വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ നേതൃ ത്വത്തിൽ വയോജനദിനം ആ ഘോഷിച്ചു.ഒക്ടോബർ 1 ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടി പ്രശസ്‌ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വാർദ്ധക്യ കാലഘട്ടം വിശ്രമത്തിനുള്ളതല്ല എന്നും സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണെന്നും അദ്ധേ ഹം അഭിപ്രായപെട്ടു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പ ലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ്‌തി ഷൈലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജിബ് വാലാസി,റഹീം ഗുരിക്കൾ,അസൈനാർ പറശ്ശേരി,കെ.എം അബ്ദുൽ ഗഫൂർ, വെസ്റ്റേൺ പ്രഭാകരൻ,മുനവ്വിർ പാറമ്മൽ,നഗരസഭ സെക്രട്ടറി എച്ച്.സീന, തടങ്ങിയവർ സംസാരിച്ചു.തുടർന്ന് മജ്ലിസ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, കെ.വി ശൈലജ,സുബിത രാജൻ, എൻ.നൂർജഹാൻ, തസ്‌ലീമ നദീർ,താഹിറ ഇസ്മായിൽ, ഷാഹിന റസാഖ്, ബദരിയ്യ മുനീർ തുടങ്ങിയവർ പങ്കെടുത്തു.
