അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ നടത്തി
എടപ്പാൾ: ജനദ്രോഹ ബഡ്ജറ്റിനെതിരെ എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് ധർണ നടത്തി. അഡ്വ എ.എ രോഹിത് ഉദ്ഘാടനം ചെയ്തു. എസ്. സുധീർ അധ്യക്ഷൻ വഹിച്ചു. സി രവീന്ദ്രൻ കെ വി നാരായണൻ പി പി ചക്കക്കുട്ടി ഇ പിവേലായുധൻ ജയരാജൻ അമീർ കല്ലിങ്കൽ ബാവക്കണ്ണയിൽ ഉണ്ണി അയിലക്കാട് കെ.പിഅച്ചുതൻ.ജനതാ മനോഹരൻ സി എം രാമനുണ്ണി എന്നിവർ നേതൃത്വം നൽകി.
ദുബായ് വിമാനത്താവളത്തില്‍ അതിവേഗ ക്ലിയറന്‍സ്; പുതിയ ആപ്പുമായി കസ്റ്റംസ്
യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ദുബായ് ഇന്റര്‍നാഷനല്‍ എയര്പോര്ട്ടില്വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് കസ്റ്റംസ്. തിരക്കുള്ള സീസണ്പരിഗണിച്ചാണ് നീക്കം. വലിയ ലഗേജുകള്‍ക്കായി 58, ഹാന്‍ഡ് ലഗേജുകള്‍ക്കായി 19 എന്നതോതില്‍ 77 നൂതന പരിശോധനാ ഉപകരണങ്ങള്‍ അധികമായി വിമാനത്താവളത്തില്‍ എത്തിച്ചു. ഡിസംബര്‍ 13നും 31നും ഇടയില്‍ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്ധനവ്ഉണ്ടാകുമെന്ന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. പ്രതിദിനംശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ളവാരാന്ത്യത്തില് 880,000 യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്ന്കണക്കാക്കപ്പെടുന്നു.
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു.
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ ( 71) അന്തരിച്ചു ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ചു. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും നാളെ രാവിലെ 7.30 ന് തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ…
മലപ്പുറം മുണ്ടുപറമ്പിൽ വാഹനാപകടം ഒരു മരണം
ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ളവിവരമാണ് ലഭിച്ചിട്ടുള്ളത് വാസുദേവൻ മുണ്ടുപറമ്പ് എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ .
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷത്തിന്റെ റെക്കോർഡ് ഏക്കം
2025 ഫെബ്രുവരി 28ന് നടക്കുന്ന ചാലിശ്ശേരി പൂരത്തിലേക്കാണ് 13 ലക്ഷം രൂപയ്ക്ക് ചാലിശ്ശേരിപടിഞ്ഞാറേമുക്ക് കമ്മിറ്റി രാമചന്ദ്രൻ ആനയെ ലേലത്തിൽ നേടിയിരിക്കുന്നത്. ... തെച്ചിക്കോട്ടുകാവ്രാമചന്ദ്രൻ ആഴ്ചയിൽ രണ്ടു എഴുന്നള്ളിപ്പ് പരിപാടി മാത്രമാണ് എടുക്കുന്നത്. ചാലിശ്ശേരി പൂരംവരുന്ന ആഴ്ചയിൽ പഴഞ്ഞി അരുവായ് ചെറുവരമ്പത്തുകാവ് പൂരം കൂടിയുണ്ട്. അരുവായ്പൂരക്കാരും, ചാലിശ്ശേരിയിലെ തന്നെ മറ്റ് രണ്ട് പൂര കമ്മിറ്റിക്കാരും ഉൾപ്പെടെ 16 അപേക്ഷകർരാമചന്ദ്രന് വേണ്ടി ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ഏറ്റവും കൂടിയ തുകയായ 13 ലക്ഷത്തിപതിമൂവായിരം രൂപയ്ക്ക് പടിഞ്ഞാറേമുക്ക് കമ്മിറ്റി ആനയെ നേടിയെടുത്തത്. പതിനേഴാമത്തെവർഷമാണ് ഈ കമ്മിറ്റി രാമചന്ദ്രനെ ചാലിശ്ശേരിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടുവരുന്നത്. എഴുന്നള്ളിപ്പിന്റെ ചരിത്രത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു ദിവസം ലഭിക്കുന്ന ഏറ്റവുംഉയർന്ന ഏക്കം തുകയാണിത്..
പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ
ഒരുപാട് കാലത്തെ ഗള്‍ഫ് പ്രവാസം കൊണ്ട് കുടുംബത്തെ മാന്യമായി പോറ്റിയെങ്കിലും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ കാര്യങ്ങള്‍ മാറിമറിയുകയും വീണ്ടും പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ പങ്കുവെച്ച് യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി. പ്രവാസ ലോകത്ത് ചോര നീരാക്കിയാണ് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം,…
സി.ഡി.എം. മെഷീനിൽ തങ്ങിനിൽക്കുന്നതായി കണ്ട പണം ബാങ്കിന് കൈമാറി; ബെന്നിയുടെസത്യസന്ധതയ്ക്ക് ബാങ്കിന്റെ അനുമോദനം
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പരിയാപുരം റോഡിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലെസി.ഡി.എം. മെഷീനിൽ പൈസ ഇടാനായി പോയ പരിയാപുരം പതീപറമ്പിൽ ബെന്നി കണ്ടത്മെഷിനുള്ളിലേക്ക് പോകാതെ തങ്ങിനിൽക്കുന്ന 33,000 രൂപ. മെഷീൻ തകരാറുകാരണം പൈസമെഷീനിന്റെ ഉള്ളിലേക്ക് പോകാതിരുന്നതാകാം എന്ന് മനസ്സിലാക്കിയ ബെന്നി എ.ടി.എം. കൗണ്ടറിന്റെ തൊട്ടടുത്തുള്ള അങ്ങാടിപ്പുറം എസ്.ബി.ഐ. ശാഖയിലെത്തി കാഷ് കൗണ്ടറിൽ പണംകൈമാറുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. സി.ഡി.എം. മെഷീനിലൂടെ അക്കൗണ്ടിൽ പണംനിക്ഷേപിക്കാനായിരുന്നു ബെന്നി കൗണ്ടറിൽ എത്തിയത്. സത്യസന്ധതയോടെ പണം ഏൽപ്പിച്ചഉപഭോക്താവിനെ അങ്ങാടിപ്പുറം എസ്.ബി.ഐ. മാനേജരും ജീവനക്കാരും പാരിതോഷികം നൽകിഅനുമോദിച്ചു. മാനേജർ ഡോ. സുജ ശേഖർ, കാഷ് ഇൻ ചാർജ് മുരളി മനോഹരൻ എന്നിവരുംബാങ്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തി പണം തിരിച്ചുനൽകി. ഓൺലൈനിലൂടെയും മറ്റുംവ്യാപകമായി പറ്റിക്കപ്പെടുന്ന ഇക്കാലത്ത് ബെന്നിയുടെ സത്യസന്ധത മാതൃകാപരമാണെന്ന് മാനേജർപറഞ്ഞു.
ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി പാർക്കിൽ വെച്ച് നടന്നപരിപാടി പ്രശസ്ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ നേതൃ ത്വത്തിൽ വയോജനദിനം ആ ഘോഷിച്ചു.ഒക്ടോബർ 1 ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വാർദ്ധക്യ കാലഘട്ടം വിശ്രമത്തിനുള്ളതല്ല എന്നും സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണെന്നും അദ്ധേ ഹം അഭിപ്രായപെട്ടു.നഗരസഭ ചെയർമാൻ…










