ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യ പ്രവർത്തനങ്ങളുടെമറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായിപെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചു വരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ്പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്.  വയനാട്ടിൽ നിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെപെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിവിശദമായ അന്വേഷണം നടത്തും.

ക്വട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസൽ പിടിയിൽ

ചെർപ്പുളശേരി : നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസലിനെചെർപ്പുളശേരി പൊലീസ് പിടികൂടി. വാഹനം വിൽക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തിയകോയമ്പത്തൂർ സ്വദേശിയിൽനിന്ന്‌ അഞ്ച്‌ ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിലാണ്‌നെല്ലായ പട്ടിശേരി ചരലിൽ ഫൈസലി(26) നെ അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ സുഹൃത്ത്‌ നെല്ലായപൊട്ടച്ചിറ സ്വദേശി മുഹമ്മദ് സലീമിന്റെ  മഹീന്ദ്ര ഥാർ 10 ലക്ഷം രൂപക്ക് നൽകാമെന്നായിരുന്നുവാഗ്‌ദാനം. ഈ ഉറപ്പിൻമേൽ വാഹനം വാങ്ങാനെത്തിയ കോയമ്പത്തൂർ സ്വദേശി, വാഹന ഉടമസലിമിനൊപ്പം വണ്ടി ഓടിച്ചുനോക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ ചരൽ ഫൈസലും സംഘവുംവെള്ളിനേഴി കുളക്കാട് വച്ച് തടയുകയായിരുന്നു. ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തി അഞ്ച്‌ലക്ഷവും വാഹനവും തട്ടിയെടുത്തു. സലിമിന്റെ കൂടി അറിവോടെയാണ്‌ സംഭവമെന്നാണ്‌ സൂചന. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കി. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽഒളിവിൽ കഴിഞ്ഞ ചരൽ ഫൈസലിനെ ശനിയാഴ്ച മലപ്പുറം മുതുകുറുശിയിൽനിന്നാണ്പിടികൂടിയത്. ചെർപ്പുളശേരി സ്റ്റേഷനിലെ മറ്റ് മൂന്ന്‌ കേസിലെയും 2021ൽ രാമനാട്ടുകരയിൽ അഞ്ച്‌പേരുടെ മരണത്തിനിടയാക്കിയ സ്വർണക്കടത്തുകാരെ ആക്രമിച്ചകേസിലെയും പ്രതിയാണ്ഫൈസൽ. മഞ്ചേരിയിൽ കുഴൽപ്പണ വിതരണക്കാരനെ ആക്രമിച്ച് 16 ലക്ഷം കവർന്ന കേസിലുംപ്രതിയാണ്‌. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി ക്രമം ആരംഭിച്ചിട്ടുണ്ട്.

പ്രവീൺറാണ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ

ചങ്ങരംകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശ്ശൂരിൽ  റിമാന്റിൽ കഴിഞ്ഞ് വന്ന പ്രതിപ്രവീൺ റാണയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ  എടുത്തു.  എടപ്പാൾ സ്വദേശിയായ വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചങ്ങരംകുളംപോലീസ് പ്രവീൺ റാണയെ കസ്റ്റഡിയിൽ എടുത്തത്. പ്രവീൺ റാണയുടെ സൈഫ് ആന്റ് സ്റ്റോങ് ബിസിനസ് കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട്നിക്ഷേപകരിൽ നിന്ന് ലാഭം വാഗ്ദാനം ചെയ്ത് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിൽ തൃശ്ശൂരിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രവീൺറാണയെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങരംകുളം സിഐബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.

തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്ന് ചെറുമകൻ പിടിയില്‍

വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻഅക്മൽ (27) ആണ് പിടിയിലായത്. അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായിമുത്തശ്ശനോടും മുത്തശ്ശിയോടും പ്രതി വഴക്ക് ഉണ്ടാക്കുമെന്ന് വാർഡ് മെമ്പർ ഖാലിദ് ഉള്‍പ്പടെയുള്ളനാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയപ്രതിയെ മംഗലാപുരം ഭാഗത്തേക്കാണ് പോയതെന്ന സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

താനൂരിൽ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു

താനൂർ:*ഒലീവ് ഓടിറ്റോറിയത്തിന് സമീപം ലോറി സ്ക്കൂട്ടറിൽ ഇടിച്ചു താനൂർ എച്ച്.എസ്.എം. റോഡിൽ താമസിക്കുന്ന ചേലാട്ട് യാഹു വിന്റെ മകൻ *യാസിർ 42* വയസ് പെയിന്റിങ്ങ് ജോലിചെയ്യുന്ന യുവാവാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.

കൊട്ടാരക്കരയിൽ നടുറോഡിൽവെച്ച് അമ്മയെ മകൻ കുത്തിക്കൊന്നു

കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തി കൊലപ്പെടുത്തി. തലവൂർ അരിങ്ങടസ്വദേശിനി 55 വയസുള്ള മിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മിനിയുടെ മകൻജോമോനെ പോലീസ് പിന്നീട് പിടികൂടി. ബൈക്കിൽ മാതാവ് മിനിയെ കൂട്ടികൊണ്ടുവന്ന് ചെങ്ങമനാട്ജംഗ്ഷനിൽ നിർത്തി ജോമോൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരന്തരീക്ഷം സൃഷ്‌ടിച്ച അക്രമി ഓടി രക്ഷപെടാൻശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് ലോറിയിൽ കയറി രക്ഷപെടാൻ ശ്രമിച്ച ജോമോനെ സാഹസികമായികീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു.

നടന്‍ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന്പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട്നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക്ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.

സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്. 

കോട്ടയം: ജനം കടൽ പോളെ ഇളകിയെത്തി, വഴിനീളെ കാത്തുനിന്നതോടെ ഉമ്മൻചാണ്ടിയുടെമൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെവൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂർപിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്രഎത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട്ജനസാഗരമായി എംസി റോഡ് മാറി.

ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന്ദാരുണാന്ത്യം. കാസർകോഡ് ആണ് സംഭവം. അജാനൂർ മാണിക്കോത്ത് ആയിഷാ മൻസിലിലെപ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളിൽവീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

സ്പെയർ പാർട്സ് കടയുടെ മറവിൽ ലഹരി വില്പന; കടയുടമ പിടിയിൽ

വേങ്ങര: വാഹനങ്ങളുടെ സ്പയർ പാർട്സ്  വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരിവില്പന നടത്തി വന്ന കടയുടമ പിടിയിലായി.  മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട്  ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്. വേങ്ങരകൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് ഇയാളെ എം ഡി എം എ യുമായിപിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരിവാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നതായും കടയിൽ വച്ചും വാഹനങ്ങളിൽ കറങ്ങിയും ഇയാൾവില്പന നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. . മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങരഇൻസ്പക്ടർ ഹനീഫയുടെ നേത്യത്വത്തിൽ   ടീമംഗങ്ങളും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.