പോഷകമൂല്യത്തില്‍ മുന്‍പന്തിയിലുള്ള ചക്ക കൊണ്ടുള്ള സ്വാദിഷ്ടമായ പലഹാരങ്ങള്‍ ഒരുക്കിസംഘടിപ്പിച്ച ചക്ക മഹോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി. ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുംകൂട്ടായ്മയില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആഘോഷം പ്രിന്‍സിപ്പല്‍സിസ്റ്റര്‍ ഭാഗ്യ ഉദ്ഘാടനം ചെയ്തു.എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ വീടുകളില്‍നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചത്. ചക്കപ്പായസം, ഹല്‍വ, ബിരിയാണി, അച്ചാര്‍, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാര്‍ഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളംവിഭവങ്ങളാണ് ചക്ക ഫെസ്റ്റില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങള്‍തയ്യാറാക്കിയ കുട്ടികള്‍ക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയഅനുഭവം കൂടിയായി ചക്ക മഹോത്സവം. മാതാപിതാക്കളും അധ്യാപകരുമാണ് ചക്ക ഫെസ്റ്റിന് വേണ്ടിയുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങള്‍തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നത്. ഫാസ്റ്റ് ഫുഡിന് പിന്നാലെപറയുന്ന പുത്തന്‍ തലമുറയ്ക്ക് നാട്ടുമുറ്റത്തെ കൃഷിഫലങ്ങളില്‍ നിന്നുമുള്ള രുചികള്‍ ആസ്വദിക്കാന്‍അവസരമൊരുക്കുന്നതായിരുന്നു ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ്.
കുന്നംകുളത്ത് മങ്കിപോക്‌സെന്ന് സംശയം;സൗദിയില്‍ നിന്നെത്തിയ കുട്ടി നിരീക്ഷണത്തില്‍
കുന്നംകുളം: കുന്നംകുളത്ത് മങ്കിപോക്സ് ആശങ്ക. സൗദി അറേബ്യയിൽ നിന്നെത്തിയ രോഗലക്ഷണങ്ങളുളള കുന്നംകുളം സ്വദേശിയായ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിരീക്ഷണത്തിലാക്കി. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിലാണ്. ആലപ്പുഴ ലാബില്‍ നിന്ന് പരിശോധന ഫലമെത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.കൊവിഡിനെ പോലെമങ്കിപോക്സിനേയും പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെപറഞ്ഞിരുന്നു. മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ളനടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്
തൃത്താലയിൽ തകർന്ന റോഡിൽ വാഴ നട്ട് സ്പീക്കറുടെ ചിത്രം വെച്ച് പ്രതിഷേധം
കൂറ്റനാട്: തൃത്താല നിയോജകമണ്ഡലത്തിലെ മേഴത്തൂർ - വട്ടോളിക്കാവ് റോഡിലെ യാത്രദുരിതംപരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ വാഴ നട്ട് കോൺഗ്രസ് പ്രതിഷേധംഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദാലി തൃത്താല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തകർന്ന റോഡിൽ വാഴ നട്ട് തൃത്താല എംഎൽഎയും സ്പീക്കറുമായ എം.ബി രാജേഷിൻ്റെഫോട്ടോ വെച്ചായിരുന്നു പ്രതിഷേധം .
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി .
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാവും. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ്ദ്രൗപദിയുടെ മുന്നേറ്റം. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാകും ദ്രൗപതി മുര്‍മു. വോട്ടുമൂല്യത്തില്‍ ദ്രൗപദി മുര്‍മു കേവലഭൂരിപക്ഷം കടന്നു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777. രാഷ്്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ക്രോസ് വോട്ടിങ്. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു. തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ലീഡ്. മുര്‍മുവിന് ആകെ ലഭിച്ചത് 1,349 പേരുടെ പിന്തുണ, മൂല്യം4,83,299. യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 537 പേരുടെ പിന്തുണ, മൂല്യം 1,89,876. ഇതുവരെഎണ്ണിയത് എംപിമാരുടെയും 10 സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെയും വോട്ട്. അദ്യ റൗണ്ടിൽപാര്‍ലമെന്‍റ് അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 540 പേരുടെയും യശ്വന്ത്സിന്‍ഹയ്ക്ക് 208 പേരുടെയും വോട്ട് ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി. മുര്‍മുവിന്ലഭിച്ച വോട്ടിന്‍റെ മൂല്യം 3,78,000മാണ്. സിന്‍ഹയ്ക്ക് ലഭിച്ച വോട്ടിന്‍റെ മൂല്യം 1,45,600. ആദ്യറൗണ്ടില്‍ 72.19 ശതമാനം വോട്ട് മുര്‍മുവിന് ലഭിച്ചു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദിമുര്‍മുവിന് കിട്ടിയിരുന്നു. തിങ്കളാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.
സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; ട്രെയിൻ തടഞ്ഞ് യൂത്ത് കോൺ ഗ്രസ്, ഷാഫിയടക്കം പത്ത്പേർ അറസ്റ്റിൽ
തിരുവനന്തപുരം: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽകോൺ ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ യൂത്ത്കോൺ ഗ്രസ് പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോൺ ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈമെയിൽ എന്നീ ട്രെയ്നുകളാണ് തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് ഷാഫി പറമ്പിലടക്കം പത്തുപേരെ അറസ്റ്റ് ചെയ്തു.

