ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു

ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു...* ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബെംഗളൂരു-മൈസൂരുവന്ദേഭാരത് എക്സ്പ്രസ് ഈ നവംബർ 11ന് ട്രാക്കിലിറങ്ങും. ഇതോടെ ചെന്നൈയില്‍ നിന്ന്മൈസൂരിലേക്ക് വെറും ആറര മണിക്കൂറിനുള്ളില്‍ എത്താം. ഇന്ത്യയിൽ നിലവില്‍ സർവീസ്നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണിത്. എക്സിക്യൂട്ടിവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉണ്ടാവുക. ഇവയില്‍എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളുമുണ്ടാകും. 

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ ക്യാഷ്പ്രൈസ്

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായകോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച്കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കുംപങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽപങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾപ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

*മുങ്ങിത്താഴുന്ന കുട്ടികളെ അത്ഭുകരമായി രക്ഷിച്ച് വിദ്യാർഥി* 

കാക്കൂർ : കാക്കൂർ തോട്ടിലെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ടു കുരുന്നു ജീവനുകൾഅത്ഭുതകരമായി തന്റെ ആത്മധൈര്യം കൊണ്ട് രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് അഭിനന്ദന പ്രവാഹം.  കാക്കൂർ കൂളിയേരിക്കൽ സാജിത് തസ്‌ലീന ദമ്പതി കളുടെ മകനും നന്മണ്ട ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജിനാനാണ് ധീരമായ പ്രവർത്തനത്തിലൂടെ നാടിന്റെഅഭിമാനതാരമായത്. സോഷ്യൽ മീഡിയ ഉൾപ്പെടെ ജിനാന്റെ ധീരമായ ഇടപെടലിന് അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്.

*പൊന്നാനി പാലക്കാട് പാതയിൽ കുളപ്പുള്ളിയിൽ സ്വകാര്യ ബസ് അപകടം; പത്ത് പേർക്ക് പരിക്ക്* 

ഷൊർണൂർ: കുളപ്പുള്ളി ഐ.പി.ടിക്ക് സമീപം ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് നിന്ന്ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി പറമ്പത്ത് ബഷീറിന്റെ മകൾ ഖദീജ റെഹ്ഷയെ (17)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ.ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം…

എടപ്പാളിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് റോഡിൽ വീണു 

എടപ്പാൾ : ഓടിക്കൊണ്ടിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി റോഡിൽ വീണുതൃശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് എടപ്പാളിൽ നിന്ന് പുറപ്പെട്ട ഉടനെയാണ്ടയർ ഊരി വീണത്. ഉരുണ്ടു നീങ്ങിയ ടയർ പിന്നിലുണ്ടായിരുന്ന കാറിൽ തട്ടി മറിഞ്ഞു വീണതിനാൽ മറ്റു വാഹനങ്ങളിൽഇടിക്കാതെ  അപകടം ഒഴിവായി.  വിവരമറിയാതെ അൽപ ദൂരം പിന്നിട്ട ബസ് നാട്ടുകാർ തടഞ്ഞു നിർത്തി വിവരംഅറിയിക്കുകയായിരുന്നു.

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക്പരിക്ക്. 

കൂടല്ലൂർ ഗവ: ഹൈസ്കൂളിന് സമീപം തൃത്താല - കുമ്പിടി റോഡിൽ ബൈക്കും കാറുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക് പരിക്ക്. വൈകിട്ട് മൂന്ന് മണിക്ക് നടന്ന അപകടത്തിൽ പരിക്കേറ്റ കൂടല്ലൂർ സ്വദേശിയെ കുന്ദംകുളം സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു തൃത്താല ഭാഗത്തേക്ക് പോകുന്ന കാർ എതിർ ദിശയിൽ വന്നിരുന്ന ബൈക്കുമായികൂടിയിടിക്കുകയായിരുന്നു.

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരി മരിച്ചു.. 

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിമരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നുഅന്ത്യം. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്താണ് അഭിരാമിക്ക്കടിയേറ്റിരുന്നത്.രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയംമെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചകുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലംലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു.