*എടപ്പാൾ*നടുവട്ടം യുവ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,PLUS TWO, LSS, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, യുവ സാംസ്കാരിക സംഘടന ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ യുവ സാംസ്കാരികസംഘടന ഭാരവാഹികളും, നാട്ടിലെ പൗര പ്രമുഖരും ചേർന്ന് വിദ്യാർത്ഥികൾക്ക് ആദരവ് കൈമാറി, പരിപാടി യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ കെ വി. ഉത്ഘാടനംചെയ്തു,പ്രസിഡന്റ് റിയാസ്. യു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജുനൈദ് നടുവട്ടംസ്വാഗതവും ട്രഷറർ ഉവൈസ്. ടി നന്ദിയും അറിയിച്ചു.
എടപ്പാളിൽ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു
എടപ്പാൾ: ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി അതോറിറ്റിയോഗം ചേർന്നു. പാലത്തിന് താഴെയുള്ള വാഹന പാർക്കിങ് ഉൾപ്പെടെ നേരത്തേ എടുത്തതീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. തൃശൂർ – കുറ്റിപ്പുറം റോഡുകളിൽബസുകൾ പാലം ഇറങ്ങി വരുന്ന ഭാഗത്ത് നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായിവ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ബസുകൾ കയറ്റി നിർത്താൻ നിർദേശം നൽകും. ഇത് ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കും. ബസ് കാത്തിരിപ്പു കേന്ദ്രം മുന്നോട്ടു നീക്കിനിർമിക്കുന്നത് പരിഗണിക്കും. പാലത്തിന് താഴെ ബൈക്കുകൾ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിട്ട്പോകുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നിരീക്ഷിക്കുന്നതിനായിവൊളന്റിയർമാരെ നിയോഗിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും. ഇതിനുള്ള തുക വ്യാപാരികൾനൽകണം. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്ന് വ്യാപാരി പ്രതിനിധികൾ അറിയിച്ചു. പാലം ഇറങ്ങി വരുന്ന ഭാഗങ്ങളിൽ അപകടങ്ങൾ പതിവായതോടെ ഇവിടെ സ്ഥിരം സംവിധാനംഒരുക്കുന്നത് പരിഗണിക്കും. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സി.രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐകെ.ഖാലിദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, കെ.പ്രഭാകരൻ, ഇ.പ്രകാശ്തുടങ്ങിയവർ പ്രസംഗിച്ചു.
തെരുവ് നായശല്ല്യം ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം;കോൺഗ്രസ്
പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട്ജനങ്ങൾക്കും,വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായിമാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽപൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ സമീപപഞ്ചായത്ത് പ്രദേശങ്ങളിലോ സംരക്ഷിക്കുവാൻ നഗരസഭ തയ്യാറാവണമെന്ന് പ്രതിഷേധ ധർണ്ണഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പുന്നക്കൽ സുരേഷ് ആവശ്യപ്പെട്ടു.എംഅബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. കെ പി അബ്ദുൽ ജബ്ബാർ, മുസ്തഫ വടമുക്ക്, എൻ പി നബീൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി സേതുമാധവൻ, എംരാമനാഥൻ, പി വി ദർവേഷ്, കെ വി സക്കീർ,കെ പി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഓപ്പറേഷൻ കുബേര കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ-അബ്ദുൾ ഗഫൂർ വെളുത്തപ്പറമ്പിൽ ഹൗസ്കടുകശ്ശേരി എന്ന ആളെ കുറ്റിപ്പുറം പോലീസ് പിടികൂടി.
ഇയാൾ കുറ്റിപ്പുറം ഓവർബ്രിഡ്ജിന് താഴെ റൺസ് എന്ന പേരിൽ ബൈക്ക് ഷോപ്നടത്തിവരുകയാണ്. ഇയാളുടെ കടയിൽ നിന്നും വിവിധയാളുകളുടെ 5020 ഓളം ബ്ലാങ്ക് ചെക്ക്ലീഫുകൾ 20 ഓളം ബ്ലാങ്ക് മുദ്രപത്രങ്ങൾ നിരവധി RC ബുക്കുകൾ എന്നിവ പൊലീസ് റെയ്ഡ് നടത്തിപിടിച്ചെടുത്തു. അമിതമായ പലിശ യീടാക്കിയാണ് ഇയാൾ വാഹന വായ്പകൾ കൊടുത്തിരുന്നത്ത്. ഇതിന് ഈടായിവാങ്ങിവെച്ച രേഖകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന്റെ മറവിൽ അമിതപലിശക്ക് പണം കടംകൊടുത്തിരുന്നതായി പരാതിയുണ്ടായിരുന്നു. ഇയാൾ പൊലീസ് പിടിയിലായ വിവരമറിഞ്ഞ് നിരവധിയാളുകൾ പൊലീസിൽ പരാതിയുമായിഎത്തിയിട്ടുണ്ട്
വളാഞ്ചേരി വൈക്കത്തൂരില്‍ ഓടുപൊളിച്ചുമാറ്റി വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലെപ്രതി അറസ്റ്റിലായി.
കൊല്ലം സ്വദേശി സവാദിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായസവാദിനെയാണ് (32)വളാഞ്ചേരി എസ് എച് ഒ ജിനേഷ് കെ ജെ യുടെ നിർദേശനുസുരണം si നൗഷാദ്, scpo ദീപക്,തിരൂർ ഡാൻസാഫ് ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു . ഓടുമാറ്റി വീട്ടില്‍കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. തുടർന്ന് തിരൂർ ഡിവൈ എസ് പി വി വി ബെന്നി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിനോടൊപ്പം നടത്തിയഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെയും മുതലുകളും കണ്ടെത്തിയത്.മോഷ്ടിച്ചഫോണുകള്‍ വില്‍പ്പനക്കായി എത്തിക്കാൻ സാധ്യത ഉള്ളതായി മനസ്സിലാക്കി മഫ്തിയിൽ കടയില്‍നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സവാദിനെ പിടികൂടാനായത്. മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ പിടികൂടാനായതായിപോലീസ്പറഞ്ഞു.പ്രതിക്കെതിരെ കൊല്ലം ജില്ലയില്‍ അടിപിടി കേസ് നിലവിലുണ്ട്. പ്രതിയെകുറിച്ച്കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാള്‍ മലപ്പുറംവളാഞ്ചേരി പോലീസിന്റെ പിടിയിലായി.
തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫാണ് വളാഞ്ചേരിയില്‍ പിടിയിലായത്. വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ്അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച്പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനംചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ്ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം വന്ന സ്ത്രീകയ്യിലുണ്ടായിരുന്ന സ്വര്‍ണം ഊരിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായിനടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതി യൂസഫ് വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണവുംപണവും തട്ടിയെടുത്തിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാങ്ങിതരാമെന്ന്പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തൃശൂരില്‍ ഇയാള്‍ക്കെതിരെ 10ഓളം കേസുകള്‍ നിലവിലുള്ളതായുംപോലീസ് അറിയിച്ചു. സമാനരീതിയില്‍ തിരൂരില്‍ വയോധികയെ പറഞ്ഞ് പറ്റിച്ച് പണവുംസ്വര്‍ണാഭരണവും കൈക്കലാക്കിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാന്‍സല്‍ ചെയ്യാം, തുക ഈടാക്കില്ല, റെയില്‍വേ നിയമങ്ങളില്‍ വന്‍ മാറ്റം
Indian Railways Update: നിങ്ങള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈവാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ ഇന്ത്യന്‍റെയില്‍വേ ഇപ്പോള്‍ ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. വാസ്തവത്തില്‍, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയില്‍ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്. റെയില്‍വേകാലാകാലങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത്, ഇനി ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ ഉപയോക്താവിന് കാര്യമായ പണ നഷ്ടം ഉണ്ടാവില്ല. പുതിയ നിയമം നിലവില്‍ വരുന്നതോടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഒരുചാര്‍ജും നല്‍കേണ്ടി വരില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം. റെയില്‍വേ ആപ്പ്അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് ഇത് സാധിക്കുന്നത്. അതുകൂടാതെ, ഇ-മെയില്‍വഴിയും ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് റദ്ദാക്കുന്നത് സംബന്ധിച്ചവലിയ തീരുമാനമാണ് റെയിവേ കൈക്കൊണ്ടിരിയ്ക്കുന്നത്. റെയില്‍വേ ആപ്പ് അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ലഎങ്കില്‍ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ നിന്ന് റെയില്‍വേയ്ക്ക് ഇ-മെയില്‍ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും.
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി .
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാവും. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ്ദ്രൗപദിയുടെ മുന്നേറ്റം. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു. വോട്ടുമൂല്യത്തില്‍ ദ്രൗപദി മുര്‍മു കേവലഭൂരിപക്ഷം കടന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777. രാഷ്്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ക്രോസ് വോട്ടിങ്. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ലീഡ്. മുര്‍മുവിന് ആകെ ലഭിച്ചത് 1,349 പേരുടെ പിന്തുണ, മൂല്യം4,83,299. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണ, മൂല്യം 1,89,876. ഇതുവരെഎണ്ണിയത് എംപിമാരുടെയും 10 സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെയും വോട്ട്. അദ്യ റൗണ്ടിൽപാര്‍ലമെന്‍റ് അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 540 പേരുടെയും യശ്വന്ത്സിന്‍ഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി. മുര്‍മുവിന്ലഭിച്ച വോട്ടിന്‍റെ മൂല്യം 3,78,000മാണ്. സിന്‍ഹയ്ക്ക് ലഭിച്ച വോട്ടിന്‍റെ മൂല്യം 1,45,600. ആദ്യറൗണ്ടില്‍ 72.19 ശതമാനം വോട്ട് മുര്‍മുവിന് ലഭിച്ചു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദിമുര്‍മുവിന് കിട്ടിയിരുന്നു. തിങ്കളാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.