*മുങ്ങിത്താഴുന്ന കുട്ടികളെ അത്ഭുകരമായി രക്ഷിച്ച് വിദ്യാർഥി* 

കാക്കൂർ : കാക്കൂർ തോട്ടിലെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ടു കുരുന്നു ജീവനുകൾഅത്ഭുതകരമായി തന്റെ ആത്മധൈര്യം കൊണ്ട് രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് അഭിനന്ദന പ്രവാഹം.  കാക്കൂർ കൂളിയേരിക്കൽ സാജിത് തസ്‌ലീന ദമ്പതി കളുടെ മകനും നന്മണ്ട ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജിനാനാണ് ധീരമായ പ്രവർത്തനത്തിലൂടെ നാടിന്റെഅഭിമാനതാരമായത്. സോഷ്യൽ മീഡിയ ഉൾപ്പെടെ ജിനാന്റെ ധീരമായ ഇടപെടലിന് അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്.

*20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ അമ്മയുടെയും മകന്റെയും ലോകയാത്ര*

ഗുരുവായൂർ: അച്ഛൻ ദക്ഷിണാമൂർത്തി മരിച്ചപ്പോൾ മകൻ കൃഷ്ണകുമാർ അമ്മയോടു ചോദിച്ചു: ‘അമ്മ തിരുവണ്ണാമലൈ കണ്ടിട്ടുണ്ടോ?’ 10 മക്കളെ പോറ്റി വളർത്തി വലുതാക്കിയ അമ്മ പറഞ്ഞു, ‘ഈ ചുറ്റുവട്ടം വിട്ട് ഞാൻ പുറത്തിറങ്ങിയിട്ടു തന്നെ കാലമൊരുപാടായി..’ ഒരു കോർപറേറ്റ്കമ്പനിയിൽ ടീം ലീഡറായിരുന്ന കൃഷ്ണകുമാർ പറഞ്ഞു, ‘അമ്മയെ ഞാൻ ലോകം കാണിക്കാം..’ അങ്ങനെ 2018 ജനുവരി 16നു മൈസൂരിൽ നിന്ന് അമ്മയും മകനും ആരംഭിച്ച യാത്ര 4 രാജ്യങ്ങൾപിന്നിട്ടു. ഇന്ത്യ പര്യടനത്തിനിടെ ഇന്നലെ കോഴിക്കോട് നിന്ന് ഇവർ ഗുരുവായൂരിലെത്തി. ഇന്നു കാലടിയിലേക്കാണു യാത്ര.20 വർഷം പഴക്കമുള്ള സ്കൂട്ടറിലാണ് 72 വയസ്സുള്ള അമ്മചൂഡാരത്നമ്മയെയും കൂട്ടി കൃഷ്ണകുമാറിന്റെ (44) യാത്രകൾ. മൈസൂരു ആണ് സ്വദേശം. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു ആദ്യത്തെ യാത്ര. പിന്നെ ഗുജറാത്ത് മുതൽഅരുണാചൽ പ്രദേശ് വരെ പോയി. നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ എന്നിങ്ങനെ രാജ്യത്തിനുപുറത്തേക്കും യാത്രകൾ നീണ്ടു.  ലോക്ഡൗൺ കാലത്ത് ഭൂട്ടാനിലായിരുന്നു 51 ദിവസം. സർക്കാർഅനുമതി വാങ്ങിയാണ് 7 ദിവസം കൊണ്ട് മൈസൂര‍ുവിൽ തിരിച്ചെത്തിയത്. 6 ചെറുബാഗുകളിലാക്കി ലഗേജ് ഒതുക്കുന്നതാണ് ഇവരുടെ രീതി. അമ്പലങ്ങൾ, മഠങ്ങൾ, ആധ്യാത്മികകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ താമസം. 20 വർഷം മുൻപ് അച്ഛൻ സമ്മാനിച്ചതാണ് ഈ സ്കൂട്ടറെന്ന്കൃഷ്ണകുമാർ സ്നേഹത്തോടെ ഓർക്കുന്നു. 

*പൊന്നാനി പാലക്കാട് പാതയിൽ കുളപ്പുള്ളിയിൽ സ്വകാര്യ ബസ് അപകടം; പത്ത് പേർക്ക് പരിക്ക്* 

ഷൊർണൂർ: കുളപ്പുള്ളി ഐ.പി.ടിക്ക് സമീപം ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് നിന്ന്ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

*വാഹന പരിശോധനയ്ക്കിടെ എസ് ഐയെ തട്ടിമാറ്റി പോകാൻ  ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർമറിഞ്ഞുവീണ് എസ്ഐക്കും വിദ്യാർത്ഥിക്കും പരിക്ക്.*  

 *കൊടുവള്ളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരംകണ്ടാലമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ ഫില്‍ഷാദ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.*  കൊടുവള്ളി: വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്കൂട്ടർ മറിഞ്ഞ് എസ് ഐ ക്കുംവിദ്യാർത്ഥിക്കും പരുക്ക്. കൊടുവള്ളി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരം കണ്ടാലമ്മൽ അബ്ദുസ്സലാമിന്റെ മകൻ ഫിൽഷാദ് (17) എന്നിവർക്കാണ് പരുക്കേറ്റത്. ഫിൽഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ് ഐ യെ താമരശ്ശേരിതാലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കൊടുവള്ളി കെ എം ഒ ക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് വിദ്യാർത്ഥികൾസഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് എസ് ഐ കൈ കാണിക്കുകയും സ്കൂട്ടർ നിർത്തുകയുംചെയ്തു. നിർത്തിയ ഉടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സ്കൂട്ടറിന് അടുത്തെത്തിയ എസ് ഐസ്കൂട്ടറിൽ പിടിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മുന്നോട്ടെടുത്തു. അൽപ്പ ദൂരം മുന്നോട്ടു നീങ്ങിയസ്കൂട്ടർ മറിയുകയായിരുന്നു. എസ് ഐ ക്ക് കൈക്കും കാലിനും പരുക്കേറ്റു. ഫിൽഷാദിന്കൈക്കാണ് പരുക്ക്. ആരുടേയും പരുക്ക് ഗുരുതരമല്ല.

*സ്നേഹോപഹാരം കൈമാറി* 

പട്ടാമ്പി നൂറുൽ ഹിദായ ഹിഫ്ളുൽ ഖുര്‍ആന്‍ കോളേജിൽ നിന്നും ഒന്നര വര്‍ഷം കൊണ്ട് ഹിഫ്ള്പൂർത്തിയാക്കിഎടയൂരിന്  അഭിമാനമായി മാറിയഹാഫിള് മുഹമ്മദ് സിയാദ് തുരുമ്പത്തിന് എടയൂര്‍പഞ്ചായത്ത് ജിസിസി കെ .എം. സി. സി യുടെ സ്നേഹോപഹാരം ഭാരവാഹികള്‍ കൈമാറി.ചടങ്ങിൽ  അയമു മച്ചിങ്ങൽ,ബക്കർ യു പി, ലത്തീഫ് മുത്തു,നിയാസ് പാലക്കൽ,മുജീബ് കരേക്കാട്,മുസ്തഫകമാല്‍ എടയൂര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

*വട്ടംകുളം പഞ്ചായത്തിൽ നിന്നും ഏഴ് ടൺ അജൈവ മാലിന്യം സംസ്കരണത്തിനായി കയറ്റിഅയച്ചു.* 

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ വാർഡുകളിൽ നിന്നായി ശേഖരിച്ച ഏഴ് ടൺ അജൈവ മാലിന്യംസംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു. പഞ്ചായത്തിലെ ഹരിതകർമ സേനയുടെപ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് ഇവ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽപറഞ്ഞു.  ഹരിതകർമ സേനകൾ വീടുകളിലെത്തി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ എല്ലാവീട്ടുകാരുടെയും പൂർണ സഹകരണം ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ജനവിഭാഗത്തിൻ്റെ ആരോഗ്യത്തേയും കുടിവെള്ളത്തെയും ബാധിക്കുന്ന പ്ലാസ്റ്റിക്, വീടുകളിൽനിന്നും ശേഖരിച്ച് കയറ്റി അയക്കുന്നത് ഏറെ പ്രശംസനീയമായിട്ടാണ് കാണുന്നതെന്നും പ്രസിഡൻ്റ്പറഞ്ഞു. അജൈവ മാലിന്യം ലോറിയിൽ കയറ്റി അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് പ്രസിഡൻ്റ് മജീദ്കഴുങ്ങിൽ നിർവഹിച്ചു. എം എ നജീബ്, ഉണ്ണികൃഷ്ണൻ, സുഹൈല, ഹരിതകർമ സേന കോർഡിനേറ്റർ ഹാരിസ് മൂതൂർഎന്നിവർ സംസാരിച്ചു. 

*വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍* 

വനംവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഏത് സമയവും ആവശ്യവുമായിഎത്താവുന്ന രീതിയില്‍ കൂടുതല്‍ സുതാര്യമാക്കി വകുപ്പിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍നടന്നുവരുന്നതായും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പോത്തുണ്ടിയില്‍നിര്‍മ്മിച്ച സംയോജിത ഫോറസ്റ്റ് ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നുമന്ത്രി. പ്ലാസ്റ്റിക്ക് രഹിതവും സുരക്ഷിതവും പ്രകൃതി സൗഹൃദവും സഞ്ചാരികള്‍ക്ക് ആവശ്യമായഅടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വരും തലമുറകള്‍ക്ക് കൂടി നെല്ലിയാമ്പതി ആസ്വദിക്കുകലക്ഷ്യമിട്ടുള്ള ഇക്കോ ടൂറിസമാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ചെക്ക്പോസ്റ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ആധുനിക സാങ്കേതികങ്ങള്‍ഉപയോഗപ്പെടുത്തി വനമേഖലകളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനുംശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നുണ്ട്. കൂടാതെ വനാശ്രിത വിഭാഗങ്ങളുടെഉന്നമനവും സാമൂഹ്യ ജീവിതവും മെച്ചപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാവുംപുതിയ പദ്ധതികള്‍ നടപ്പാക്കുക. ജനങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അവരുടെ രക്ഷകരായിവനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാറാന്‍ കഴിയണം. സംസ്ഥാനത്ത് ഏഴ് സംയോജിത ചെക്ക്പോസ്റ്റുകള്‍അനുവദിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണവും പാലക്കാട് ജില്ലയിലാണ്, ആനക്കട്ടിയും നെല്ലിയാമ്പതിയും. വനാശ്രിതരെ ഉപയോഗപ്പെടുത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി സംരംഭങ്ങള്‍ആരംഭിക്കുന്നതിനും വനമേഖലയിലെ ടൂറിസം സാധ്യതകള്‍ പഠിക്കുന്നതിനുമായി ഒരു പ്രത്യേകഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന്കാലതാമസം ഉണ്ടാവുകയാണെങ്കില്‍ പ്രത്യേകമായി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചുകൊണ്ട്ഇതിനാവശ്യമായ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പോത്തുണ്ടി ചെക്ക്പോസ്റ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ കെ. ബാബു എം.എല്‍.എ. അധ്യക്ഷനായി. എം.എല്‍.എമാരായ പി.ടി.എ. റഹീം, കെ.കെ. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, നെന്മാറഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. പ്രിന്‍സ്ജോസഫ്, പാലക്കാട് ജില്ലാ പഞ്ചായത്തംഗം ആര്‍. ചന്ദ്രന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം വി. ഫറൂക്ക്, നെന്മാറ ഗ്രാമപഞ്ചായത്ത് അംഗം പി.വി. ജയന്‍, നെന്മാറ ഡി.എഫ്.ഒ. സി.പി. അനീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

*”വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങിനടന്ന് കവര്‍ച്ച: അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്ന് പേര്‍ മലപ്പുറം കൊളത്തൂര്‍ പോലീസിന്റെ പിടിയില്‍* 

കൊളത്തൂർ :  കൊളത്തൂരില്‍ വെങ്ങാട് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത്45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിര്‍ഹവുംകവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേരെ മലപ്പുറംജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നേതൃത്വത്തില്‍ , ഡിവൈഎസ് പിഎം.സന്തോഷ് കുമാര്‍ , കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേകഅന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളായ തിരുവനന്തപുരംവട്ടിയൂര്‍കാവ് സ്വദേശിയും പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കല്‍സ്വദേശി പ്രിയാസധനത്തില്‍ പ്രവീണ്‍ (40), ആലുവ സ്വദേശി ആലുവ നൊച്ചിയ സ്വദേശികുറ്റിനാംകുടി സലീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ളവടക്കേക്കര വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. മൂന്നാംതീയ്യതി വൈകിട്ട്ബന്ധുവീട്ടില്‍ പോയി നാലിന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കൊളത്തൂര്‍പോലീസില്‍ വിവരമറിയിക്കുകയും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തുംപരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലുംകാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രാജേഷ് എന്ന കൊപ്രബിജു, കടക്കല്‍ പ്രവീണ്‍,സലീംഎന്നിവരുള്‍പ്പെടുന്ന കവര്‍ച്ചനടത്തുന്ന സംഘത്തെ കുറിച്ച് സുചനലഭിക്കുന്നത്.തുടര്‍ന്ന് പ്രതികള്‍ക്ക്വേണ്ടി തിരുവനന്തപുരം,കണ്ണൂര്‍ ,ആലുവ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയതില്‍ സലീമിനെആലുവ ടൗണില്‍ നിന്നും രാത്രിയില്‍ കൊപ്രബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്‌ലാറ്റില്‍ നിന്നുംപ്രവീണിനെ ഷൊര്‍ണ്ണൂരില്‍ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടില്‍നിന്നുംകസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതികളെ കൊളത്തൂരെത്തിച്ച് കൂടുതല്‍ ചോദ്യംചെയ്തതിലാണ് അങ്കമാലി,കൊളത്തൂര്‍ ,പെരിന്തല്‍മണ്ണ ,കൊപ്പം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതികളെപെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിഎം.സന്തോഷ് കുമാര്‍ ,കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്