*തിരൂരിൽ നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ* 

തിരൂർ: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയിലായി.ഇന്നു രാവിലെഎട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരംസ്വദേശിയായ ജോഷി പ്രകാശ് (20) ആര്‍.പി.എഫ്. എക്‌സൈസ് ഇന്റെെലിജന്‍സിന്റെെപിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ്കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ്കടത്തിക്കൊണ്ടുവന്നതാവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട് .

കാല്‍നടയാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ ഈ പ്രതി സമ്പന്ന കുടുമ്പത്തിലെ നാട്ടില്‍സല്‍പേരുള്ള യുവാവ്…താന്‍ കള്ളനാകാനുള്ള കാരണം പറയുന്നു. 

മലപ്പുറം: കാല്‍നടയാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ ഈ പ്രതി സമ്പന്ന കുടുമ്പത്തിലെ നാട്ടില്‍സല്‍പേരുള്ള യുവാവ്.മലപ്പുറം കാളികാവ് വെളളയൂരില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാലപൊട്ടിച്ച് മുങ്ങിയ പ്രതി നലാംനാളാണ് പിടിയിലായത്. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെകാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസ്സില്‍ പ്രതി പട്ടാമ്പി വല്ലപ്പുഴസ്വദേശി ചരലില്‍ അസറുദ്ദീനെ(27)യാണ്‌നിലമ്പൂര്‍ ഡാന്‍സാഫ് ടീമും കാളികാവ് പോലീസും ചേര്‍ന്ന്പിടികൂടിയത്.വണ്ടൂരില്‍ നിന്നും വന്ന് പൂങ്ങോട് ചിറ്റയില്‍ ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് തന്റെ ചെറിയ രണ്ട്കുട്ടികളുടെ കൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് കുട്ടേട്ടന്റെ വീട്ടിലേക്കുള്ള വഴി ഏതാഎന്ന് ചോദിച്ച് യുവാവ് ബൈക്ക് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംസാരത്തിനിടയില്‍ ബൈക്കില്‍തന്നെയിരുന്ന് യുവതിയുടെ കഴുത്തിലെ മാല പിടിച്ച് വലിച്ച് പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ സ്വര്‍ണ്ണമാല പൊട്ടി ഒരു കഷ്ണം നിലത്തു വീണു. യുവതിയും കുട്ടികളും ഭയന്ന്ആര്‍ത്തു കരഞ്ഞെങ്കിലും കയ്യില്‍ കിട്ടിയ മുക്കാല്‍ പവനോളം തൂക്കം വരുന്ന കഷ്ണവുമായിസത്രീയെ തള്ളിയിട്ട ശേഷം പ്രതി ബൈക്കോടിച്ച് പോയി. വീഴ്ചയില്‍ സ്ത്രീക്ക് പരിക്ക് പറ്റിയ തിനാല്‍പിന്നീട് ചികിത്സ തേടി. സ്ത്രീ പറഞ്ഞ പ്രതിയുടെ വസ്ത്രത്തിന്റെ അടയാളങ്ങള്‍ നോക്കിസംഭവസ്ഥലത്ത് നിന്നും അഞ്ചോളം കിലോമീറ്റര്‍ അകലെയുള്ള സി.സി.ടി.വി. ക്യാമറയില്‍ നിന്നുംലഭിച്ച മങ്ങിയ ദൃശ്യം മാത്രമായിരുന്നു പോലീസിന്റെ ഏക കച്ചിത്തുരുമ്പ്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കാളികാവ് പോലീസും നിലമ്പൂര്‍ഡാന്‍സാഫ് ടീമും സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി.തുടര്‍ന്ന് രണ്ട് ദിവസത്തെ അന്വേഷണത്തിനുശേഷം പോലീസിന് വാഹനത്തിന്റെ നമ്പര്‍ലഭിച്ചെങ്കിലും മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ബൈക്കിന്റെനമ്പര്‍ വ്യാജമായി ഉപയോഗിച്ച പ്രതി ഉപയോഗിച്ചത് പോലീസിനെ കുഴക്കി.തുടര്‍ന്ന് മലപ്പുറം പാലക്കാട് തൃശ്ശൂര്‍ ജിലകളില്‍ സി.സി.ടി.വി.ക്യാമറകള്‍ കേന്ദ്രീകരിച്ചുംമുന്‍കുറ്റവാളികളെ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ന്വേഷണത്തില്‍ സംഭവം നടന്ന് നാലാം ദിവസംപിടിക്കപ്പെടാതിരിക്കാന്‍ പല കുറുക്കുവഴികളും മുന്‍കരുതലുമെടുത്ത പ്രതിയിലേക്ക് പ്രത്യേകഅന്വേഷണ സംഘമെത്തിസമ്പന്ന കുടുമ്പത്തിലെ നാട്ടില്‍ സല്‍പേരുള്ള യുവാവിനെ പ്രതിയായി കണ്ടത് പോലീസിനേയുംനാട്ടുകാരേയും അത്ഭുതപ്പെടുത്തി. ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയായി പണം നഷ്ടപ്പെട്ടതില്‍ വന്നതാല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് പ്രതിപറയുന്നു. രണ്ടാഴ്ചത്തോളമായി അവസരം നോക്കി മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ പ്രതിവ്യജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുമായി മാലപൊട്ടിക്കാനായി അവസരം നോക്കികറങ്ങിയിരുന്നതായും പോലീസ് കണ്ടത്തിയിരുന്നു. പ്രതി ഇത്തരത്തില്‍ വേറെയും കുറ്റകൃത്യങ്ങളില്‍ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്സംഭവം നടന്ന സഥലത്തും മോഷണം ചെയത മാല വില്‍പ്പന നടത്തിയ പാലക്കാട് ജില്ലയിലെവല്ലപ്പുഴയിലും അറസ്റ്റ് ചെയ്ത പ്രതിയുമായി കാളികാവ് പോലീസ് തെളിവെടുപ്പ് നടത്തിസ്വന്തം നാട്ടില്‍ നിന്നും കിലോമീറ്റുകള്‍ സഞ്ചരിച്ച് തന്നെ തിരിച്ചറിയാത്ത നാടുകളില്‍ പോയി പ്രൈവറ്റ്ബസുകളുടെ പുറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ഓരോ സ്റ്റോപ്പിലും ഇറങ്ങുന്ന സത്രീകളെനിരീക്ഷച്ചായിരുന്നു മാല പൊട്ടിക്കാന്‍ പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

*കേരള പോലീസ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കി താരങ്ങള്‍* 

ചാലിശേരി: കേരള പോലീസ് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കിതാരങ്ങള്‍. കേരള പോലീസ് ഫുട്‌ബോള്‍ ക്യാപറ്റന്‍ ചാലിശേരി വലിയ വീട്ടുവളപ്പില്‍ ശ്രീരാഗും , തൃശൂര്‍ആറ്റൂര്‍ പാലഞ്ചേരി വീട്ടില്‍ വിജിഷയും തമ്മില്‍ ബുധനാഴ്ച ആറ്റൂര്‍ കാര്‍ത്ത്യാനി ഭഗവതിക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ഫുട്‌ബോള്‍ രംഗത്ത്, ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സി വിവാഹ ആശംസകള്‍അറിയിച്ചത് നവ ദമ്പതിമാര്‍ക്കും ഗ്രാമത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുംആഹ്ലാദമായി.അഞ്ച്വര്‍ഷം തുടര്‍ച്ചയായി കേരള സന്തോഷ ട്രോഫി ടീമില്‍ കളിച്ച ശ്രീരാഗ് 2017ല്‍ കല്‍ക്കത്തയില്‍ വെച്ച്നടന്ന സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിലെ അംഗമായിരുന്നു.ഇപ്പോള്‍ കേരള പോലീസ്ഫുട്‌ബോള്‍ ടീമിലും , ഒഴിവ് സമയങ്ങളില്‍ ഫുട്‌ബോള്‍ രംഗത്ത് ഗ്രാമത്തിലഭിമാനമായ ചാലിശേരിജിസിസി ക്ലബ്ബിലും നിറ സന്നിധ്യമാണ് അമ്പാടി.ബുധനാഴ്ച വൈകീട്ട് ചാലിശേരി പി.പി. ഓഡിറ്റോറിയത്തില്‍ ഐ എം.വിജയന്റെ നേതൃത്വത്തില്‍ ദമ്പതിമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച്പോലീസ് താരങ്ങളും , സന്തോഷ് ട്രോഫി താരങ്ങളും എത്തി. ജിസിസി ക്ലബ്ബ് നവ ദമ്പതിമാര്‍ക്ക്സ്‌നേഹ ഉപകാരവും , മംഗള പത്രവും നല്‍കി. 

*പൊന്നാനി  മാതൃശിശു ആശുപത്രിയ്ക്ക് വീണ്ടും സർക്കാരിന്റെ പ്രത്യേക പുരസ്കാരം.* 

പൊന്നാനി: മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ 9 സര്‍ക്കാര്‍ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ്ലഭിച്ചു.  തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയുംകുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറല്‍ ആശുപത്രി (96.41), എറണാകുളംജനറല്‍ ആശുപത്രി (96.57),  മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂര്‍ ജില്ലാ ആശുപത്രി(94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയുംകുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുംമുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യആശുപത്രികള്‍ക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സര്‍ക്കാര്‍, സ്വകാര്യആശുപത്രികള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലനപരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍നടത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്ധ സംഘമാണ്ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ‘മികവ് 2022  

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ 'മികവ് 2022 'പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന  ചടങ്ങിൽ പിടിഎ പ്രസിഡൻറ് നസീർതിരൂർക്കാട് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല മമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ(എൻഫോഴ്‌സ്‌മെന്റ് )ശ്രീ മുഹമ്മദ് ഷഫീഖ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് ട്രാഫിക്നിയമങ്ങളെ കുറിച്‌ ബോധവൽക്കരണം നൽകുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയിട്ടുള്ള ശ്രീസലീഷ്,ശ്രീ സുരേഷ്, എന്നിവരും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ്  കൗൺസിലർശ്രീ കെ വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി സ്വാഗതം ആശംസിക്കുകയും ശ്രീ സുധീർ മാസ്റ്റർ, ശ്രീ വിക്രമൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി സി കെരഘു മാസ്റ്റർ നന്ദി അറിയിക്കുകയും ചെയ്തു ചെയ്യുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ കഴിഞ്ഞവർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ  രഞ്ജിത്ത്മാസ്റ്റർ, മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സാന്ദ്ര എന്നിവരെഅനുമോദിക്കുകയും ചെയ്തു..

ഭാര്യയെ നിരന്തരം മർദനം;പൊന്നാനി ചാണറോഡ് സ്വദേശി അറസ്റ്റിൽ

പൊന്നാനി: വിവാഹശേഷം ഭാര്യയെ ക്രൂരമായി മർദിച്ച പൊന്നാനി ചാണറോഡ് സ്വദേശികറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും ഇസ്തിരിപ്പെട്ടി ഉപയോഗിച്ചടക്കം മർദ്ദിച്ചെന്നും ഭാര്യപരാതി നൽകിയിരുന്നു. പൊന്നാനി വനിത എസ്. ഐ സിബി ടി.ദാസ്, എസ്.ഐ സുജിത്, അനിൽഎന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

*അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി അമ്മ വീട് ഒരുങ്ങുന്നു* 

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയുംആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ്ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്. ബിനോയ് വിശ്വം എം.പി.യുടെ എം.പി. ഫണ്ടില്‍ നിന്നും 57 ലക്ഷംഅനുവദിച്ചാണ് അമ്മ വീട് യാഥാര്‍ത്ഥ്യമാക്കുന്നത്. അട്ടപ്പാടിയില്‍ പ്രസവത്തിനായിആശുപത്രിയിലേക്ക് വരാന്‍ ഒരു വിഭാഗം ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമ്മ വീട്ഒരുക്കുന്നത്. പ്രസവത്തിനു ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുന്നത് വരെ അമ്മ വീട്ടില്‍ താമസിപ്പിച്ച് ആരോഗ്യംഉറപ്പുവരുത്തിയാണ് ഊരുകളിലേക്ക് വിടുക. ശുചിമുറി, കുളിമുറി, കിടപ്പുമുറി, ഹാള്‍ എന്നിവഉള്‍ക്കൊള്ളുന്നതാണ് ഒരു വീട്. ആകെ 267 ചതുരശ്ര മീറ്ററിലാണ് ഏഴ് വീടുകള്‍ വീടുകള്‍നിര്‍മിക്കുന്നത്. ഏഴ് വീടുകള്‍ക്കായി ഒരു പൊതു അടുക്കളയും നിര്‍മിക്കും. ഗര്‍ഭിണികള്‍ക്ക്കുടുംബത്തോടൊപ്പം താമസിക്കാം എന്നതാണ് പ്രത്യേകത. പൊതു അടുക്കളയില്‍ അവര്‍ക്ക് സ്വയംഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് അമ്മ വീട് തുറന്ന് നല്‍കുമെന്നുംകോട്ടത്തറ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

*എടപ്പാൾ കൃഷി ഓഫീസർക്ക് ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി* 

എടപ്പാൾ: അഞ്ച് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന എടപ്പാൾകൃഷി ഓഫീസർ പി.വി വിനയന് എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സമുചിതമായ യാത്രയയപ്പ്നൽകി.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡണ്ട്സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ്  ആർഗായത്രി, ഇ ബാലകൃഷ്ണൻ, സി.രവീന്ദ്രൻ, വി.പി. വിദ്യാധരൻ, പി.രാജൻ, എം കെ എം ഗഫൂർ , ലത്തീഫ് റോയൽ ഫാം, കെ.വേലായുധൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ക്ഷമ റഫീഖ്സ്വാഗതവും  എ.ദിനേശൻ നന്ദിയും പറഞ്ഞു. കാർഷിക കർമ്മ സേനയുടെ ഉപഹാരവും നൽകി. 

*ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ പിടിയിൽ* 

എറണാകുളം: ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലിമനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശിഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടിസ്വദേശിയായ മുഹമ്മദ്‌ ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ്ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി. വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീംരൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെവിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന്ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്‌, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ളഅപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ' ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ്സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന്അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെകയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. 

*ചങ്ങരംകുളം സാംസ്കാരിക സമിതി വനിതകളുടെ വായനമത്സരം സംഘടിപ്പിച്ചു* 

ചങ്ങരംകുളം: ചങ്ങരംകുളം സാംസ്കാരിക സമിതി വനിതകളുടെ വായനമത്സരംസംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വനിതകളുടെവായനമത്സരത്തിൻ്റെ ഗ്രന്ഥശാല തല മത്സരം സംഘടിപ്പിച്ചു.പന്താവൂർ പരമേശ്വരൻ നമ്പൂതിരിമാസ്റ്റർ ഹാളിൽ മത്സരത്തിൻ്റെ ആദ്യ ഘട്ടമായ ക്വിസ് മത്സരം നടന്നു.സെക്രട്ടറി സോമൻചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു.എ എസ് അജിത ടീച്ചർ ക്വിസ് മത്സരം നയിച്ചു.കെ പി തുളസി രജനിഎം സൗമ്യ സുനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.അഡ്വ.വിശശികുമാർ ലൈബ്രേറിയൻ നസീർ സഞ്ജീവ് സോമൻ തുടങ്ങയവർ പ്രശ്നോത്തരി സംഘാടകരായി.