ഡോക്ടർ ആലിയമ്മു അല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .

കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ മണ്ണാര്‍ക്കാട്കുളപ്പറമ്പിൽ തെക്കുംപുറത്ത്കളത്തിൽ(കടംമ്പോട്ടിൽ)ഹംസ മകൻ ഡോക്ടർ ആലിയമ്മുഅല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .54 വയസായിരുന്നുജനാസനമസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കുളപ്പറമ്പ് ജുമാ മസ്ജിദിൽവെച്ച്. അലനല്ലൂര്‍ സ്വദേശിയാണ് മരണപ്പെട്ട ഡോ.ആലിയാമു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസംകോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിസ്വാര്‍ത്ഥ സേവനം നല്‍കിയും ജനഹൃദയങ്ങളില്‍ ഇടം നേടിയവ്യക്തിത്വമാണ്. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍ ഇ എന്‍ ടി സര്‍ജ്ജന്‍ ആയാണ് തുടക്കം. പിന്നീട് ഇരിമ്പിളിയം, എടയൂര്‍ ഗവൺമെന്റ് പി എച്ച് സികളിലും പ്രവര്‍ത്തിച്ചു.

മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽആബിദീൻ അൽ ഷൈബി അന്തരിച്ചു

മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി.മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസറായി വിരമിച്ച…

കടയ്ക്കലില്‍ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. 

കൈ കഴുകാന്‍ വെളളം കോരി നല്‍കിയില്ല: കൊല്ലത്ത് അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു.കൊല്ലം: കടയ്ക്കലില്‍ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ട് ഓടിയേത്തിയ നാട്ടുകാരണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.ആഹാരം കഴിച്ച ശേഷം…

നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട്:  നിരോധിത മയക്കുമരുന്നായ  മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരയംക്കോട് വട്ടത്തു പറമ്പിൽ വി.പി. സുഹൈലിനെ (27) ആണ് മണ്ണാർക്കാട് പോലീസ് നെല്ലിപ്പുഴയിൽ നിന്ന്  അറസ്റ്റ് ചെയ്തത്.  ഇയാളിൽ നിന്നും 17.42 ഗ്രാം നിരോധിത മയക്കുമരുന്നിനത്തിൽപ്പെട്ട  മെത്തഫിറ്റമിൻ കണ്ടെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞവർഷവും  പ്രതിയുടെ പേരിൽ സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ കേസിൽ പ്രതിജാമ്യത്തിൽ ഇറങ്ങിയതായിരുന്നു  സബ്ബ്  ഇൻസ്‌പെക്ടർ ഋഷി പ്രസാദ് ടി.വി,എ.എസ്.ഐ ശ്യാംകുമാർ, സിനിയർ സിവിൽ പോലീസ്ഓഫീസർ സീന,വിനോദ് കുമാർ സിവിൽ പോലീസ് ഓഫീസർ റംഷാദ്. ടി.കെ സുധീഷ് കുമാർ,ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം,സീനിയർ സിവിൽ പോലീസ്ഓഫീസർ ഷാഫി, ബിജുമോൻ, രാജീവ് ഷെഫീക്ക് സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവർഅന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

പന്നിക്കോട് – അരിമ്പ്രത്തൊടി റോഡിൻ്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി MLA നിർവ്വഹിച്ചു.

മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി സാഹിബിൻ്റെ ആസ്തി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപവകയിരുത്തി നവീകരിച്ച  മൂർക്കനാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ പന്നിക്കോട് - അരിമ്പ്രത്തൊടി റോഡിൻ്റെ ഉദ്ഘാടനംമഞ്ഞളാംകുഴി അലി MLA നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം റഹ്മത്തുന്നീസ , വാർഡ്മെമ്പർ കലമ്പൻ ബാപ്പു,, അബ്ബാസ് വാതുക്കാട്ടിൽ ,അഡ്വ: വി മൂസക്കുട്ടി, കെ പി ഹംസ മാസ്റ്റർ. കെ ടിഹംസ മാസ്റ്റർ, മുജീബ് എം പി , ഗഫൂർ വാകേരിതൊടി, കുട്ടിപ്പ കാവുങ്ങൾ, കെ ടി അബൂബക്കർ, കെടി ഷമീർ, ഷമീം പൈങ്ങിരി, അലി കാരയിൽ എന്നിവരുടേയും നാട്ടുകാരുടേയുംസാനിധ്യത്തിലായുരുന്നു ഉദ്ഘാടനം.

ആറ് മാസമായി ശമ്പളവും താമസ സൗകര്യവുമില്ല; വിദേശ ഫുട്‌ബോൾ താരത്തെ വഞ്ചിച്ചെന്ന്പരാതി

മലപ്പുറം: മഞ്ചേരിയിൽ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെവഞ്ചിച്ചതായി പരാതി. ഐവറികോസ്റ്റ് സ്വദേശി കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ്പരാതിയുമായി മലപ്പുറം എസ്.പി ഓഫീസിലെത്തിയത്. മഞ്ചേരിയിലുള്ള ഫുട്ബോൾ ക്ലബ് കഴിഞ്ഞആറ് മാസമായി ശമ്പളമോ താമസ സൗകര്യങ്ങളോ നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചതന്നും ഇതുവരെ ഒരു രൂപപോലുംതന്നിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറ‍ഞ്ഞു. ജനുവരിയിലാണ് നെല്ലിക്കൂത്ത് എഫ്.സിഎന്ന ക്ലബിന് കളിക്കാനായി ഐവറി കോസ്റ്റ് താരം കാങ്ക കൗസി മലപ്പുറത്ത് എത്തുന്നത്. ഏജന്റായകെ.പി നൗഫൽ എന്ന വ്യക്തിയുടെ കരാറിലാണ് എത്തിയത്. ഓരോ മത്സരത്തിനും നിശ്ചിത തുകകരാറിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സീസണിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ്കളിപ്പിച്ചതൊന്നും, വാഗ്‌ദാനം ചെയ്ത താമസമോ ഭക്ഷണമോ ലഭിച്ചില്ലെന്നും ഇതുവരെ പ്രതിഫലവുംനൽകിയില്ലെന്നും കാങ്ക കൗസി പറയുന്നു. വിസാ കാലാവധി തീരാൻ ഇരിക്കെ തിരിച്ചു പോകാനുള്ളടിക്കറ്റ് പോലും കിട്ടാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. അതെ സമയം നെല്ലിക്കൂത്ത്എഫ്.സിയിടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് താരത്തെ കൊണ്ട് വന്നതെന്നാണ് ക്ലബ്‌അധികൃതർ നൽകുന്ന വിശദീകരണം. കളിക്കാരനെ നേരത്തെ പരിചയമില്ലെന്നും, മഞ്ചേരി പോലീസ്സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നും നെല്ലിക്കൂത്ത് എഫ്.സി അധികൃതർപറഞ്ഞു. എസ്പി ഓഫീസിൽ എത്തിയ കൗസിക്ക് പോലീസുകാർ ഭക്ഷണം വാങ്ങി നൽകിയപ്പോൾപൊട്ടികരയുകയായിരുന്നു. തിരികെ നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കിനൽകണമെന്നാണ് കാങ്ക കൗസിയ ആവശ്യപ്പെട്ടു.

ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെകുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

കുന്നംകുളം; ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു… ചെറുവത്താണി അമ്മാട്ട് വീട്ടിൽ രവി മകൻ കുഞ്ഞൻ എന്ന വിഷ്ണു (26) ആണ് ഇന്നലെ രാത്രി മർദ്ദനമേറ്റ് മരിച്ചത്.സംഭവത്തോടനുബന്ധിച്ച് ചെറുവത്താനി സ്വദേശികളായ വിഷ്ണു, അക്കു, ഷിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..അഞ്ഞൂരിൽ പാക്കത്ത്…

തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആണ്സംഭവം. തൃപ്രങ്ങോട്  കുട്ടമ്മാക്കില്‍ സ്വദേശി നെടുവഞ്ചേരി (പടിഞ്ഞാറയില്‍) മൊയ്തീന്‍ മകന്‍ഫായിസ് (24) ആണ് തിരൂര്‍ പൂക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.  തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർഭാഗത്തേക്ക് പോവുകയായിരുന്ന മിൻഹാജ് ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം  കുട്ടമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മൊയ്തീൻ കുഞ്ഞാത്തുക്കുട്ടി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫായിസ്.

   അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം

കൊച്ചി:അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച്‌ നാല് മരണം. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യഅനു, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകള്‍നിലയിലാണ് തീ പടർന്നത്.കുടുംബം ഉറങ്ങുകയായിരുന്നതിനാല്‍ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ്വിലയിരുത്തല്‍.  വിവരമനുസരിച്ച്‌ മുകള്‍ നിലയില്‍ മാത്രമാണ് തീ പടർന്നിരിക്കുന്നത്. താഴത്തെ നിലയില്‍ തീപടർന്നോ, അവിടെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതൊന്നും വ്യക്തമല്ല. നിലവില്‍ തീപൂർണമായും അണച്ചിട്ടുണ്ട്.