സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
എംവിഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി, സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകത്തെഅഭിനന്ദിച്ചു.
മലപ്പുറം: സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങളെ അഭിനന്ദിക്കാൻ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയ വിവരം പങ്കുവച്ച് സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി. റോഡ് സുരക്ഷാ നിയമങ്ങൾ, ഒരു കഥ പറയുന്ന രീതിയില്‍ വിദ്യാര്ത്ഥികളിലേക്ക്പകരുന്നതുകൊണ്ടാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങൾക്ക് വലിയ അഭിനന്ദനപ്രവാഹം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹാര്‍ദം, പ്രകൃതി സംരക്ഷണം, ആരോഗ്യം, മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ തുടങ്ങിയ സാമൂഹിക ഗുണങ്ങൾ പകരുന്നതിനാവശ്യമായ പാഠഭാഗങ്ങളാല് സമ്പന്നമാണ് സുന്നിവിദ്യാഭ്യാസ ബോർഡിന്റെ പുസ്തകങ്ങളെന്നും ഈ മാതൃകമുഴുവന് മേഖലകളിലേക്കും പകര്‍ത്തപ്പെടേണ്ടതാണ് എന്നാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ളപ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.
ഓപ്പൺ ജിം എടയൂരിന് സമർപ്പിച്ചു.
എടയൂർ :കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുംഅനുവദിച്ച ഓപ്പൺ ജിം, എടയൂരിലെ പ്രകൃതി രമണീയമായ ഒടുങ്ങാട്ടുകുളത്തിന്റെ പരിസരത്ത്ഭരണസമിതി അംഗങ്ങളുടെയും മറ്റു ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരുടെയും വിവിധ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ബഹു. എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ അവർകൾ നാടിന് സമർപ്പിച്ചു.
തേവലക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന പടപ്പനാൽ മാവേലിസ്റ്റോർ സപ്ലൈകോസൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം
പടപ്പനാൽ മാവേലിസ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിന്റെഉദ്ഘാടനം ബഹു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു. ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം ശ്രീ എസ് സോമൻ, തേവലക്കര പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതിഎസ് സിന്ധു ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സജി അനിൽ , ഗ്രാമ പഞ്ചാത്ത് അംഗങ്ങളായശ്രീമതി ഷെമിന താഹിർ, ശ്രീ അനസ്, സപ്ലൈകോ റീജണൽ മാനേജർ ശ്രീമതി ജലജ. ജി.എസ്. റാണി, ശ്രീ ഐ ഷിഹാബ് , ശ്രീ വി അനിൽ , ശ്രീ പി ഫിലിപ്പ് ,ശ്രീ അജയകുമാർ തേവലക്കര ശ്രീ റഹിം,ശ്രീ നിസാമുദീൻ പാലക്കൽ , ശ്രീ എൻ സുരേന്ദ്രൻ , ശ്രീ തേവലക്കര സുരേഷ് , ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി രതീദേവി, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംയുക്ത ഈദ് ഗാഹ് നടന്നു
ചങ്ങരംകുളം: മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം വളയംകുളം എം വി എം സ്കൂളിൽ നടന്നു. ജാമാഅത്തെ ഇസ്ലാമി പണ്ഡിതൻ എം സി നസീർ ഈദ്ഗാഹിനു നേതൃത്വം നൽകി. കേരള നദ്വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 11 കൊല്ലമായിമേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളെയും വിജയിപ്പിച്ച സ്കൂളിനുള്ള നഗരസഭയുടെഉപഹാരം നഗരസഭ ചെയർമാൻ, പ്രധാനധ്യാപിക സി.ആർ. ശ്രീജക്ക് കൈമാറി.
വളാഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി ഹയർസെക്കൻററി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് നഗരസഭആവിഷ്ക്കരിച്ച ' 'വിജയതീരം'' പദ്ധതിയുടെ ഭാഗമായുള്ള റാങ്ക് ഫയൽ വിതരണോദ്ഘാടനംനഗരസഭ വൈ. ചെയർപേഴ്സൻ റംല മുഹമ്മദ് നിർവഹിച്ചു.
എടപ്പാൾ ബി ആർ സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ: വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിലെ കേൾവി, ചലനം, ബുദ്ധി എന്നീ അവസ്ഥകളുടെ പരിമിതികൾ തിരിച്ചറിയുന്നതിനായുളള വൈദ്യപരിശോധനക്യാമ്പുകളുടെ എടപ്പാൾ ബി ആർ സി തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദടീച്ചർ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദരലി മാസ്റ്റർ അധ്യക്ഷത വഹിച്ചയോഗത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീനമൈലാഞ്ചി പറമ്പിൽ ആശംസയർപ്പിച്ചു. എടപ്പാൾ ബി ആർ സി ട്രെയിനർ വിശാൽ കുമാർ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രാജേഷ്.വി നന്ദിയും പറഞ്ഞു.
കുടുംബശ്രീ കേരള ചിക്കൻ: ആദ്യ ഔട്ട്ലൈറ്റ് തുറന്നു
മലപ്പുറം* : ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലെറ്റ് കോഡൂർ ഉർദു നഗറിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വർധിക്കുന്ന ഇറച്ചിക്കോഴി വിലക്ക്പരിഹാരം കണ്ടെത്താനും നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക്ലഭ്യമാക്കാനുമുള്ള കേരള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ, മൃഗ സംരക്ഷണവകുപ്പ്, കെപ്പ്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെനേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കർഷകർക്ക്, ഒരു ദിവസം പ്രായമായകോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകും. പിന്നീട് വളർച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെതിരികെ എടുത്ത് കേരള ചിക്കൻ ഔട്ടിലെറ്റുകൾ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു; രക്ഷപ്പെട്ടോടി യാത്രക്കാര്‍
മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു. ആന റോഡില്‍നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തി. തുടര്ന്ന്യാത്രക്കാര് ഓടി മറ്റ് വാഹനങ്ങളുടെ മറവില്‍ നിന്നതിനാല്‍ അപകടം ഒഴിവായി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കാറില്‍ഉണ്ടായിരുന്ന സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. പട്ടാമ്പി സ്വദേശികള്‍സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്. കാടിറങ്ങി വരുന്ന ആനയെ കണ്ട് ഇവര്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നുഏറെ നേരം അവിടെ നിന്ന ശേഷമാണ് കാട്ടാന കാടുകയറിയത്.










