‘എംവിഡിയുടെ അഴിമതി അവസാനിപ്പിക്കണം’; ആരോപണങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ മലപ്പുറത്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം കീഴ്ശേരിമുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ശൗക്കത്ത് ആണ് ജീവനൊടുക്കിയത്. സംഭവത്തിൽഎംവിഡിക്കെതിരെ ഉയർന്ന ആരോപണങ്ങളും യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടസാഹചര്യങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മരണത്തിന് മുമ്പ് യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വാഹന പരിശോധനയും മറ്റ് നടപടികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നതായും പണംആവശ്യപ്പെടുന്നതായുമുള്ള ആരോപണങ്ങളാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്.

ആലുവയില്‍ 12-കാരിയെ കാണാതായ സംഭവം: പിടിയിലായ ആണ്‍സുഹൃത്തിന് പോക്സോ കേസ്; ലഹരിക്കേസിലെ പ്രതിയെന്നും പോലീസ്

ആലുവയില്‍ നിന്ന് കാണാതായ 12-കാരിയെ മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് കണ്ടെത്തിയസംഭവത്തില്‍, പിടിയിലായ ഓച്ചിറ സ്വദേശിയായ യുവാവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ളവകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പോലീസിന്റെ വിവരമനുസരിച്ച്, പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ലഹരിക്കേസില്‍പ്രതിയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുമായി ഇയാള്‍പരിചയപ്പെട്ടത് കൊച്ചിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണെന്നാണ് കണ്ടെത്തല്‍. പിന്നീട്ഇന്‍സ്റ്റാഗ്രാം ഐഡി കൈമാറിയതോടെ ഇരുവരും സ്ഥിരമായി ആശയവിനിമയം നടത്തിയതായുംപോലീസ് പറയുന്നു. പൂനെയില്‍ നിന്ന് പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. അവിടെ നിന്ന്ഡല്‍ഹിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന സമയത്താണ് ഇരുവരെയുംകസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അമ്മയെ ആര് നോക്കും?

നോക്കാൻ ആരുമില്ല: അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി അമരാവതി: 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെഡോ. ബിആർ അംബേദ്കർ കോനസീമ ജില്ലയിലാണ് സംഭവം. പ്രായമായ അമ്മയെ നോക്കാൻആരുമില്ലെന്ന ആശങ്കയിലാണ് 56 കാരിയായ മകൾ അമ്മയുമായി കനാലിൽ ചാടിജീവനൊടുക്കിയത്. പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മീസല സൂര്യവതിയും (56) അമ്മ വടപള്ളി ബുരമ്മയും (80) വീട്ടിൽ നിന്നും ഇറങ്ങിയത്. ശേഷം മുഖ്തേശ്വരം മെയിൻ കനാലിന്കുറുകെയുള്ള പാലത്തിൽ നിന്ന് ഇരുവരും കനാലിലേയ്ക്ക് ചാടുകയായിരുന്നു. കനാലിന് സമീപത്ത് നിന്ന് ബൈബിളും മറ്റ് സാധനങ്ങളും പൊലീസ് കണ്ടെടുത്തു. സൂര്യവതിയുടെമൃതദേഹം കനാലിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബുരമ്മയ്ക്കായുള്ള തെരച്ചിൽതുടരുകയാണ്. കാഴ്ചക്കുറവ് ഉൾപ്പെടെയുള്ള വാർദ്ധക്യ സഹജമായ അസുഖങ്ങൾബുരമ്മയ്ക്കുണ്ടായിരുന്നു. സൂര്യവതിയും ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നു. വർഷങ്ങൾക്ക്മുൻപ് സൂര്യവതിയുടെ ഭർത്താവ് മരിച്ചു. ശേഷം ഇവർ അമ്മയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇവരുടെ മൂത്ത മകൻ റോഡപകടത്തിലും മരിച്ചു. ഇളയ മകനും മകളുംവിവാഹിതരാണെങ്കിലും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അമ്മയെ ആര് നോക്കുമെന്നഭയം സൂര്യവതിയെ നിരന്തരം അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മ തനിച്ചാകുമോ എന്നആശങ്ക സൂര്യവതി നിരന്തരം പങ്കുവെച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽപൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

‘നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത്’, വൈറ്റ് ഹൗസ് പ്രസ്സെക്രട്ടറിക്ക് അതിവൈകാരിക ആശംസയുമായി ഇറാൻ

അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂ‌ളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.

‘ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും’ മുന്നറിയിപ്പുമായിഇറാൻ സുരക്ഷാ മേധാവി

അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.

ഇനിയും കഥ തുടരും…’

ഒന്നും അവസാനിച്ചിട്ടില്ല, കൊല്ലപ്പെട്ടത് 500 അമേരിക്കൻ സൈനികർ . ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വിലനൽകേണ്ടി വരുമെന്നും ഇറാൻ യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിഇറാൻ. ആറ് സൈനികർ കൊല്ലപ്പെട്ടു എന്ന അമേരിക്കയുടെ വാദത്തിനിടെയാണ് ഇറാൻ സുപ്രിംനാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കണക്കുമായി രംഗത്ത്വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലാണ് അദ്ദേഹംഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹംനിശിതമായി വിമർശിച്ചു. യുദ്ധത്തിൽ പ്രവേശിക്കാനുള്ള വാഷിംഗ്‌ടണിന്റെ തീരുമാനംരൂപപ്പെടുത്താൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിച്ചുവെന്ന്ആരോപിക്കുകയും ചെയ്‌തു. നെതന്യാഹുവിന്റെ കോമാളിത്തരങ്ങളിൽ ട്രംപ് വീണുപോയെന്നുംഇറാനുമായുള്ള അന്യായമായ ഒരു യുദ്ധത്തിലേക്ക് അദ്ദേഹം അമേരിക്കൻ ജനതയെവലിച്ചിഴയ്ക്കുകയാണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ  "നെതന്യാഹുവിന്റെ കോമാളിത്തരമായ പ്രവൃത്തികളിൽ ട്രംപ് ആകൃഷ്ടനായി. അമേരിക്കൻജനതയെ ഇറാനുമായുള്ള അന്യായമായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു," ലാരിജാനി എഴുതി.

നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ വിവാഹമോചന ഹരജി ഫയൽ ചെയ്‌തു

ടി.വി.കെ അധ്യക്ഷനും തമിഴ്‌നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽവിവാഹമോചന ഹരജി ഫയൽ ചെയ്തു. വിജയിയുമായുള്ള 25 വർഷത്തെദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരുംവിവാഹിതരാവുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നുംസംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും, യാതൊരുപശ്ചാത്താപവുമില്ലാതെ വിജയ് ബന്ധം തുടർന്നുവെന്നും ഹരജിയിൽ പറയുന്നു. ഇത് സ്പെഷ്യൽമാര്യേജ് ആക്‌ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിനുള്ളകാരണമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ തടവുകേന്ദ്രങ്ങളിൽ കഴിയുന്ന 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. പുണ്യമാസത്തിൻ്റെ ഭാഗമായി എല്ലാ വർഷവും യുഎഇ ഭരണാധികാരികൾ നടത്തുന്ന മാനുഷികനടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.തടവുകാരുടെ മോചനത്തിന് പുറമെ, വിവിധ കേസുകളിൽശിക്ഷിക്കപ്പെട്ടവർ അടയ്ക്കേണ്ടി വരുന്ന പിഴയുംമറ്റ്സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് നേരിട്ട്തീർപ്പാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജയിൽവാസം അനുഭവിക്കുന്നവർക്ക് വലിയആശ്വാസമാണ് ഈ തീരുമാനം.