്നതിന് ടെണ്ടര്‍ വിളിച്ചിട്ട് ആരും പങ്കെടുത്തില്ലെന്നുംടീ ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായിപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തീരദേശഹൈവേയില്‍ പെട്ട പറവണ്ണ സീവാള്‍ റോഡ് പ്രവൃത്തി ദ്രുതഗതിയിലാക്കാനുള്ള നടപടിസ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അനാവശ്യ സാങ്കേതിക വാദങ്ങള്‍ നിരത്തി വികസനം തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെനടപടിയെടുക്കണമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, യു.എ ലത്തീഫ്, നജീബ് കാന്തപുരം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യസുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, മലപ്പുറം നഗരസഭാ ചെയര്‍മാന്‍മുജീബ് കാടേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ്കോക്കൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി ഉബൈദ്, പി.വി അബ്ദുള്‍ വഹാബ്എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എസ്ജോയി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായിതെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്തീരുമാനം.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനംസ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബിഎന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗംഅവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന്സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.