നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നരബലി അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രകടനം നടത്തി
എടപ്പാൾ: സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർദ്ധിക്കുന്നതിനതിരെ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പൊന്നാനി മേഖല നേതൃത്വത്തിൽ പ്രകടനം നടത്തി.ജില്ലാ കമ്മറ്റി അംഗങ്ങളായ ജിജിവർഗീസ് , അഡ്വ: കെ വിജയൻ എന്നിവർ "ശാസ്ത്ര ബോധം " എന്ന വിഷയത്തെ അധികരിച്ച്സംസാരിച്ചു.പരിഷത്ത് മേഖലാ സെക്രട്ടറി രതീഷ് ആലങ്കോട് സ്വാഗതവും ജോ : സെക്രട്ടറി ശ്രീയേഷ്നന്ദിയും പറഞ്ഞു.
ചങ്ങരംകുളം പന്താവൂരിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരണപ്പെട്ടു
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം പന്താവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച്ചാലിശ്ശേരി കൂനമുച്ചി സ്വദേശി മരണപ്പെട്ടു. താഴെ പന്താവൂരിൽ വെച്ചായിരുന്നു അപകടംനടന്നത്.നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ചങ്ങരംകുളം ഭാഗത്ത് നിന്നുംഎടപ്പാളിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെയാണ് കാർ ഇടിച്ചത്.കൊളപ്പുറത്ത്വീട്ടിൽ യൂസഫ് ഉണ്ണി(53)യാണ് അപകടത്തിൽ മരണപ്പെട്ടത്.എടപ്പാളിൽ നിന്നും ചങ്ങരംകുളംഭാഗത്തേക്ക് വന്നിരുന്ന ചങ്ങരംകുളം സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.വൈകീട്ട്4.30യോടെയാണ് അപകടം സംഭവിച്ചത്.യൂസഫിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽഎത്തിക്കുമ്പോളെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചങ്ങരംകുളംത്തെ സ്വകാര്യആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗൾഫിൽ നിന്നും ലീവിന് വന്നതായിരുന്നുയൂസഫ്.ഭാര്യ റാബിയ,മക്കൾ അനസ്,ഹർഷിദ്.
വിദ്യാർത്ഥിയെ മർദിച്ച സംഭവം: കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു
കൊച്ചി: വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു. എറണാകുളം റൂറൽ എസ് പിയാണ് എസ് ഐ മാഹിൻ സലിമിനെ സസ്പെൻഡ് ചെയ്തത്. എസ്എഫ് ഐ പ്രവർത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ്മര്ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കോതമംഗലം തങ്കളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്പൊലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യംഅന്വേഷിക്കാനെത്തിയ വിദ്യാർത്ഥിയെയാണ് പൊലീസ് മര്‍ദ്ദിച്ചത്. പുലർച്ചെ രണ്ട്മണിയോടെയായിരുന്നു സംഭവം. അസഭ്യം പറയുന്നത് എന്തിനാണെന്നും, എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്നുംപറഞ്ഞപ്പോൾ, സ്റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച്അകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നീ എസ്എഫ്ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് റോഷൻ പറഞ്ഞു. മുഖത്തുംതലയിലുമാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും റോഷൻ പറഞ്ഞു. റോഷന്റെകേള്വിക്ക് പ്രശ്നമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. റോഷന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വംരംഗത്തെത്തിയിരുന്നു.
ദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി
കോട്ടപ്പുറം : അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാകൾക്കുംദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി. പ്രസ്തുത പരിപാടി സ്കൂൾ പ്രധാനഅധ്യാപിക സതീദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപനായസുധാകരൻ മാസ്റ്റർ ദുരന്ത നിവാരണ സന്ദേശം കൈമാറി. പരിപാടിയിൽ വിദ്യാലയത്തിലെ മുഴുവൻഅധ്യാപകരും സംബന്ധിച്ചു. പ്രസ്തുത പരിപാടിയിൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 C ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ നസ്റിനും, കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ 5B യിലെ ദുർഗ മിഥുൻ മറ്റു മത്സരാർഥികൾക്കുമുള്ള ഉപഹാരംകൈമാറി.
നബിദിനാഘോഷ വേദികളിൽ താരമായി സനൽ കുമാറിൻറെ കുട്ടികൾ
പൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികളാണ് സനല്‍കുമാര്‍ വേലായുധൻറെശിക്ഷണത്തിൽ ദഫിൽ തിളങ്ങുന്നത് വളാഞ്ചേരി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾപൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾ ഇരട്ട സന്തോഷത്തിലാണ് ദഫ് മത്സരത്തിൽസഹോദര മതസ്ഥനായ തങ്ങളുടെ ഗുരു സനല്‍കുമാര്‍ വേലായുധന് വിവിധ ഇടങ്ങളിൽ ലഭിക്കുന്നസ്വീകരണവും സനൽ കുമാറിൻറെ ശിക്ഷണത്തിൽ പഠിച്ച ദഫിന് വിവിധ ഇടങ്ങളിൽ മത്സരങ്ങളിൽഒന്നാം സ്ഥാനം ലഭിക്കുന്നതിലുമാണ് ഇവർ ആഹ്ലാദം കൊള്ളുന്നത് ഈ കഴിഞ്ഞനബിദിനാഘോഷത്തിനാണ് വളാഞ്ചേരി പൂക്കട്ടിരി . റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾക്ക്പ്രദേശവാസിയായ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാർ ദഫ്മുട്ടിൻ്റെ ചുവടുകൾ.
ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം.
വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുള്‍ റഹിം - ഫസ്നദമ്പതിമാരുടെ മകൻ റയാന് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. അപകടം സംഭവിച്ച് റയാനെ റോഡരികിൽകണ്ടെത്തുമ്പോൾ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു.ഇത് വഴിയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ മുറ്റത്ത്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് രക്തം വാർന്ന നിലയിൽ വീട്ടുകാർ കാണുന്നത്. അയൽവാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപംകിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ആണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാരെത്തി കുട്ടിയെഎടുത്തപ്പോൾ കുട്ടിയുടെ വായിൽനിന്നും ചെവിയിൽനിന്നും ചോരവന്ന നിലയിലായിരുന്നു.
വിവാഹം മുടക്കിയെന്നാരോപണം; പള്ളി ഇമാമിനെ രാത്രിയിൽ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച്കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ.
തിരൂർ പടിഞ്ഞാറേക്കര പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾപിടിയിൽ. കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക്(26), ഇസ്മായിൽ(35) എന്നിവരെയാണ്തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വച്ച്പ്രതികൾ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.* *തലയ്ക്കു പിറകിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനുസമീപത്ത് നിന്ന് ആണ് പൊലീസ് പിടികൂടിയത്. മുബാറകിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട്പെൺ വീട്ടുകാർ പള്ളി ഇമാമിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹംമുടങ്ങി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്
സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തു; എടപ്പാളിൽ കണ്ടക്ടറെ മർദിച്ച് യുവാവ്
എടപ്പാൾ: സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത ബസ് കണ്ടക്ടറെ യുവാവ്മർദിച്ചു.എടപ്പാളിൽ നിന്ന് സർവീസ് നടത്തുന്ന ഹരിപ്രിയ ബസിലാണ് സംഭവം ഉണ്ടായത്. ഇന്നലെരാവിലെ ആയിരുന്നു സംഭവം നടന്നത്. സ്ത്രീകൾക്ക് റിസർവ് ചെയ്ത സീറ്റിലിരിക്കുന്ന യുവതിയുടെ അടുത്തു വന്നിരുന്ന ചെറുപ്പക്കാരനോട്യുവതിയും കണ്ടക്ടറും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനെതുടർന്ന് യുവാവ് കണ്ടക്ടറെ മർദിക്കുകയായിരുന്നു.










