കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി സ്ത്രീ സമത്വത്തില്‍സിപിഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരംവിഭാഗത്തിന്റെ വിമർശനത്തിനെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സമസ്തക്കെതിരെസ്ത്രീ വിരുദ്ധത ആരോപിക്കുന്നവർ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന് കാന്തപുരംകുറ്റപ്പെടുത്തി. കേരള മുസ്ലിം ജമാഅത്ത് ലജ്നത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചഡോ.എം.എം ഹനീഫ് മൗലവി അനുസ്മരണ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെയൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയില്‍ അയാളുടെ ജില്ലയില്‍തന്നെയുളള ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത് 18 പേരെയാണ്. ഈ പതിനെട്ടുംപുരുഷന്മാരാണ്. ഒരൊറ്റ പെണ്ണിനെയും അവർക്ക് കിട്ടിയിട്ടില്ല. എന്തേ അവിടെ പെണ്ണുങ്ങളെപരിഗണിക്കാതിരുന്നത്''- കാന്തപുരം ചോദിച്ചു. ഞങ്ങളുടെ മേല്‍ കുതിരകയറാൻ വരണോ, മതത്തിന്റെ വിധിയാണ് ഞങ്ങള്‍ പറയുന്നത്, അത് മുസ് ലിംകളോടാണ് പറയുന്നത്- കാന്തപുരംപറഞ്ഞു. കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതാണ് കാന്തപുരം ചൂണ്ടിക്കാട്ടിയത്. നേരത്തെ മെക് സെവന് വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എംവിഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക്പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നുംഎം.വി ഗോവിന്ദന് പറഞ്ഞിരുന്നു. ഇതിനാണ്കാന്തപുരത്തിന്റെ മറുപടി.
നിറം കുറവെന്ന് അവഹേളനം’; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍
മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശിഅബ്ദുള്‍ വാഹിദാണ് പിടിയിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 19 കാരി ഷഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ്അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരംഅവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നുംബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Mec7 ഹെൽത്ത് ക്ലബ്ബ് കൊളത്തൂർ, പാലിയേറ്റീവിനു സഹായധനം കൈമാറി.
കൊളത്തൂർ: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കൊളത്തൂർ നൂറു ദിനം പിന്നിട്ടതിന്റെ ആഘോഷത്തിന്റെഭാഗമായി കൊളത്തൂർ പെയിൻ& പാലിയേറ്റീവ് സൊസൈറ്റിക്ക് ക്ലബ്ബ് അംഗങ്ങളുടെ സഹായധനംഡോക്ടർ പി ശശിധരൻ ( മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ ) ഭാരവാഹികൾക്ക് കൈമാറി. സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ചെയർമാൻ എൻമൊയ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ കെ ഹസ്സൈനാർ, ട്രഷറർ ഇ പി വേണു ഗോപാലൻ മാസ്റ്റർ, യൂസഫ് കാരാട്ടിൽ, കെ പിജയശങ്കർ, ടീ മുരളി മാസ്റ്റർ,പി സി രാജൻ സി എൻ ശാന്തമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു
പരപ്പനങ്ങാടി ചെട്ടിപ്പടിയിൽബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു.
പരപ്പനങ്ങാടി ചെട്ടിപ്പടി മാധവാനന്തം ഹയർ സെക്കൻ്ററി സ്കൂളിന് സമീപമാണ് വാഹനാപകടം,ഒരുമരണം.. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമെന്ന് പറയപെടുന്നു. ഒരാൾക്ക് പരിക്ക്,പരിക്ക് ഗുരുതരമല്ല.. മരണപ്പെട്ട വെക്തി പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി മുഷഫിഖ് (18) ആണ് മരണപെട്ടത്.
മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു.
കൊണ്ടോട്ടി- മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻഎം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി ഹാജി നിയമസഭയിൽഎത്തിയത്. വെള്ളുവമ്പ്രം കോടാലി ഹസൻ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന്വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ- ആയിശ. ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക് മെമ്പർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ്സെക്രട്ടറി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് -1(988 -1991,1995 -2004), മലപ്പുറംസ്പിന്നിംഗ് മിൽ ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം ചെയർമാൻ എന്നീപദവികളും വഹിച്ചു. മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായിരുന്നു മുഹമ്മദുണ്ണി ഹാജി.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ്ചെയ്തു.
മലപ്പുറം : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെഅറസ്റ്റ് ചെയ്തു. തവനൂർ സ്വദേശി മുബഷിർ (22), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ CIB യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർറിനോഷ്.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാമചന്ദ്രൻ.കെ, പ്രിവന്റീവ്ഓഫീസർ(ഗ്രേഡ്) അനിൽകുമാർ.റ്റി.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മി.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ്.എം, CIB സർക്കിൾ ഇൻസ്പെക്ടർഎൻ.കേസവദാസ്, CIB സബ് ഇൻസ്പെക്ടർ അജിത്ത് അശോക്.എ.പി, CIB അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ ഷിജു.കെ.എച്ച്, CIB ഹെഡ് കോൺസ്റ്റബിൾ എൻ അശോക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “വർണ്ണ പ്രഭ” ഭിന്നശേഷി കലോത്സവംസംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള "വർണ്ണ പ്രഭ" ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ICDS സൂപ്പർവൈസർ അസ്റ റസ്റിൻ സ്വാഗതം പറഞ്ഞു.പരിപാടിയിൽ 70 ഓളം ഭിന്നശേഷി…
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു
കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽഅസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽഅഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലുംജീവൻ രക്ഷിക്കാനായില്ല.
കല്പകഞ്ചേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു.
കൽപകഞ്ചേരി അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീമരണപ്പെട്ടു. കടുങ്ങാത്തുകുണ്ട് ജി. എൽ.പി.സ്കൂളിലെ പാചക തൊഴിലാളി മഞ്ഞച്ചോല സ്വദേശിക്കുന്നക്കാട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (62) വയസ്സ് മരണപ്പെട്ടത്. അൻവർ, റിയാസ്, എന്നിവർ മക്കളാണ്.മകനുമൊത്ത് സ്കൂളിലേക്ക് വരുന്ന വഴിക്കാണ് അപകടം ,നബീസസംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു,മകൻ ദുഹമ്മദ് നിസാന്‍ നിസാര പരിക്കേറ്റു.
എടയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി.
എടയൂർ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷിഗ്രാമസഭ കൗകബുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തി. ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉടനെതുറന്ന് പ്രവർത്തനം ആരംഭിക്കുക മാനസിക ശാരീരിക വൈകല്യം ഉള്ളവർക്ക് മരുന്ന്വിതരണം,വേനൽക്കാല കുടിവെള്ള വിതരണ പദ്ധതിക്ക് മുൻഗണന, യു ഐ ഡി കാർഡ് വിതരണം, ഭിന്നശേഷി ടോയ്ലറ്റ്, ഭിന്നശേഷി സ്കോളർഷിപ് എന്നീ ആനുകൂല്യങ്ങൾക്ക് മുന്തിയ പരിഗണനവേണമെന്ന് ഗ്രാമസഭ നിർദ്ദേശം ഉണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിംഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി സ്വാഗതവും ICDS സൂപ്പർവൈസർപദ്ധതി വിശദീകരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺറസീന യൂനസ്, മെമ്പർമാരായ പി ടി അയ്യൂബ്, നൗഷാദ് മണി, കെ പി വിശ്വനാഥൻ ജൗഹറ കരീം,കെപി വസന്ത, സൗമ്യ, ദീപ എന്നീ മെമ്പർമാർ സംസാരിച്ചു. പ്ലാൻ ക്ലർക്ക് സുജാത നന്ദിയും പറഞ്ഞു.










