തലശ്ശേരി: നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാൻ്റെയും എ.എൻ സറീനയുടെയുംമകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറഎ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളംമസ്ജിദ് ഖബർസ്ഥാനിൽ.
ആഗ്രഹിച്ചത് മികച്ച നടൻ തന്നെ, നിരാശയുണ്ടെങ്കിലും അംഗീകാരം പ്രചോദനമാണ്’; ആസിഫ്അലി
സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽപ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രത്യേകപരാമർശം വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ പുരസ്കാരമാണ്ആഗ്രഹിച്ചതെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും അദ്ദേഹംപറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ വലിയ സന്തോഷം നൽകുന്നതാണെന്നും, കരിയറിൽഎപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയുംശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊർജമാണ് ഈ അംഗീകാരമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു;
സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐവിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായുംശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയുംഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട്ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ്സിപിഐ കൈക്കൊണ്ടത്.
*മദ്യപാനത്തിനിടെ തര്‍ക്കം, കത്തിക്കുത്ത്; കോഴിക്കോട് യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: ലിങ്ക് റോഡിൽ കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. വട്ടാംപൊയിൽ സ്വദേശിബജീഷിനാണ് കുത്തേറ്റത്. ലിങ്ക് റോഡിലെ ഹോട്ടൽ ജീവനക്കാരനായ ബജീഷിന് പുലർച്ചെ രണ്ട്മണിയോടെ കുത്തേൽക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽകലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബജീഷിനെ കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ ആയതിനാൽ പ്രതിയെ കുറിച്ചുള്ള വിവരം ബജീഷിൽനിന്ന് ലഭിച്ചിട്ടില്ല. ഇയാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.
ഐഎസ്ആർഒയുടെ എൽവിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം
ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത്എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെവിക്ഷേപണതറയിൽ നിന്ന് എൽവിഎം മൂന്ന് കുതിച്ചുയർന്നത്. വിക്ഷേപിച്ച് അധികം വൈകാതെസിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടു. സിഎംഎസ് 03 ഉപഗ്രഹം വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. പരാജയമറിയാതെഐഎസ്ആർഒയുടെ കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 എം 5 ജൈത്രയാത്ര തുടരുകയാണ്.
ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു.
ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകൾ ക്കിടയിലാണ്അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമി ക്കുകയാണ്.പരുക്കേറ്റവരെഅടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു നടുക്കവും ദുഃഖവും രേഖപ്പെടു ത്തി. ഉത്സവത്തിൽ പങ്കെടുക്കാൻ പതിവി ലുംഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാൻ സംവിധാനമൊരുക്കാത്തതും അപകടത്തിന്കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്.
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ
നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ് കാരിക രംഗങ്ങൾ തുടങ്ങിയ വിവിധമേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിത കളുടെപട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽചെയർ പേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യു.എ.ഇസംരംഭക വകുപ്പ് സഹ മന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്റൂഇ, സഹ മന്ത്രി മാരായ ലാനനുസൈ ബ, മുൻ ഫെഡറൽ നാഷണൽ കൗൺസി ൽ ചെയർപേഴ്സൺ ഡോ. അമൽ എ.അൽഖുബൈസി, യു.എ.ഇ സഹ മന്ത്രി ഷമ്മ അൽ മസ്റൂഇ എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. ലാൻഡ്മാർക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക് ആർട്ട് ഇനീഷ്യേറ്റിവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിഎന്നി വരാണ്പട്ടികയി ൽ ഇടം നേടിയഇന്ത്യക്കാർ.
ഉംറ വിസ നിയമത്തിൽ മാറ്റം: വിസാ എൻട്രി കാലാവധി ഒരു മാസമായി കുറച്ചു.
ഉംറ തീർഥാടകരുടെ എൻട്രി വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു. മുൻപുണ്ടായിരുന്ന മൂന്ന്മാസത്തെ വിസാ സാധുത ഇനി മുതൽ വിസാ അനുവദിച്ച തീയതി മുതൽ ഒരു മാസം മാത്രമായിരിക്കുമെന്ന് സഊദി അധി കൃതർ അറിയിച്ചു. പുതിയ ഉംറ വിസാ നിബന്ധനകൾ പ്രകാരം, വിസ ഇഷ്യൂചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകർ സഊദി യിൽ പ്രവേശന രജിസ്ട്രേഷൻപൂർത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്ക പ്പെടും. ഗൾഫ് മേഖലയിൽ ചൂട്കുറഞ്ഞതിനെ തുടർന്ന് ഉംറ തീർഥാട കരുടെ വരവ് കുത്തനെ ഉയരുമെന്ന്കണക്കാക്കുന്നതിനാലാണ് സുരക്ഷായുടെ ഭാഗമായി തീരുമാന മെന്ന് നാഷണൽ കമ്മറ്റി ഫോർഉംറാ ആൻഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫർ പറഞ്ഞു. മക്കയും മദീനയും കനത്തതിരക്കിൽ പ്പെടുന്നത് നിയന്ത്രി ക്കാനും തീർത്ഥാടക രുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റംലക്ഷ്യമിടുന്ന തായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാഭനഷ്ടം നോക്കാതെ പൊരുതിയ സിപിഐക്ക് അഭിനന്ദനം; സമസ് മുഖപത്രം
പിഎം ശ്രീയിലെ CPI ഇടപെടലിൽ അഭിന ന്ദനം അറിയിച്ച് സമസ്ത മുഖപത്രം. ലാഭനഷ്ടംനോക്കാതെ പൊരുതിയ സിപിക്ക് അഭിനന്ദനമെന്ന് സമസ്ത മുഖപത്രം. സിപിഐയുടെതുറന്നെതിർപ്പാണ് സിപിഐഎമ്മിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇടതു സർക്കാരിൽ നിന്നുംസംഭവിച്ചത് അക്ഷന്തവ്യമായ അപരാധമെന്നും തിരുത്താൻ തയ്യാറായതിനെഅംഗീകരിക്കുന്നുവെന്നും സമസ്ത മുഖ പത്രം.പിഎം ശ്രീയിൽ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത്സിപിഐ യുടെ തുറന്നെതിർ പ്പാണ്. ഭരണമുന്നണി യിലെ രണ്ടാമത്തെ കക്ഷിയെ പോലുംവിശ്വാസത്തിലെടുക്കാതെയുള്ള സിപിഐഎം നീക്കം മുന്നണിയെ മാത്രമല്ല, സംഘപരി വാർഅജൻഡകളെ അകറ്റിനിർത്തണമെന്ന ആശയതലമുള്ള സർവരെയും അമ്പര പ്പിച്ച കാര്യമാണ്. കേവലം ഉദ്യോഗസ്ഥ തലത്തിലെ പിഴവെ ന്നോ പിശകെന്നോ പറഞ്ഞ് സർക്കാരിനും ഇതിൽ നിന്ന്ഒഴിയാനാ വില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.
മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
എയർപോർട്ട് റോഡിൽ കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറിയും ഥാർജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക്പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയന് (16) ആണ്മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










