മലപ്പുറത്ത് കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി ഒരാള്‍ പിടിയില്‍ 

മലപ്പുറം: കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗംപെരിന്തല്‍മണ്ണയില്‍ പിടിയില്‍.അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുമായി അന്താരാഷ്ട്രമാര്‍ക്കറ്റില്‍ വന്‍ഡിമാന്റുള്ള ഇരുതല മൂരികളെഉപയോഗിച്ചു മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കാടികളുടെ ബിസിനസ്സ്നടത്തിയതായും വിവരം. മലപ്പുറം ജില്ലയില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശം വച്ച്കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവിക്കുലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തില്‍ഉള്‍പെട്ട വേങ്ങൂര്‍ സ്വദേശിയെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണംനടത്തിയതില്‍ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവരെസമീപിക്കുന്നതായും അഞ്ച് കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായിസൂചന ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരംനടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നര കിലോയോളം തൂക്കമുള്ളഇരുതലമൂരി പാമ്പുമായി വേങ്ങൂര്‍ സ്വദേശി പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിക്ക്(30) നെപിടികൂടിയത്.പ്രതിയേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക്കൈമാറി.തലയും വാലും കാണാന്‍ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന്വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപവിലയുണ്ട്. അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത്സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ളജീവികളുടെ ഗണത്തില്‍ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വില്‍പ്പനനടത്തുന്നതോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് നിയമം നല്‍കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തികോടികള്‍ തട്ടിയെടുക്കുന്ന ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെവിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം.സന്തോഷ് കുമാര്‍, മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ ഷാരോണ്‍ എന്നിവര്‍ അറിയിച്ചു. എസ്.ഐ. സജേഷ് ജോസ്, സീനിയര്‍സി.പി. ഒ നിഥിന്‍ ആന്റണി, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി മുരളീധരന്‍, പ്രശാന്ത്പയ്യനാട്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, ദിനേഷ്‌കിഴക്കേക്കര എന്നിവരാണ് അന്വഷണസംഘത്തിലുണ്ടായിരുന്നത്.

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി 

ന്യൂഡൽഹി: ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎസ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേനഎന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു. ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ്‌ ഇലക്ടറൽ കോളജ്‌. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത്‌ പേരടക്കം 237 എംപിമാരുമാണ്‌ നിലവിലുള്ളത്‌. 391 വോട്ടാണ്‌ ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായിലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്‌വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ്‌ തൃണമൂലിനുള്ളത്‌. ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​പ​​​രാ​​​ഷ്‌‌​​​ട്ര​​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം പ​​​ത്തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും 

കരുതല്‍-2022: മെഡിക്കല്‍ ക്യാമ്പ് നടത്തി 

ജില്ലയിലെ വൃദ്ധസദനങ്ങളില്‍ മഴക്കാല രോഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അസുഖബാധിതരാവാന്‍ സാധ്യതയുള്ള വയോജനങ്ങളുടെ ക്ഷേമുറപ്പാക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വയോമിത്രം യൂണിറ്റുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായിചെര്‍പ്പുളശ്ശേരി വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരാകുര്‍ശ്ശി ത്രീത്വാശ്രമം-ആകാശപ്പറവകള്‍സ്ഥാപനത്തില്‍ നടന്ന ക്യാമ്പില്‍ വയോജനങ്ങളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍നല്‍കുകയും ചെയ്തു. പിന്തുണ ആവശ്യമെന്ന് കണ്ടെത്തുന്ന വൃദ്ധസദനങ്ങളിലാണ് യൂണിറ്റുകള്‍ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പിന് കെ.എസ്.എസ്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസപതിയില്‍, ഡോ. എം.കെ ഷെഫീഖ്., ജയശ്രീ, ലിക്കിനി, ഫസ്‌ന, സഹല, നാസര്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ 

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച്പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽപെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ചചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്തകേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി.

പതിനാറുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ 

പതിനാറുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ പുതുപ്പാടി:അടിവാരം മേലെ പൊട്ടി കൈ വിനുവിൻ്റെ മകൾ വിദ്യ (16)നെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പാടി ഹൈസ്കൂളിൽ ഈ വർഷം SSLCപഠനം പൂർത്തീകരിച്ച് +1 പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. മാതാവ്: ബീന. സഹോദരങ്ങൾ: വിസ്മയ, വിഷ്ണു. താമരശ്ശേരി…

മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് പീഡനം; എടപ്പാൾ നടുവട്ടം സ്വദേശി പിടിയിൽ 

ചങ്ങരംകുളം: മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ളാസ്വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളംപോലീസ് അറസ്റ്റ് ചെയ്തു.  എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന  30 വയസുകാരനായ മാടമ്പിവളപ്പിൽ അമീർ അലിയാണ് അറസ്റ്റിലായത്. കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച്സ്കൂളിൽ പോയിരുന്ന 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്.പിന്നീട്സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തിപെൺകുട്ടിയെ  പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയുംവീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ചെയ്തു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്ഐ   രാജേന്ദ്രൻ,എസ് സി പി ഒഷിജു,സിപിഒ മാരായ ജെറോം,സുജിത്ത്,എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെപിടികൂടിയത്.പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

റിഫ മെഹ്‍നുവിന്‍റെ മരണം: ഭർത്താവ് മെഹ്‍നാസ് പോക്സോ കേസിൽ കസ്റ്റഡിയിൽ 

കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ ദുബൈയിൽ തൂങ്ങി മരിച്ച മലയാളി വ്ളോഗർ റിഫമെഹ്‍നുവിന്‍റെ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിനെ പൊലീസ് പോക്സോ കേസിൽകസ്റ്റഡിയിലെടുത്തു. വിവാഹ സമയത്ത് റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് കാക്കൂർ പൊലീസാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് റിഫയും മെഹ്‍നാസും വിവാഹിതരായത്. മെഹ്‍നാസ്കാസർകോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവർക്ക് രണ്ട്വയസ്സുള്ള മകനുണ്ട്. ജനുവരിയിൽ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പർദകമ്പനിയിൽ ജോലി ലഭിച്ചിരുന്നു. ഈ വർഷം മാർച്ച്‌ ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ് മൃതദേഹംആദ്യം ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്തു. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തിൽഅസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മാതാപിതാക്കളുടെ പരാതിയിൽ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് മേയ് 7ന് റീ പോസ്റ്റ്മോര്‍ട്ടംനടത്തിയിരുന്നു. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിലെഅടയാളം ഈ നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, മെഹ്‍‍നാസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ് 

മലപ്പുറം: മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് യുവാക്കള്‍പൊലീസിന്റെ പിടിയിലായി. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടന്‍ ലാസിം (25), കൂട്ടാളിചെമ്പങ്കാട് സ്വദേശി പുതുമാളിയേക്കല്‍ ഖാലിദ് (23) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ്ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മമ്പാടുംപരിസരങ്ങളിലും ഒരാഴ്ചയോളമായി രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന ഒരു സംഘംയുവാക്കൾ നാട്ടുകാര്‍ക്ക് ശല്യമായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാന്‍സാധിച്ചിരുന്നില്ല.  ഇതിനിടെ മമ്പാട് സ്വദേശിയും കര്‍ഷകനുമായ തോട്ടഞ്ചേരി അഹമ്മദ്‌കോയ എന്ന ടി സി കോയയുടെപുള്ളിപ്പാടം ഉതിരകുളത്തുള്ള റബര്‍ തോട്ടത്തിലെ റാട്ടപ്പുരയില്‍ നിന്ന് ഏതാനും ദിവസം മുമ്പ്രാത്രിയില്‍ വാതില്‍ കുത്തി തുറന്ന് ഒന്നര ക്വിന്റല്‍ ഒട്ട്പാലും റാട്ടപ്പുരയില്‍ ഉപയോഗിക്കുന്ന റബര്‍റോളറിന്റെ 15,000 രൂപ വില വരുന്ന ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു. ഈ പരാതിയില്‍നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മയക്കുമരുന്ന് വാങ്ങുന്നതിനാണ്രാത്രികാലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞഞായറാഴ്ച രാത്രി പുള്ളിപ്പാടം മാടം കോളനിയിലെ കുളത്തിങ്കല്‍ ബാബു ജോസഫിന്റെ തോട്ടത്തില്‍നിന്ന് ഉണക്കാനിട്ട റബര്‍ഷീറ്റുകള്‍ മോഷണം പോയെന്ന പരാതിയില്‍ നിലമ്പൂര്‍ പൊലീസ് നടത്തിയഅന്വേഷണത്തില്‍ സംഘം ഉപയോ​ഗിച്ച ഒരു ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതോടെയാണ്യുവാക്കള്‍ പിടിയിലായത്. ബൈക്ക് ഉടമയായ ലാസിമിനെ പിടികൂടിയതോടെയാണ് സംഘം ചേര്‍ന്ന് നടത്തിയമോഷണങ്ങളുടെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ചുരുളഴിഞ്ഞത്. സംഘത്തില്‍പ്പെട്ടമറ്റ് യുവാക്കളെയും മോഷണങ്ങളെയും കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരുംകഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. തൊണ്ടിമുതലുകള്‍ പൊലീസ്കണ്ടെടുത്തു. എസ് ഐ എ വി സന്തോഷ്, സി പി ഒ സജീഷ്, നിലമ്പൂര്‍ ഡന്‍സാഫ് അംഗങ്ങളായ എസ് ഐ  എംഅസൈനാര്‍, എസ് പി സി ഒ എന്‍ പി സുനില്‍, അഭിലാഷ്, ആസിഫ്, സി പി ഒമാരായ ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.