മലപ്പുറം മമ്പാടിൽ പ്ലസ് ടു വിദ്യാർത്തിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം മമ്പാട്:   പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. മമ്പാട് സ്വദേശിനി  ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്. മമ്പാട് MES സ്കൂളിലെ പ്ലസ് ടു  വിദ്യാർഥിനിയാണ് മരണപ്പെട്ട  ഫാത്തിമ ഫിദ.  ഉടനെ  നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.. മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.. മരണ കാരണം അറിവായിട്ടില്ല..

ക്യാമ്പ് വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ്  സ്കൂളിൽ വച്ചു 

തിരൂർ ജില്ല സ്കൗട്ട്സ് & ഗൈഡ്സ്, ഡി എസ് ടെസ്റ്റും റോവർ & റേഞ്ച്ർ നിപുൻ ടെസ്റ്റിംഗ് ക്യാമ്പ്വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ്  സ്കൂളിൽ വച്ചു ഡിസംബർ 6,7,8 ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. ടെസ്റ്റിംഗ് ക്യാമ്പിന് നേതൃത്വം നൽകിക്കൊണ്ട് DTC അബ്ദുൽ റഹ്മാൻ സാറും, റോവേഴ്സ് ക്യാപ്റ്റൻ മുഹമ്മദ് നജീബ് സാറും, DTC കോമളവല്ലി ടീച്ചറും, ഗൈഡ് ചീഫ്  സുജരാജേഷും, റേഞ്ചേഴ്സ് ക്യാപ്റ്റൻ  ശശികല ടീച്ചറും പങ്കെടുത്തു

കേരളോത്സവം “ഉത്സവ് 2024” ൻ്റെ ഭാഗമായി മെഹന്തി മത്സരം നടന്നു.

വളാഞ്ചേരി നഗരസഭ കേരളോത്സവം "ഉത്സവ് 2024" ൻ്റെ ഭാഗമായി മെഹന്തി മത്സരംനടന്നു.പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ രജിസ്ട്രർ ചെയ്തക്ലബ്ബുകളെ പ്രതിനിതീകരിച്ച് 16 മത്സരാർത്ഥികൾ പങ്കെടുത്തു.ഒന്നരമണിക്കൂറോളം നീണ്ടുനിന്നമത്സരത്തിൽ ബ്രേദേഴ്സ് മീമ്പാറയുടെ ഹുസ്ന നൗഫൽ,റംഷീന എന്നിവർ ഒന്ന്,രണ്ട് സ്ഥാനങ്ങൾകരസ്ഥമാക്കിയപ്പോൾ ലിറ്റിൽ ഫ്ലവർ കാളിയാലയുടെ ഫാത്തിമത്തുൽ മിസ്റിയ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.വിദ്യാഭ്യസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതംപറഞ്ഞ ചടങ്ങിൽ,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺഷൈനി എന്നിവർ മുഖ്യാത്ഥികളായി.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ്‌ കമ്മിറ്റിചെയർമാൻമാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തിഷൈലേഷ്,കൗൺസിലർമാരായ ബദരിയ്യ മുനീർ,ആബിദ മൻസൂർ,പി.പി ഷൈലജ,ശിഹാബ്പാറക്കൽ,കെ.വി ഷൈലജ,സിദ്ധീഖ് ഹാജി കളപ്പുലാൻ,സുബിത രാജൻ,തസ്ലീമനദീർ,എൻ.നൂർജഹാൻ,ഷാഹിന റസാഖ്,തുടങ്ങിയവർ സംസാരിച്ചു.

പുരസ്കാര നിറവിൽ വീണ്ടും

*മലപ്പുറം ജില്ലാ പഞ്ചായത്ത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രൊജക്ടിനുള്ള പുരസ്കാരംമലപ്പുറം ജില്ലാ പഞ്ചായത്തിന് ലഭിച്ചു._ _2023-24 കാലഘട്ടത്തിൽ എച്ച്.ഐ.വി നിയന്ത്രണ - പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെഅടിസ്ഥാനത്തിലാണ് പുരസ്കാരം._ _തൃശ്ശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജനിൽ നിന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അവാർഡ് ഏറ്റുവാങ്ങി._

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച കേസില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് 

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച കേസില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്*                         രമേശ്,വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയിലെ പ്രധാനസൂത്രധാരനായ രമേശിന് സ്വര്‍ണവ്യാപാരി ബൈജുവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായിപൊലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡിനു സമീപം ആഭരണ നിര്‍മാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവില്‍ സ്വദേശിബൈജുവിനെയാണ് പ്രതികള്‍ ആക്രമിച്ചു രണ്ട് കിലോയോളം സ്വര്‍ണം സ്വര്‍ണം കവര്‍ന്നത്. ബുധനാഴ്ച രാത്രി 10.30 ന് മുത്തമ്പലത്തു വച്ചാണ് സംഭവമുണ്ടായത്.

*പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു*

തിരുവമ്പാടി:പുല്ലൂരാം പാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായകുടിക്കുന്നതിനിടെ കുഴഞ്ഞുവീണു പോലീസുകാരൻ മരണപ്പെട്ടു. തിരുവമ്പാടി പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46)  ആണ് മരിച്ചത്.  കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സി.പി.ഒ ആയിരുന്നു. പിതാവ്: പരേതനായ മാത്യു മാതാവ്: മറിയക്കുട്ടി ഭാര്യ:നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം മക്കൾ: അലൻ്റ് (പത്താം ക്ലാസ് വിദ്യാർത്ഥി), ആൻലിയ(അഞ്ചാം ക്ലാസ് വിദ്യാർത്ഥി) സഹോദരങ്ങൾ:വിൽസൺ,ബെന്നി,ജോൺസൺ, മിനി

പെരിന്തൽമണ്ണ താലൂക്ക് കെൽസ ക്വിസ് : പരിയാപുരം സെൻ്റ് മേരീസ് സ്കൂളിന് ഒന്നാംസ്ഥാനം

പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സംഘടിപ്പിച്ച കെൽസ ക്വിസ് താലൂക്ക്തലമത്സരത്തിൽ *പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.പി.അപർണ, എസ്.ഐഷമോൾ, നേഹ ജോൺ ടീം ഒന്നാംസ്ഥാനം നേടി.* ▪️മക്കരപ്പറവ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ടി.പി. റിസ്വാൻ, കെ.എം.പാർവതി, പി.അജ്നാദ്ടീം രണ്ടും മങ്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഷബാന ജാസിം, സുഫിന ദിഫ, വി.ഹെന്ന നൂർടീം മൂന്നും സ്ഥാനത്തെത്തി.

*ആളൊഴിഞ്ഞ കെട്ടിടത്തിൽ

*യുവാവിന്റെ മൃതദേഹം  കണ്ടെത്തി പയ്യോളി അയനിക്കാട് പുന്നോളിക്കണ്ടി അർഷാദ് (25) ആണ് മരിച്ചത്. കോഴിക്കോട് കൊപ്രബസാറിനു സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് അർഷാദിന്റെ മൃതദേഹംകണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. കെട്ടിടവും പരിസരവുംലഹരി മാഫിയ സംഘങ്ങളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക്വിട്ടുകൊടുത്തു. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. പിതാവ്: അബ്ദുൽ സലാം. മാതാവ്: ഹാജറ. സഹോദരങ്ങൾ: ആസിഫ്, ആസിഫ.

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയുംമകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്നകെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.

മലയാള നടൻ ബാലൻ കെ നായരുടെ മകൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര-ടെലിവിഷൻ പരമ്പര നടൻ മേഘനാഥൻ വ്യാഴാഴ്ച അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു താരം. സംസ്‌കാരം വ്യാഴാഴ്ച ഷൊർണൂരിൽ നടക്കും. കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം പ്രശസ്ത മലയാള നടൻ ബാലൻ കെനായരുടെയും ശാരദാ നായരുടെയും മൂന്നാമത്തെ മകനാണ്. 1983-ൽ പുറത്തിറങ്ങിയ 'അസ്ത്രം' എന്ന മലയാള ചിത്രത്തിലൂടെയാണ് മേഘനാഥൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 50-ലധികംമലയാളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം തൻ്റെ വൈദഗ്ധ്യത്തിന് അംഗീകാരം നേടി. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട്കോയമ്പത്തൂരിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. സാങ്കേതിക വിദ്യാഭ്യാസംഉണ്ടായിരുന്നിട്ടും, അഭിനയത്തോടുള്ള അഭിനിവേശം അവനെ പിതാവിൻ്റെ പാത പിന്തുടരാൻപ്രേരിപ്പിച്ചു. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കരപാപ്പൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപൂങ്കാട്ട്, രാഷ്ട്രം, കുടമാറ്റം, വാസന്തിയുംലക്ഷ്മിയും പിന്നെ ഞാനും, എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സിനിമകൾ. മേഘനാഥന് ഭാര്യ സുസ്മിതയും മകൾ പാർവതിയും ഉണ്ട്. പാലക്കാട് ഷൊർണൂരിലാണ് കുടുംബംതാമസിക്കുന്നത്. അനിൽ, അജയകുമാർ, ലത, സുജാത എന്നിവരാണ് സഹോദരങ്ങൾ.