അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.
ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക്പരിക്ക്.
കൂടല്ലൂർ ഗവ: ഹൈസ്കൂളിന് സമീപം തൃത്താല - കുമ്പിടി റോഡിൽ ബൈക്കും കാറുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കൂടല്ലൂർ സ്വദേശിക്ക് പരിക്ക്. വൈകിട്ട് മൂന്ന് മണിക്ക് നടന്ന അപകടത്തിൽ പരിക്കേറ്റ കൂടല്ലൂർ സ്വദേശിയെ കുന്ദംകുളം സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു തൃത്താല ഭാഗത്തേക്ക് പോകുന്ന കാർ എതിർ ദിശയിൽ വന്നിരുന്ന ബൈക്കുമായികൂടിയിടിക്കുകയായിരുന്നു.
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരി മരിച്ചു..
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിമരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നുഅന്ത്യം. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്താണ് അഭിരാമിക്ക്കടിയേറ്റിരുന്നത്.രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയംമെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചകുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലംലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു.
കനത്ത മഴയിൽ വയനാട്ടിൽ പാലം തകർന്നു
സുൽത്താൻ ബത്തേരി: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ പൂതാടി, മീനങ്ങാടിപഞ്ചായത്തുകളിലെ രണ്ടിടങ്ങളിൽ പാലം തകർന്ന് റോഡ് രണ്ടായി പിളർന്നു. പൂതാടി പഞ്ചായത്തിലെഎരുമത്താരി പാലം അതിശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു. പൂതാടിയിൽ നിന്ന് മാങ്ങോട്ട് എത്താൻ നൂറ് കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പാലമാണിത്. പാലം തകർന്നതോടെ പ്രദേശത്തുള്ളവർ മറ്റു വഴികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ശക്തമായമഴയിൽ വയലിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയാണ് പാലം തകർന്നത്.മീനങ്ങാടിപഞ്ചായത്തിലെ രണ്ടാം വാർഡായ അപ്പാടിനെയും ഒന്നാം വാർഡായ ചൂതുപാറയെയും ബന്ധിപ്പിക്കുന്നപാലം ശക്തമായ മഴയിൽ ഇടിഞ്ഞുതാഴുകയായിരുന്നു. പാലം പൂർണമായും തകർന്നു. പാലം തകർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നതിന്റെ നാട്ടുകാർ പകർത്തിയവിഡിയോ ദൃശ്യവും പുറത്തുവന്നു. ശക്തമായ മഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതോടെപാലം ഒലിച്ചുപോവുകയായിരുന്നു. പാലം തകർന്നതോടെ ചൂതുപാറയിൽനിന്ന് അപ്പാടേക്ക്വരുന്നതിന് സൊസൈറ്റി കവല വഴി ചുറ്റിപ്പോകേണ്ട സാഹചര്യമാണുള്ളത്. ചൂതുപാറയിൽനിന്ന്അപ്പാട് വഴി മീനങ്ങാടിയിലേക്കും വേഗത്തിലെത്താൻ ഈ റോഡ് ഏറെ സഹായകരമായിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചു.
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു. കാർ നിർത്താനുള്ളശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ച്, കാറിന്സാരമായ കേടുപറ്റി. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്. പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപംവെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ്സംഭവം. കോട്ടായിലെ ഭാര്യവീട്ടിൽ പോയിവരികയായിരുന്നു ബാബുരാജ്. വണ്ടിയിൽ മകളും പേരക്കുട്ടിയും ഒത്തായിരുന്നു പാലപ്പുറം വീട്ടിലേക്ക് ഇവർ മടങ്ങിയത്. ഇതിനിടെ ആയിരുന്നു അപകടം.
പട്ടാമ്പിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
പട്ടാമ്പി: പട്ടാമ്പിയിൽ യുവാവ് ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.മേലെ പട്ടാമ്പികൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻഫാദിൽ (19) ആണ് ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ ഷോക്കടിച്ച് തെറിച്ചുവീണപ്പോൾ തല അടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷംബന്ധുക്കൾക്ക് വിട്ട് നൽകും.
കാല്‍നടയാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ ഈ പ്രതി സമ്പന്ന കുടുമ്പത്തിലെ നാട്ടില്‍സല്‍പേരുള്ള യുവാവ്…താന്‍ കള്ളനാകാനുള്ള കാരണം പറയുന്നു.
മലപ്പുറം: കാല്‍നടയാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ ഈ പ്രതി സമ്പന്ന കുടുമ്പത്തിലെ നാട്ടില്‍സല്‍പേരുള്ള യുവാവ്.മലപ്പുറം കാളികാവ് വെളളയൂരില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാലപൊട്ടിച്ച് മുങ്ങിയ പ്രതി നലാംനാളാണ് പിടിയിലായത്. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെകാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസ്സില്‍ പ്രതി പട്ടാമ്പി വല്ലപ്പുഴസ്വദേശി ചരലില്‍ അസറുദ്ദീനെ(27)യാണ്നിലമ്പൂര്‍ ഡാന്‍സാഫ് ടീമും കാളികാവ് പോലീസും ചേര്‍ന്ന്പിടികൂടിയത്.വണ്ടൂരില്‍ നിന്നും വന്ന് പൂങ്ങോട് ചിറ്റയില്‍ ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് തന്റെ ചെറിയ രണ്ട്കുട്ടികളുടെ കൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് കുട്ടേട്ടന്റെ വീട്ടിലേക്കുള്ള വഴി ഏതാഎന്ന് ചോദിച്ച് യുവാവ് ബൈക്ക് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംസാരത്തിനിടയില്‍ ബൈക്കില്‍തന്നെയിരുന്ന് യുവതിയുടെ കഴുത്തിലെ മാല പിടിച്ച് വലിച്ച് പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ സ്വര്‍ണ്ണമാല പൊട്ടി ഒരു കഷ്ണം നിലത്തു വീണു. യുവതിയും കുട്ടികളും ഭയന്ന്ആര്‍ത്തു കരഞ്ഞെങ്കിലും കയ്യില്‍ കിട്ടിയ മുക്കാല്‍ പവനോളം തൂക്കം വരുന്ന കഷ്ണവുമായിസത്രീയെ തള്ളിയിട്ട ശേഷം പ്രതി ബൈക്കോടിച്ച് പോയി. വീഴ്ചയില്‍ സ്ത്രീക്ക് പരിക്ക് പറ്റിയ തിനാല്‍പിന്നീട് ചികിത്സ തേടി. സ്ത്രീ പറഞ്ഞ പ്രതിയുടെ വസ്ത്രത്തിന്റെ അടയാളങ്ങള്‍ നോക്കിസംഭവസ്ഥലത്ത് നിന്നും അഞ്ചോളം കിലോമീറ്റര്‍ അകലെയുള്ള സി.സി.ടി.വി. ക്യാമറയില്‍ നിന്നുംലഭിച്ച മങ്ങിയ ദൃശ്യം മാത്രമായിരുന്നു പോലീസിന്റെ ഏക കച്ചിത്തുരുമ്പ്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കാളികാവ് പോലീസും നിലമ്പൂര്‍ഡാന്‍സാഫ് ടീമും സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി.തുടര്‍ന്ന് രണ്ട് ദിവസത്തെ അന്വേഷണത്തിനുശേഷം പോലീസിന് വാഹനത്തിന്റെ നമ്പര്‍ലഭിച്ചെങ്കിലും മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ബൈക്കിന്റെനമ്പര്‍ വ്യാജമായി ഉപയോഗിച്ച പ്രതി ഉപയോഗിച്ചത് പോലീസിനെ കുഴക്കി.തുടര്‍ന്ന് മലപ്പുറം പാലക്കാട് തൃശ്ശൂര്‍ ജിലകളില്‍ സി.സി.ടി.വി.ക്യാമറകള്‍ കേന്ദ്രീകരിച്ചുംമുന്‍കുറ്റവാളികളെ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ന്വേഷണത്തില്‍ സംഭവം നടന്ന് നാലാം ദിവസംപിടിക്കപ്പെടാതിരിക്കാന്‍ പല കുറുക്കുവഴികളും മുന്‍കരുതലുമെടുത്ത പ്രതിയിലേക്ക് പ്രത്യേകഅന്വേഷണ സംഘമെത്തിസമ്പന്ന കുടുമ്പത്തിലെ നാട്ടില്‍ സല്‍പേരുള്ള യുവാവിനെ പ്രതിയായി കണ്ടത് പോലീസിനേയുംനാട്ടുകാരേയും അത്ഭുതപ്പെടുത്തി. ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയായി പണം നഷ്ടപ്പെട്ടതില്‍ വന്നതാല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് പ്രതിപറയുന്നു. രണ്ടാഴ്ചത്തോളമായി അവസരം നോക്കി മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ പ്രതിവ്യജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുമായി മാലപൊട്ടിക്കാനായി അവസരം നോക്കികറങ്ങിയിരുന്നതായും പോലീസ് കണ്ടത്തിയിരുന്നു. പ്രതി ഇത്തരത്തില്‍ വേറെയും കുറ്റകൃത്യങ്ങളില്‍ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്സംഭവം നടന്ന സഥലത്തും മോഷണം ചെയത മാല വില്‍പ്പന നടത്തിയ പാലക്കാട് ജില്ലയിലെവല്ലപ്പുഴയിലും അറസ്റ്റ് ചെയ്ത പ്രതിയുമായി കാളികാവ് പോലീസ് തെളിവെടുപ്പ് നടത്തിസ്വന്തം നാട്ടില്‍ നിന്നും കിലോമീറ്റുകള്‍ സഞ്ചരിച്ച് തന്നെ തിരിച്ചറിയാത്ത നാടുകളില്‍ പോയി പ്രൈവറ്റ്ബസുകളുടെ പുറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ഓരോ സ്റ്റോപ്പിലും ഇറങ്ങുന്ന സത്രീകളെനിരീക്ഷച്ചായിരുന്നു മാല പൊട്ടിക്കാന്‍ പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഭാര്യയെ നിരന്തരം മർദനം;പൊന്നാനി ചാണറോഡ് സ്വദേശി അറസ്റ്റിൽ
പൊന്നാനി: വിവാഹശേഷം ഭാര്യയെ ക്രൂരമായി മർദിച്ച പൊന്നാനി ചാണറോഡ് സ്വദേശികറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും ഇസ്തിരിപ്പെട്ടി ഉപയോഗിച്ചടക്കം മർദ്ദിച്ചെന്നും ഭാര്യപരാതി നൽകിയിരുന്നു. പൊന്നാനി വനിത എസ്. ഐ സിബി ടി.ദാസ്, എസ്.ഐ സുജിത്, അനിൽഎന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
*ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ പിടിയിൽ*
എറണാകുളം: ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലിമനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശിഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടിസ്വദേശിയായ മുഹമ്മദ് ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ്ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി. വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീംരൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്പരം വാഹന ഉടമകളുടെവിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന്ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ളഅപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ' ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ്സ്കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന്അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെകയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.



