അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.
റിഫ മെഹ്നുവിന്റെ മരണം: ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ കസ്റ്റഡിയിൽ
കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ ദുബൈയിൽ തൂങ്ങി മരിച്ച മലയാളി വ്ളോഗർ റിഫമെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്തുവിനെ പൊലീസ് പോക്സോ കേസിൽകസ്റ്റഡിയിലെടുത്തു. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് കാക്കൂർ പൊലീസാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് റിഫയും മെഹ്നാസും വിവാഹിതരായത്. മെഹ്‍നാസ്കാസർകോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവർക്ക് രണ്ട്വയസ്സുള്ള മകനുണ്ട്. ജനുവരിയിൽ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പർദകമ്പനിയിൽ ജോലി ലഭിച്ചിരുന്നു. ഈ വർഷം മാർച്ച് ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ് മൃതദേഹംആദ്യം ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്തു. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തിൽഅസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മാതാപിതാക്കളുടെ പരാതിയിൽ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് മേയ് 7ന് റീ പോസ്റ്റ്മോര്‍ട്ടംനടത്തിയിരുന്നു. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിലെഅടയാളം ഈ നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, മെഹ്നാസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ്
മലപ്പുറം: മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് യുവാക്കള്‍പൊലീസിന്റെ പിടിയിലായി. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടന്‍ ലാസിം (25), കൂട്ടാളിചെമ്പങ്കാട് സ്വദേശി പുതുമാളിയേക്കല്‍ ഖാലിദ് (23) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ്ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മമ്പാടുംപരിസരങ്ങളിലും ഒരാഴ്ചയോളമായി രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന ഒരു സംഘംയുവാക്കൾ നാട്ടുകാര്‍ക്ക് ശല്യമായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാന്‍സാധിച്ചിരുന്നില്ല. ഇതിനിടെ മമ്പാട് സ്വദേശിയും കര്‍ഷകനുമായ തോട്ടഞ്ചേരി അഹമ്മദ്കോയ എന്ന ടി സി കോയയുടെപുള്ളിപ്പാടം ഉതിരകുളത്തുള്ള റബര്‍ തോട്ടത്തിലെ റാട്ടപ്പുരയില്‍ നിന്ന് ഏതാനും ദിവസം മുമ്പ്രാത്രിയില്‍ വാതില്‍ കുത്തി തുറന്ന് ഒന്നര ക്വിന്റല്‍ ഒട്ട്പാലും റാട്ടപ്പുരയില്‍ ഉപയോഗിക്കുന്ന റബര്‍റോളറിന്റെ 15,000 രൂപ വില വരുന്ന ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു. ഈ പരാതിയില്‍നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മയക്കുമരുന്ന് വാങ്ങുന്നതിനാണ്രാത്രികാലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞഞായറാഴ്ച രാത്രി പുള്ളിപ്പാടം മാടം കോളനിയിലെ കുളത്തിങ്കല്‍ ബാബു ജോസഫിന്റെ തോട്ടത്തില്‍നിന്ന് ഉണക്കാനിട്ട റബര്‍ഷീറ്റുകള്‍ മോഷണം പോയെന്ന പരാതിയില്‍ നിലമ്പൂര്‍ പൊലീസ് നടത്തിയഅന്വേഷണത്തില്‍ സംഘം ഉപയോഗിച്ച ഒരു ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതോടെയാണ്യുവാക്കള്‍ പിടിയിലായത്. ബൈക്ക് ഉടമയായ ലാസിമിനെ പിടികൂടിയതോടെയാണ് സംഘം ചേര്‍ന്ന് നടത്തിയമോഷണങ്ങളുടെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ചുരുളഴിഞ്ഞത്. സംഘത്തില്‍പ്പെട്ടമറ്റ് യുവാക്കളെയും മോഷണങ്ങളെയും കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരുംകഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. തൊണ്ടിമുതലുകള്‍ പൊലീസ്കണ്ടെടുത്തു. എസ് ഐ എ വി സന്തോഷ്, സി പി ഒ സജീഷ്, നിലമ്പൂര്‍ ഡന്‍സാഫ് അംഗങ്ങളായ എസ് ഐ എംഅസൈനാര്‍, എസ് പി സി ഒ എന്‍ പി സുനില്‍, അഭിലാഷ്, ആസിഫ്, സി പി ഒമാരായ ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
ഉറങ്ങിപ്പോയി; വിമാനത്താവളത്തിലെ ഗ്രൗണ്ട് വാഹനം ഇന്‍ഡിഗോ വിമാനത്തിനടിയിലെത്തി .
ന്യൂഡല്‍ഹി: ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ വിമാനത്തിനടിയില്‍ ചക്രത്തിന്തൊട്ടടുത്തായി നിര്‍ത്തി. ഡല്‍ഹി ഇന്റനാഷണല്‍ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന്റെ രണ്ടാം ടെര്‍മിനലിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഗോ ഫസ്റ്റിന്റെ ഗ്രൗണ്ട് വെഹിക്കിള്‍ ഡ്രൈവര്ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ ഇന്‍ഡിഗോ വിമാനത്തിന് ഇടിച്ചെന്ന മട്ടില്‍ നിര്‍ത്തുകയായിരുന്നു. പട്നയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് തലനാരിഴക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന് കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകരമായഡ്രൈവിങ്ങിന് ഇടയാക്കിയതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്സംഭവത്തില് പ്രതികരിക്കാന്‍ ഗോ ഫസ്റ്റ് തയാറായിട്ടില്ല. 'വി.ടി. ഐ.ടി.ജെ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റ് എ320നിയോഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടാം ടെര്‍മിനലില്‍ 201ാം സ്റ്റാന്ഡില്നിര്ത്തിയിട്ടിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ 6ഇ -2022 സര്വീസ്നടത്താനുമിരിക്കുകയായിരുന്നു. അപ്പോള്‍ ഗോ ഫസ്റ്റിന്റെ ഗ്രൗണ്ട് വാഹനമായ മാരുതി സ്വിഫ്റ്റ്ഡിസയ്ര് വിമാനത്തിന്റെ നോസ് ഭാഗത്തിന് തൊട്ടടുത്ത് വരെ ഓടിയെത്തി. വിമാനത്തിനോആളുകള്ക്കോ പരിക്കില്ല' ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. കാര്‍ ഡ്രൈവറെ ബ്രീത്ത്അനലൈസര്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു റിസള്‍ട്ടെന്നും അധികൃതര്‍അറിയിച്ചു. റിസള്‍ട്ട് നെഗറ്റീവായതിനാല്‍ ഡ്രൈവര്‍ തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ ജോലിചെയ്തതിനാലോ അമിത ജോലി ചെയ്തതിനാലോയാകാം അപകടകരമായ സംഭവത്തിന്ഇടവരുത്തിയതെന്ന് ഡിജിസിഎ മുന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് പ്രതിയായിരുന്ന കമ്പാല അബ്ദുന്നൂർ മുസ്ലിയാരെ കുറ്റിപ്പുറം പോലീസ്വീണ്ടും അറസ്റ്റ് ചെയ്തു,
നിക്ഷേപ തട്ടിപ്പ് കേസുകളിൽ കോടതികളിൽ ഹാജരാകാത്തതിനാൽ പുറപ്പെടുവിച്ച വാറണ്ടുകളെതുടർന്നാണ് അറസ്റ്റ്
അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.
തിരുവനന്തപുരം പട്ടം സ്വദേശി നിധിനാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിപിടിക്കേസില്‍ പെട്ടയാളെസ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ്മൂന്നംഗസംഘത്തിലൊരാളായ തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസിൽ നിധിന് അനന്തപുരി(43)പിടിയിലായത്. കേസില്‍ മറ്റു രണ്ടു പ്രതികളായ താനൂര്‍ ചെറുപുരക്കല്‍ വീട്ടില്‍ഹസ്കറും ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ഇരുമ്പലയില്‍ സിയാദും കഴിഞ്ഞ ദിവസംഅറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിധിനും പിടിയിലാകുന്നത്. പറഞ്ഞ് വിശ്വസിപ്പിച്ച മൂവരും കൂടി ഇയാളില്‍നിന്നും 1 ലക്ഷത്തി 27000 രൂപയോളംകൈക്കലാക്കിയതായാണ് പരാതി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമായി ബന്ധമുണ്ടെന്നുംപോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി പിടിപാടുണ്ടെന്നും പറഞ്ഞുമാണ് പരാതിക്കാരനെ മൂവരുംസ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. തേഞ്ഞിപ്പലത്ത് എസ്ഐയെ 2016 ൽ തട്ടിക്കൊണ്ടുപോയകേസും പ്രതിയായ നിധിനെതിരെ നിലവിലുണ്ട്.SHO കെ ജെ ജിനേഷിന്റെ നിർദേശനുസരണം എസ്ഐ മാരായ ഉണ്ണികൃഷ്ണൻ, അസിസ് എ എസ് ഐ ബിജു, എസ് സി പി ഒ പദ്മിനി, സിപി ഒ മാരായവിനീത്, ദീപു എന്നിവർ ചേർന്നാണ് തൃക്കാക്കര എ സി പി യുടെ സ്ക്വാഡ് അംഗങ്ങളുടെസഹായത്തോടെ ഇയാളെ എറണാകുളത്ത് നിന്നും പിടികൂടിയത്.
മലപ്പുറത്ത് ഭര്‍ത്താവിന്റെ ബെല്‍റ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു.
മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ബെല്‍റ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ചനഷ്ടപ്പെട്ടു. ഇനി കാഴ്ച്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണപ്പാറയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു ഭാര്യക്ക് കാഴ്ച്ച നഷ്ടപ്പെട്ട കേസില്‍ഭര്‍ത്താവിനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു. കാരാട് ബൈതൊടിയിലെനാഫിയയുടെ(31)പരാതിയിലാണു ഭര്‍ത്താവും തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായമുഹമ്മദിന്റെ മകന് ഫിറോസ്ഖാനെ ( 39) വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസമാണ്കേസിനാസ്പദമായ സംഭവം. റൂമില്‍വെച്ചു ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതിനിടയില്‍കണ്ണില്‍അടിയേറ്റതോടെയാണു കാഴ്ച്ച നഷ്ടപ്പെട്ടതെന്നും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍കോളജില്‍ ഒരാഴ്ച്ചയോളം ചികിത്സയിലായിരുന്നുവെന്നും നാഫിയയും മാതാവ് മാതാവ് സുലൈഖയുംപറഞ്ഞു.കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുംവരെ ക്രൂരമായി മര്‍ദിച്ചിട്ടും ഇപ്പോഴും ഭീഷണി തുടരുകയാണെന്നുംഇനിയും ഞാന്‍ മര്‍ദിക്കുമെന്നും മകളേയും ഇവരുടെ രണ്ടുപേരമക്കളേയും കൊലപ്പെടുത്തുമെന്ന്തന്നോടുപറഞ്ഞുവെന്നും സുലൈഖ പറയന്നു. മകളുടെ തല സ്കാന്‍ ചെയ്താല്‍ മുഴുവന്‍ ചോര കട്ടപിടിച്ചിരിക്കുന്ന അവസ്ഥയിലാണെന്നും ഫിറോസ്ഖാന് മര്‍ദിച്ചതിനാലാണുഇത്തരത്തിലുണ്ടായതെന്നും സുലൈ പറയുന്നു.ആശുപത്രിയിനിന്നും തിരിച്ചെത്തിയ ശേഷം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്ത്ാവിന്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്നുപറഞ്ഞാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ മറ്റുപണികള്‍ക്കായിജോലിക്കാരുള്ളതിനാല്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കേണ്ടതിനാലാണ് തനിക്കുപോകാന്‍കഴിയാതിരുന്നതെന്നും എന്നാല്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇതും ക്രൂരമായമര്‍ദനമായിരുന്നുവെന്നും നാഫിയ പറഞ്ഞു. വസ്ത്രം അലക്കുന്നതിനിടയില്‍ റൂമിലേക്കുവിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. അയേറ്റതോടെ ഒരുകണ്ണിന്റെ കാഴ്ച്ചനഷ്ടമായെന്നും ഇനി കാഴ്ച്ചതിരിച്ചുകിട്ടില്ലെന്നുമാണു കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നുംനാഫിയയും മാതാവും മുന്‍കൗണ്‍സിലറുമായസുലൈഖയും പറഞ്ഞു. ഇതിനു മുമ്പും സമാനമായി മര്‍ദനങ്ങള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ന്നുമൂന്നുതവണയോളം മധ്യസ്ത പറഞ്ഞാണു തിരിച്ചുകൊണ്ടുപോയതെന്നും മാതാവ് പറഞ്ഞു. ഇവരുടെവിവാഹം കഴിഞ്ഞിട്ടു 12വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ഒരു വര്‍ഷം നല്ല രീതിയില്‍കഴിഞ്ഞുപോയെങ്കിലും പിന്നീടു പീഡനങ്ങള്‍ ആരംഭിച്ചുവെന്നും ഇതെല്ലാം സഹിച്ചാണ് തന്റെരണ്ടുമക്കള്‍ക്കുവേണ്ടി ഇത്രയുംകാലം പിടിച്ചുനിന്നതെന്നും നാഫിയ പറഞ്ഞു.
മലപ്പുറത്ത് ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം; ടോറസ് ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്രപൂജാരിക്ക് ദാരുണാന്ത്യം. അരീക്കോട് പെരിഞ്ചേരി സ്വദേശി ഹരി നമ്പൂതിരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിപി അങ്ങാടി പെട്രോൾ പമ്പിന് സമീപത്ത്വെച്ചാണ്അപകടം നടന്നത്. ശരീരത്തിലൂടെ ടോറസ് ലോറി കയറിയ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത്വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തിരൂർ ഭാഗത്തുനിന്ന് ചമ്രവട്ടം ഭാഗത്തേക്ക്പോകുകയായിരുന്ന ടോറസ് ലോറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന്ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹരി നമ്പൂതിരിയുടെ ശരീരത്തിലൂടെ ലോറികയറി ഇറങ്ങുകയായിരുന്നു. മരണപ്പെട്ട ഹരി നമ്പൂതിരി ബി.പി അങ്ങാടി പാട്ടുപറമ്പ് ക്ഷേത്രത്തിലെപൂജാരിയായയാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷംമൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. എന്നാൽ ഇദ്ദേഹത്തെ ഇടിച്ചിട്ട് നിർത്താതെ പോയ ടോറസ് ലോറി തിരൂർ സി.ഐ യുടെനേതൃത്വത്തിൽ പിൻ തുടർന്ന് തിരൂർ ചമ്രവട്ടം ഭാഗത്ത് വെച്ച് പിടികൂടി. തുടർന്ന് ലോറിയുടെഡ്രൈവർ തൃശൂർ മാള സ്വദേശിയായ ഡ്രൈവറേയും വാഹനവും തിരൂർ പോലീസ്കസ്റ്റഡിയിലെടുത്തു. അതേസമയം അപകടം നടന്ന സ്ഥലം തിരൂർ അഗ്നിരക്ഷാസേനഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളമടിച്ച് ശുചീകരണം നടത്തി.
സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മഞ്ചേരി സ്വദേശി കൊളത്തൂരില്‍ പിടിയില്‍
ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മഞ്ചേരി പൂക്കുളത്തൂര്‍പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈന് (31) നെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐപിഎസ് ന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാര്‍,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു, കൊളത്തൂര്‍ സിഐ. സുനില്‍ പുളിക്കല്‍എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സുനില്‍ പുളിക്കല്‍ , എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊളത്തൂര്‍കുറുപ്പത്താല്‍ ടൗണിന് സമീപം വാടകമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍എക്സ്ചെഞ്ചും നടത്തിപ്പുകാരനായ തയ്യില്‍ ഹുസൈന് നേയും പുലര്‍ച്ചെയോടെകസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് ഒരുമാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരികയാണെന്ന് പോലീസിനോട് സമ്മതിച്ചു. ഇന്റര്‍നാഷണല്‍ കാളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കല്‍കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്. ഇതിന് സഹായിക്കുന്നസിംകാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍, എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പടെയുള്ളഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ഇത്തരത്തില്‍ നിയമലംഘനം നടത്തി ഇന്റര്‍നാഷണല്‍കാളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ശേഖരിച്ച്വരികയാണെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പികെ.എം.ബിജു, സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ടി.കെ.ഹരിദാസ്,വനിതാ എ.എസ്.ഐ.ജ്യോതി,Scpo ബൈജുകുര്യാക്കോസ്,വിനോദ്,ഷിബു,സുബ്രഹ്മണ്യന്,സുകുമാരന്‍,സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു,ഷൈലേഷ്,വൈശാഖ്,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കൂടുതല്‍അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ്. അറിയിച്ചു.



