നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ വിവാഹമോചന ഹരജി ഫയൽ ചെയ്‌തു

ടി.വി.കെ അധ്യക്ഷനും തമിഴ്‌നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽവിവാഹമോചന ഹരജി ഫയൽ ചെയ്തു. വിജയിയുമായുള്ള 25 വർഷത്തെദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരുംവിവാഹിതരാവുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നുംസംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും, യാതൊരുപശ്ചാത്താപവുമില്ലാതെ വിജയ് ബന്ധം തുടർന്നുവെന്നും ഹരജിയിൽ പറയുന്നു. ഇത് സ്പെഷ്യൽമാര്യേജ് ആക്‌ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിനുള്ളകാരണമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ തടവുകേന്ദ്രങ്ങളിൽ കഴിയുന്ന 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. പുണ്യമാസത്തിൻ്റെ ഭാഗമായി എല്ലാ വർഷവും യുഎഇ ഭരണാധികാരികൾ നടത്തുന്ന മാനുഷികനടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.തടവുകാരുടെ മോചനത്തിന് പുറമെ, വിവിധ കേസുകളിൽശിക്ഷിക്കപ്പെട്ടവർ അടയ്ക്കേണ്ടി വരുന്ന പിഴയുംമറ്റ്സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് നേരിട്ട്തീർപ്പാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജയിൽവാസം അനുഭവിക്കുന്നവർക്ക് വലിയആശ്വാസമാണ് ഈ തീരുമാനം.

തണുപ്പകറ്റാൻ ഹെവി ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നുറങ്ങിയ മലയാളി ശ്വാസം മുട്ടി മരിച്ചു

 *ഫുജൈറ:* ഫുജൈറയിൽ ഹെവി ട്രക്കിനകത്ത്​ തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്നുറങ്ങിയ മലയാളിയുവാവ്​ ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ്​ സംഭവം. വടകര വള്ളിക്കാട് സ്വദേശിഅൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെമൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽനിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം. ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

പ്രഥമ AHSTA- ആര്യാടാൻ മുഹമ്മദ്‌ സ്മാരക പുരസ്‌കാരം KS സുമേഷ് മാസ്റ്റർക്ക്

കൊളത്തൂർ: AHSTA മലപ്പുറം ജില്ലാ കമ്മിറ്റി  ഹയർ സെക്കന്ററി മേഖല യിലെ പ്രവർത്തന ങ്ങൾക്ക്ഏർപ്പെടുത്തിയ  ആര്യാടൻ മുഹമ്മദ്‌ സ്മാരക പുരസ്‌കാരം നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുളത്തൂരിലെ സുവോളജി അദ്ധ്യാപകൻ സുമേഷ് KS അർഹനായി. നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കലാകായിക മേഖല കളിലെയുംഅക്കാദമിക് മേഖല കളിലെയും മികച്ച പ്രകടനങ്ങളിൽ ശ്രീ സുമേഷിന്റെ പങ്ക് വളരെ വലുതാണ്. നാഷണൽ സർവീസ് സ്കീം, കാരീർ ഗൈഡൻസ് മേഖലകളിലും ശ്രദ്ദേയമായ പ്രകടനമാണ്ഇദ്ദേഹത്തിന്റേത് എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. മികച്ച പ്രോഗ്രാം ഓഫീസർ ക്കുള്ള ജില്ലാ അവാർഡ്, മികച്ച കാരീർ ഗൈഡ് നുള്ള അവാർഡ്, മലയാളമനോരമ നല്ല പാഠം മികച്ച ഹയർ സെക്കണ്ടറി കോർഡിനേറ്റർ  ടി കൊളത്തൂർ മൗലവി എക്സലൻസി അവാർഡ് എന്നിവയും ഇദ്ദേഹം മുൻപ് നേടിയിട്ടുണ്ട്.. പുരസ്‌കാരം നിലമ്പൂർ എം എൽ എ യും ശ്രീ ആര്യാടാൻ മുഹമ്മദിന്റെ മകനുമായ ബഹു. ആര്യാടാൻ ഷൗക്കത്ത് ജനുവരി 31 ന് മഞ്ചേരി വെച്ച് നടക്കുന്ന AHSTA ജില്ലാ സമ്മേളനത്തിൽവിതരണം ചെയ്യും.

ക്രിക്കറ്റ് കളിക്കുന്നതിനടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

പറശ്ശിനിക്കടവ്: ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. തലുവിൽകുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ വി സുമിത്ത് ആണ് മരിച്ചത് 22 വയസ്സായിരുന്നു പ്രായം.  കഴിഞ്ഞ ദിവസം  വൈകിട്ട് വീടിന് സമീപത്തെ മൈതാനത്ത്സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പറശ്ശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ്ആശുപത്രിയിലും എത്തിച്ചെങ്കിലും  രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു. ചെസ്പരിശീലകൻ കെ വി മോഹനൻ, വി വി സുശീല ദമ്പതികളുടെ മകനാണ്..  ഇന്നലെ വൈകിട്ട് ആന്തൂര്‍ നഗരസഭയുടെ ശാന്തിതീരം വാതക ശ്മശാനത്തിലാണ് സംസ്‌ക്കാരംനടന്നത്. തളിപ്പറമ്പ് ജി.ടെക്കില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച സുമിത്ത്.

*മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു*

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട്നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായകസ്വാധീനം ചെലുത്തി.  അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നനിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന്പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്(73)​ അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മധ്യകേരളത്തിൽ ലീഗിന്റെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മട്ടാഞ്ചേരിയിൽ നിന്നുംരണ്ടു തവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയുംമകനാണ്. ഭാര്യ നദീറ, മക്കൾ; അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതു പ്രവർത്തനത്തിലും വ്യാപൃതനായി. മുസ്‌ലിംലീഗിൻറെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിൻറെ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്‌ലിം ലീഗ് എന്നിവയുടെഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 

*കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷറർ പാന്തൊടി ബാപ്പു കാക്ക അന്തരിച്ചു*

​കോഡൂർ: കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷറർ പാന്തൊടി ബാപ്പു കാക്ക (21.12.2025) അന്തരിച്ചു. ദീർഘകാലം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പ്രദേശത്തെഅറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. ​മയ്യിത്ത് നിസ്കാരം: പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (22.12.2025, തിങ്കൾ) രാവിലെ 11 മണിക്ക് അൽപ്പറ്റകുളമ്പ്ജുമാ മസ്ജിദിൽ വെച്ച് നടക്കും. ​ബാപ്പു കാക്കയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ അനുശോചനംരേഖപ്പെടുത്തി.