അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
ചങ്ങരംകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാറിൽ ഉണ്ടായിരുന്ന കുടുംബംഅത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്ചവൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവം. ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബംസഞ്ചരിച്ച കാറിന് ആണ് അപ്രതീക്ഷിതമായി തീ പിടിച്ചത് .കാർ നിർത്തി കുടുംബം ഇറങ്ങിഓടിയത്കൊണ്ട് വലിയ അപകടം ഒഴിവായി . തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.
കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.
കരിപ്പൂർ: ജിദ്ദയിൽനിന്നും ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറംസ്വദേശിയിൽനിന്നും സ്വർണം പിടിച്ചു. മുത്തീരി സ്വദേശിയായ ചേനാട്ടുകുഴിയാൻ അൻവർസാദിക്കിൽ (40 ) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപ വിലവരുന്ന 1061 ഗ്രാം സ്വർണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചത്. സ്വർണമിശ്രിതം നിറച്ച നാല് കാപ്സ്യുളുകൾ സാദിഖ് മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക്ശിക്
ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്.* പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്തു.* *ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട്തൊഴിലാളികള്ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികംഇന്ത്യന് രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച പണമായിരുന്നു ഇത്.* *ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്. പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്തു. തിരികെ വന്ന് പരിശോധിച്ചപ്പോള്‍ പണം കാണാനില്ലെന്ന്മനസിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ പൊലീസ് പ്രത്യേകസംഘത്തിന് രൂപം നല്‍കിയാണ് കേസ് അന്വേഷിച്ചത്. തെളിവുകള്‍ ശേഖരിച്ചും നിരീക്ഷണക്യാമറകള്‍ പരിശോധിച്ചും മുന്നോട്ടു നീങ്ങിയ അന്വേഷണം ഒടുവില്‍ എത്തി നിന്നത്അറ്റകുറ്റപ്പണികള്ക്കായി വില്ലയില്‍ എത്തിയ രണ്ട് പ്രവാസി തൊഴിലാളികളിലായിരുന്നു.* *വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച രണ്ട് ജീവനക്കാര്‍ ഈസമയത്ത് വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്ന്പണം കിട്ടിയിരുന്നുവെന്നും അത് തുല്യമായി വീതിച്ചെടുത്തുവെന്നും ഇവര്‍ പറഞ്ഞു. കുറേ പണംനാട്ടില് കുടുംബാംഗങ്ങള്‍ക്ക് ഇരുവരും അയച്ചുകൊടുത്തു. പൊലീസ് അന്വേഷണത്തില്‍ പണംമുഴുവനായി വീണ്ടെടുക്കാന്‍ സാധിച്ചു. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി രണ്ട്പ്രതികള്ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം 1,65,000 ദിര്‍ഹം പിഴയുംഅടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തും.*
സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി
ന്യൂഡൽഹി:* ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർ പ്രദേശ്പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ രണ്ടു വർഷത്തിനുശേഷംജയിൽ മോചിതനായി. ജാമ്യനടപടി പൂർത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ഇന്നലെ വൈകീട്ട് ലഖ്നോ ജയിലിലേക്കയച്ചിരുന്നെങ്കിലും ഓർഡർ ജയിലിൽ ലഭിക്കാൻ സമയം വൈകിയതോടെ പുറത്തിറങ്ങാൻ ഒരുദിവസം കൂടെ അധികമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെഅദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങുകയായിരുന്നു.
തേങ്ങ തലയിൽ വീണ് യുവതി മരിച്ചു.
മലപ്പുറം:പൊന്നാനി തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുതുപൊന്നാനിഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ്ചികിത്സയിലിരിക്കെ മരിച്ചത്.
പെരുമ്പിലാവിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒതളൂർസ്വദേശിനി മരിച്ചു
ചങ്ങരംകുളം: പെരുമ്പിലാവിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ ഒതളൂർ സ്വദേശിയായവീട്ടമ്മ മരിച്ചു. ഒതളൂർ സ്വദേശി തെക്കേപ്പാട്ട് പുത്തൻവീട്ടിൽ സതീദേവി(45) ചികിത്സയിൽ ഇരിക്കെമരിച്ചത്.എടപ്പാളിലെ ട്രാഫിക്ക് ഹോംഗാർഡ് ചന്ദ്രന്റെ ഭാര്യയാണ് മരിച്ച സതീദേവി.കഴിഞ്ഞ ദിവസംവൈകിട്ട് അഞ്ചുമണിയോടെയാണ് പട്ടാമ്പി റോഡിൽ സതീദേവി ഓടിച്ചിരുന്ന സ്കൂട്ടിയും പാലക്കാട്ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.തൃശ്ശൂരിലെസ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ സതീദേവിവ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം വെള്ളിയാഴ്ചപോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.സ്നേഹ,സച്ചിൻ എന്നിവർ മക്കളാണ്.
സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു
പാലക്കാട് : സിക്കിമില്‍ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26)ആണ് മരിച്ചത്. വൈശാഖ് നാല് വര്‍ഷം മുന്‍പാണ് സേനയില്‍ ചേര്‍ന്നത്. സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്നവാഹനം താഴ്ചയിലേക്ക് മറിഞ്ഞ് 16 സൈനികരാണ് മരിച്ചത്. നാല് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നോര്‍ത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന്സൈനികവാഹനങ്ങളില് ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന്സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്വ്യക്തമാക്കുന്നത്.
മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തലയുയര്‍ത്തി മൊറോക്കോൻ മടക്കം
ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചുംസംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ്ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെആശ്വാസ ഗോൾ. തോറ്റെങ്കിലും ഫിഫ ലോകകപ്പിൽ ചരിത്ര നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ്മൊറോക്കോ മടങ്ങുന്നത്.










