അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.
ബസ്സുടമയായ കേച്ചേരി ആയമുക്ക് സ്വദേശി സ്വന്തം ബസ് കയറി മരിച്ചു .
കേച്ചേരി:ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ്നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത്രാഘവന്‍ മകന് ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്. ഇന്ന് വൈകീട്ട് പുറ്റെക്കരയില്‍ വെച്ചാണ് അപകടം. നിർത്തിയ ബസ്സ് പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾബസ്സിന്റെ ഡോറിനോട് ചേർന്ന ചവിട്ടുപടിയിൽ നിന്നിരുന്ന രജീഷ് താഴേക്ക് വീഴുകയായിരുന്നു, റോഡില്‍ വീണ ഇയാളുടെ അരക്ക് താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങി. ഉടനെഅമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വളാഞ്ചേരി സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി .
അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന് മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. അബൂദബിമുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.റൂമില്ഒപ്പമുണ്ടായിരുന്നവര് പുലർച്ച നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ്എത്തി മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പത്തുമാസം മുമ്പാണ് അല്‍ഫാസ് ഗൾഫിൽഎത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന്ബന്ധുക്കള് അറിയിച്ചു.
ചങ്ങരംകുളം ചിയ്യാനൂരിൽ വീട് തകർന്നു വീണു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു വീണു.കിഴക്കെ ചിയ്യാനൂർ താമസിക്കുന്ന കൈപ്രവളപ്പിൽ താമിയുടെ ഓടിട്ട വീട് ആണ് പൂർണ്ണമായുംതകർന്ന് വീണത്.ഞായറാഴ്ച ഉച്ചയോടെ വീട്ടുകാർ പുറത്തിറങ്ങിയ സമയത്താണ് വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്താഴേക്ക് പതിച്ചത്.താമിയുടെ ഭാര്യയും മകളും പേരക്കുട്ടികളും പുറത്തായിരുന്നതിനാൽ വലിയദുരന്തമാണ് ഒഴിവായത്.
*1 കോടി രൂപ വില വരുന്ന 1 കിലോ ഹാഷിഷ് ഓയിലുമായി വലമ്പൂര്‍ സ്വദേശിയടക്കം രണ്ടു പേർപെരിന്തൽമണ്ണയിൽ പിടിയിൽ*
മലപ്പുറം: ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നസംഘത്തിലെ രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളംരൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടു വരുന്നഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കിയാണ് വിൽപന. വയനാട് മേപ്പാടി സ്വദേശി പാമ്പനാൽ ബാബു സെബാസ്റ്റ്യൻ (51), അങ്ങാടിപ്പുറം വലമ്പൂർ സ്വദേശികൂരിമണ്ണിൽ സിദ്ദീഖ് (52) എന്നിവരാണ് 1.020 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. ആന്ധ്രയിൽ വിശാഖപട്ടണം, ധുനി എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ വച്ച്വാറ്റിയെടുത്തുണ്ടാക്കുന്ന ഹാഷിഷ് തമിഴ്നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേനആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തെത്തിച്ചു കൊടുക്കുന്ന മലയാളികളുൾപ്പടെയുള്ള സംഘംപ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായുംജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഗ്രാമിന് അയ്യായിരം മുതൽ പതിനായിരംരൂപ വരെ വിലവരുന്ന പാർട്ടി ഡ്രഗ് ഇനത്തിൽ പെട്ട ഹാഷ് എന്നറിയപ്പെടുന്ന മാരകശേഷിയുള്ളമയക്കുമരുന്നിനത്തിൽ പെട്ട ഹാഷിഷ് ആണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടുവരുന്ന ഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കി വിൽപ്പനനടത്താനായാണ് കേരളത്തിലെത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. സിദ്ദീഖുംസെബാസ്റ്റ്യനും ആന്ധ്രയിൽ ജോലിചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും ബാബുസെബാസ്റ്റ്യന്റെ പേരിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയകേസുണ്ട്. ആ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ പൊലീസിന്റെ വലിയ ലഹരിമരുന്ന് വേട്ടയിലൊന്നാണെതെന്നും സംഘത്തിലെ മറ്റുകണ്ണികളെ കുറിച്ച് വിവരം ശേഖരിച്ച് വരികയാണെന്നും ഡിവൈഎസ്പി എം.സന്തോഷ് കുമാർഅറിയിച്ചു. മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സി ഐ. സി. അലവി, എസ് ഐ. സി. കെ. നൗഷാദ്, ജൂനിയർ എസ്ഐ.ഷൈലേഷ്, എഎസ്ഐ. ബൈജു, എന്നിവരും ജില്ലാആന്റിനാർക്കോട്ടിക് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തൽമണ്ണകോടതിയിൽ ഹാജരാക്കി .
മലപ്പുറത്ത് കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി ഒരാള്‍ പിടിയില്‍
മലപ്പുറം: കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗംപെരിന്തല്‍മണ്ണയില്‍ പിടിയില്‍.അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുമായി അന്താരാഷ്ട്രമാര്‍ക്കറ്റില്‍ വന്‍ഡിമാന്റുള്ള ഇരുതല മൂരികളെഉപയോഗിച്ചു മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കാടികളുടെ ബിസിനസ്സ്നടത്തിയതായും വിവരം. മലപ്പുറം ജില്ലയില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശം വച്ച്കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവിക്കുലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തില്‍ഉള്‍പെട്ട വേങ്ങൂര്‍ സ്വദേശിയെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണംനടത്തിയതില്‍ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവരെസമീപിക്കുന്നതായും അഞ്ച് കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായിസൂചന ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരംനടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നര കിലോയോളം തൂക്കമുള്ളഇരുതലമൂരി പാമ്പുമായി വേങ്ങൂര്‍ സ്വദേശി പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിക്ക്(30) നെപിടികൂടിയത്.പ്രതിയേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക്കൈമാറി.തലയും വാലും കാണാന്‍ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന്വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപവിലയുണ്ട്. അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത്സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ളജീവികളുടെ ഗണത്തില്‍ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വില്‍പ്പനനടത്തുന്നതോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് നിയമം നല്‍കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തികോടികള്‍ തട്ടിയെടുക്കുന്ന ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെവിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം.സന്തോഷ് കുമാര്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ ഷാരോണ്‍ എന്നിവര്‍ അറിയിച്ചു. എസ്.ഐ. സജേഷ് ജോസ്, സീനിയര്സി.പി. ഒ നിഥിന് ആന്റണി, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി മുരളീധരന്, പ്രശാന്ത്പയ്യനാട്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, ദിനേഷ്കിഴക്കേക്കര എന്നിവരാണ് അന്വഷണസംഘത്തിലുണ്ടായിരുന്നത്.
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎസ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേനഎന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. ലോക്സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ് നിലവിലുള്ളത്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായിലോക്സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. 43 എംപിമാരാണ് തൃണമൂലിനുള്ളത്. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും
കരുതല്‍-2022: മെഡിക്കല്‍ ക്യാമ്പ് നടത്തി
ജില്ലയിലെ വൃദ്ധസദനങ്ങളില്‍ മഴക്കാല രോഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അസുഖബാധിതരാവാന്‍ സാധ്യതയുള്ള വയോജനങ്ങളുടെ ക്ഷേമുറപ്പാക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വയോമിത്രം യൂണിറ്റുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായിചെര്പ്പുളശ്ശേരി വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരാകുര്‍ശ്ശി ത്രീത്വാശ്രമം-ആകാശപ്പറവകള്സ്ഥാപനത്തില് നടന്ന ക്യാമ്പില്‍ വയോജനങ്ങളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്നല്കുകയും ചെയ്തു. പിന്തുണ ആവശ്യമെന്ന് കണ്ടെത്തുന്ന വൃദ്ധസദനങ്ങളിലാണ് യൂണിറ്റുകള്ക്യാമ്പുകള് സംഘടിപ്പിക്കുന്നത്. ക്യാമ്പിന് കെ.എസ്.എസ്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസപതിയില്‍, ഡോ. എം.കെ ഷെഫീഖ്., ജയശ്രീ, ലിക്കിനി, ഫസ്ന, സഹല, നാസര്‍ തുടങ്ങിയവര്‍നേതൃത്വം നല്കി.
പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ
കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച്പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽപെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ചചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്തകേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി.



