പരപ്പനങ്ങാടി ചെട്ടിപ്പടി മാധവാനന്തം ഹയർ സെക്കൻ്ററി സ്കൂളിന് സമീപമാണ് വാഹനാപകടം,ഒരുമരണം.. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമെന്ന് പറയപെടുന്നു. ഒരാൾക്ക് പരിക്ക്,പരിക്ക് ഗുരുതരമല്ല.. മരണപ്പെട്ട വെക്തി പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി മുഷഫിഖ് (18) ആണ് മരണപെട്ടത്.
മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു.
കൊണ്ടോട്ടി- മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻഎം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി ഹാജി നിയമസഭയിൽഎത്തിയത്. വെള്ളുവമ്പ്രം കോടാലി ഹസൻ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന്വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ- ആയിശ. ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക് മെമ്പർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ്സെക്രട്ടറി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് -1(988 -1991,1995 -2004), മലപ്പുറംസ്പിന്നിംഗ് മിൽ ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം ചെയർമാൻ എന്നീപദവികളും വഹിച്ചു. മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായിരുന്നു മുഹമ്മദുണ്ണി ഹാജി.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ്ചെയ്തു.
മലപ്പുറം : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെഅറസ്റ്റ് ചെയ്തു. തവനൂർ സ്വദേശി മുബഷിർ (22), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ CIB യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർറിനോഷ്.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാമചന്ദ്രൻ.കെ, പ്രിവന്റീവ്ഓഫീസർ(ഗ്രേഡ്) അനിൽകുമാർ.റ്റി.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മി.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ്.എം, CIB സർക്കിൾ ഇൻസ്പെക്ടർഎൻ.കേസവദാസ്, CIB സബ് ഇൻസ്പെക്ടർ അജിത്ത് അശോക്.എ.പി, CIB അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ ഷിജു.കെ.എച്ച്, CIB ഹെഡ് കോൺസ്റ്റബിൾ എൻ അശോക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “വർണ്ണ പ്രഭ” ഭിന്നശേഷി കലോത്സവംസംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള "വർണ്ണ പ്രഭ" ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ICDS സൂപ്പർവൈസർ അസ്റ റസ്റിൻ സ്വാഗതം പറഞ്ഞു.പരിപാടിയിൽ 70 ഓളം ഭിന്നശേഷി…
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു
കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽഅസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽഅഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലുംജീവൻ രക്ഷിക്കാനായില്ല.
കല്പകഞ്ചേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു.
കൽപകഞ്ചേരി അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീമരണപ്പെട്ടു. കടുങ്ങാത്തുകുണ്ട് ജി. എൽ.പി.സ്കൂളിലെ പാചക തൊഴിലാളി മഞ്ഞച്ചോല സ്വദേശിക്കുന്നക്കാട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (62) വയസ്സ് മരണപ്പെട്ടത്. അൻവർ, റിയാസ്, എന്നിവർ മക്കളാണ്.മകനുമൊത്ത് സ്കൂളിലേക്ക് വരുന്ന വഴിക്കാണ് അപകടം ,നബീസസംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു,മകൻ ദുഹമ്മദ് നിസാന് നിസാര പരിക്കേറ്റു.
എടയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി.
എടയൂർ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷിഗ്രാമസഭ കൗകബുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തി. ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉടനെതുറന്ന് പ്രവർത്തനം ആരംഭിക്കുക മാനസിക ശാരീരിക വൈകല്യം ഉള്ളവർക്ക് മരുന്ന്വിതരണം,വേനൽക്കാല കുടിവെള്ള വിതരണ പദ്ധതിക്ക് മുൻഗണന, യു ഐ ഡി കാർഡ് വിതരണം, ഭിന്നശേഷി ടോയ്ലറ്റ്, ഭിന്നശേഷി സ്കോളർഷിപ് എന്നീ ആനുകൂല്യങ്ങൾക്ക് മുന്തിയ പരിഗണനവേണമെന്ന് ഗ്രാമസഭ നിർദ്ദേശം ഉണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിംഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി സ്വാഗതവും ICDS സൂപ്പർവൈസർപദ്ധതി വിശദീകരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺറസീന യൂനസ്, മെമ്പർമാരായ പി ടി അയ്യൂബ്, നൗഷാദ് മണി, കെ പി വിശ്വനാഥൻ ജൗഹറ കരീം,കെപി വസന്ത, സൗമ്യ, ദീപ എന്നീ മെമ്പർമാർ സംസാരിച്ചു. പ്ലാൻ ക്ലർക്ക് സുജാത നന്ദിയും പറഞ്ഞു.
നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയുംകൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്.
നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്. എല്ലാ വര്ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എല്ഡിഎഫിനെ പരാജയപ്പെടുത്താനാവുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇതുപോലുള്ള ഒരു കച്ചവടത്തിനുമില്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന് സിപിഎമ്മില്ല.…
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
ഇരിമ്പിളിയം : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെഭാഗമായി സ്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ചിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം എസ് എസ്എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ചമോട്ടിവേഷൻ ക്ലാസ്സ് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ടി. ഷഹനാസ് മാസ്റ്റർ ഉൽഘാടനംചെയ്തു. പി. ടി. എ പ്രസിഡന്റ് വി. ടി. അമീർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്വിജയഭേരി കോഓർഡിനേറ്റർ ടി. സലീം ക്ലാസ്സിന് നേതൃത്വം നൽകി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ,പി. ടി. എ വൈസ് പ്രസിഡന്റ് സോമൻ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പ്രിൻസിപ്പാൾ ഡോ. ശ്രീലേഖ. ജി. എസ്, മദർ പി. ടി. എ. പ്രശീല,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ എം. മുകുന്ദൻ, കെ . ടി. കൃഷ്ണ ദാസ്, പി. രാജൻ, രാമകൃഷ്ണൻ, പൂർവ്വാദ്ധ്യാപകരായ പി. സലിം നവാസ്, എം. വി.വിജയകുമാർ എന്നിവർസംസാരിച്ചു ഹെഡ് മിസ്ട്രസ് കെ. ജീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. രാജൻ നന്ദിയും പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ ലഹരി വേട്ട; തൃത്താല സ്വദേശി ഉൾപ്പെടെ പിടിയിൽ
ചേർത്തല: വാഹനത്തിൽ ഒളിച്ചുകടത്തിയ, ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ. പാലക്കാട് പുലവട്ടത്ത് ഉനൈസ് (24), തൃത്താല മേലേതിൽ സഹീർ (27), വയനാട് കൊണ്ടർനാട് കുറാന വീട്ടിൽ ഷിബി തോമസ് (42) എന്നിവരെയാണ് ചേർത്തല പോലീസ് 29,200 പാക്കറ്റ് ഹാൻസുമായി അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ…










