ബെംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ്…
കുമ്പള: ആള്‍ട്ടോ കാറില്‍ വിതരണത്തിന് കൊണ്ടു പോവുകയായിരുന്ന 305 ലിറ്റര്‍ കര്‍ണാടകനിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു
305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്ക്വാഡ്അറസ്റ്റ് ചെയ്തു. മദ്യം കൈമാറിയ കളത്തൂര്‍ സ്വദേശിയെ അന്വേഷിച്ച് വരികയാണ്. മംഗല്പ്പാടിയിലെഉമ്മര് ഫാറൂക്ക് (26) ആണ് അറസ്റ്റിലയത്. കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന് എക്സൈസ് സര്‍ക്കിള്‍ഇന്‍സ്പെക്ടര്‍ ജി.എ. ശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെരാത്രി കുമ്പള കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്.ഡി കോളേജിന് സമീപത്ത് വെച്ചാണ് കാര്‍ തടഞ്ഞ്പരിശോധന നടത്തിയത്. കുണ്ടങ്കാറടുക്ക ഭാഗത്തേക്ക് വിതരണം ചെയ്യാനാണ് മദ്യം എത്തിച്ചതെന്ന്പ്രതി പറഞ്ഞതായി എക്സൈസ് സംഘം പറഞ്ഞു. കളത്തൂര്‍ സ്വദേശിയാണ് മദ്യം കയറ്റിയ കാര്കൈമാറിതായതെന്നും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. കളത്തൂര്‍ സ്വദേശിക്കായിഅന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ്ഓഫീസര്‍ കെ. സുരേഷ്, മഞ്ചുനാഥ, ഡ്രൈവര്‍മാരായ ദിജിത്ത്, ക്രിസ്റ്റീന്‍ എന്നിവര്‍ പരിശോധനസംഘത്തിലുണ്ടായിരുന്നു.
*ഹോട്ടലുടമയെ കൊന്നുതള്ളിയ സംഭവം: പ്രതി സ്വഭാവദൂഷ്യം കാരണം പുറത്താക്കിയജീവനക്കാരൻ; ജോലിക്കെത്തിയത് മൂന്നാഴ്ച മുമ്പ്*
തിരൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെകൊക്കയിലേക്ക് തള്ളിയത് സ്വഭാവദൂഷ്യം കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലിൽനിന്ന് പുറത്താക്കിയയുവാവ്. മൂന്നാഴ്ച മുമ്പ് ഹോട്ടലിൽ ജോലിക്കെത്തിയ വല്ലപ്പുഴ സ്വദേശി ഷിബിലി (22)യാണ് പെൺസുഹൃത്ത്ഫർഹാന(18)യുടെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തത്. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തിൽ ജോലിചെയ്തത്. മറ്റുജീവനക്കാർ ഇയാളുടെസ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽസിദ്ദീഖും പ്രതികളും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകംനടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്. ഇതിനുപിന്നാലെസിദ്ദീഖിന്റെ അക്കൗണ്ടിൽനിന്ന് എ.ടി.എം ഉപയോഗിച്ചും ഗൂഗ്ൾ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപപ്രതികൾ പിൻവലിച്ചിരുന്നു.
കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം തീയണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന്ദാരുണാന്ത്യം
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കല്‍ സര്വീസസ്കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 1.30 ഓടെ വലിയശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടംപൂര്‍ണമായും കത്തി നശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്. തീ പൂര്‍ണമായും അണച്ചു. ഫയർഫോഴ്സിന്റെ തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന് നഷ്ടമായത്. തീയണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭാഗംതകർന്നു വീഴുകയായിരുന്നു. വെന്റിലേഷന് ഒരുക്കുന്നതിന് കെട്ടിടത്തിന്റെ ഷട്ടര്‍ ഇടിച്ച്തകര്ക്കുന്നതിനിടയില് ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളില്‍ നിന്ന്രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
കാവുകുളം ശുചീകരിച്ചു.
എടപ്പാൾ: പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന കാവുകുളം ശുചീകരിച്ചു. വാർഡ് മെംബർകെ.പി സിന്ധുവിന്റെവിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കുളം ശുചീകരിച്ചത്. സന്നന്ധ പ്രവർത്തകരായ എ.എം രാഹുൽ, മുഹമ്മദ് ആസിഫ്, മോഹനൻ കരുവാരപറമ്പിൽ, മുൻമെംബർ സി.രവീന്ദ്രൻ നേതൃത്വം നൽകി
മാലിന്യ മുക്ത നവകേരളം കൂറ്റനാട് ശുചീകരണ യജ്ഞം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
കൂറ്റനാട്: മാലിന്യ മുക്ത നവകേരളം പദ്ധതി,സുസ്ഥിര തൃത്താല സുന്ദര തൃത്താല ക്യാമ്പയിൻഎന്നിവയുടെ ഭാഗമായി കൂറ്റനാട് സെന്ററിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഇത്തരത്തിൽ മാലിന്യംനിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്സെക്രട്ടറിമാർ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂറ്റനാട് ജങ്ഷൻ, ആമക്കാവ് ന്യൂ ബസാർ, തണ്ണീർക്കോട് - പൊന്നാനി റോഡ്, തൃത്താല റോഡ്, പട്ടാമ്പി റോഡ് തുടങ്ങിയ എട്ട് പ്രധാന കേന്ദ്രങ്ങളിലാണ്ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, സന്നദ്ധ സേന പ്രവർത്തകർ, പൊതുപ്രവർത്തകർ, ജനകീയ സംഘടന പ്രവർത്തകർജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ ഉൾപ്പെടെ 400 ഓളം പേർപങ്കാളികളായി. പൊതുസ്ഥലങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മ സേനഅംഗങ്ങളുടെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, കുറ്റിയാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി വി ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, ഗ്രാമപഞ്ചായത്ത്സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
ബാലവേദി മണ്ഡലം തല ക്യാമ്പ് സംഘടിപ്പിച്ചു
ചമ്രവട്ടം: ബാലവേദി തവനൂർ മണ്ഡലം ക്യാമ്പ് പ്രശസ്ത കവി എം എം സചീന്ദ്രൻ ഉദ്ഘാടനംചെയ്തു. തുമ്പിൽ റസാക്ക് അധ്യക്ഷനായി. കിഷോർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സിപിഐ തവനൂർമണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം, ബൈജു നടുവട്ടം, അരുൺ ആർഎന്നിവർ സംസാരിച്ചു. തുടർന്ന് "താളവും താളബോധവും" എന്ന വിഷയത്തിൽ ക്ലാസ് നടത്തി. യുവകലാസാഹിതി ജില്ലാ പ്രസിഡൻറ് വിനോദ് ആലത്തിയൂർ "വാക്കും വരയും" എന്ന വിഷയത്തിൽക്ലാസ്സെടുത്തു. സമാപന സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഷാജിറ മനാഫ്ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കെ.പി, സുരേഷ് അതളൂർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
വെള്ളാഞ്ചേരിയിൽ കെ സ്റ്റോർ തുറന്നു
കുറ്റിപ്പുറം: ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കുപുറമെ സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോർ വെള്ളാഞ്ചേരിയിലെഎആർഡി101 നമ്പർ റേഷൻ കടയിൽ നടപ്പിലാക്കി. ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി.തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, പഞ്ചായത്തംഗം പത്മജ, രാഷ്ട്രീയ…
എസ്എഫ്ഐ ജില്ലാ സമ്മേളനം; എടപ്പാളിൽ വിളംബര ജാഥ നടത്തി
എടപ്പാൾ: എസ്എഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ നടന്ന ജാഥയിൽ നിരവധി പ്രവർത്തകർപങ്കെടുത്തു. മെയ് 29,30,31 തീയതികളിലായി താനൂരിലാണ് സമ്മേളനം. സമ്മേളനം കോടിയേരിബാലകൃഷ്ണൻ നഗറിലും ( വൈലത്തൂർ പാർക്കിംഗ് ഗ്രൗണ്ട്) പ്രതിനിധി സമ്മേളനം സൈതാലി, മുഹമ്മദ് മുസ്തഫ നഗറിലും ( മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം)നടക്കും.
*മഅദനിയുടെ ജീവ രക്ഷക്ക് കർണ്ണാടക* *സർക്കാർ പ്രഥമ പരിഗണന നൽകണം -കാരാട്ട് റസാഖ്*
കോഴിക്കോട്: - അന്യായമായ വേട്ടയാടലിലൂടെ ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്ന അബ്ദുൽനാസർ മഅദനിയുടെ ജീവരക്ഷക്ക് നിയുക്ത കർണ്ണാടക സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന്മുൻ എം.എൽ.എ. കാരാട്ട് റസാഖ് ഫാസിസത്തിനും ഭരണകൂട ഭീകരതക്കും എതിരായി വൻ വിജയം നേടിയ കോൺഗ്രസ് സർക്കാരിന്ഇതിന് ബാധ്യത ഏറെയാണ് ന്യുനപക്ഷങ്ങളും മതേതര സമൂഹവും ഏറെ പ്രതീക്ഷ പുലർത്തുന്നസാഹചര്യത്തിൽ നിയുക്ത കർണ്ണാടക സർക്കാർ മഅദനിയടക്കമുള്ള ഇരകളോട് നീതിപുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള സിറ്റിസൺ ഫോറം ഫോർ മഅദനി ഉത്തര മേഖലാ യോഗം ഉത്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം..










