സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി ഐശ നിയ
എടപ്പാൾ: ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി എടപ്പാൾ നടുവട്ടം കോലക്കാട്ട് നാസർ സൗമാബിദമ്പതികളുടെ മകൾ ഐശ നിയ തിരഞ്ഞെടുക്കപ്പെട്ടു. ഐഡിയൽ ഇന്റർനാഷനൽ സ്കൂൾ 10 th ക്ലസ്സ് വിദ്യാർത്ഥിയായിരിക്കുന്ന സമയത്താണ് പരീക്ഷയിൽ പങ്കെടുത്താണ് ഈ നേട്ടംകൈവരിച്ചത്. ഇപ്പോൾ എടപ്പാൾ MH ഇംഗ്ലീഷ് മീഡിയം CBSC + 1 വിദ്യാർത്ഥിനിയാണ് ഐശ നിയ.
പൂവിളി പുഷ്പ കൃഷി ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി.
എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ 20 23- 24വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിലെ വനിതക ർഷക ഗ്രൂപ്പുകൾ കൃഷി ചെയ്തുണ്ടാക്കിയ ചെണ്ടുമല്ലികൃഷിയുടെവിളവെടുപ്പ് മഹോത്സവം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസി ഡൻറ് ശ്രീമതി ഹസീന ഇബ്രാഹിംനിർവഹിച്ചു.
വളാഞ്ചേരി നഗരസഭയും കേരള സർക്കാർ ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന2023-24 പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭയും കേരള സർക്കാർ ഫിഷറീസ് വകുപ്പും സംയുക്തമായിനടപ്പിലാക്കുന്ന 2023-24 പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.കാട്ടിപ്പരുത്തി കറ്റട്ടിക്കുളം,പാറാണക്കുളം,വലിയകുളം,താഴങ്ങാടി അമ്പലക്കുളം,തൈക്കാട് കുളം എന്നീ കുളങ്ങളിലാണ് മത്സ്യ കുഞ്ഞുങ്ങളെനിക്ഷേപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മത്സൃ കൃഷി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങിൽ മത്സൃകുഞ്ഞുങ്ങളെ ലഭിക്കും.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസകലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി കൗൺസിലർമാരായ ഇ.പിഅച്ചുതൻ, സദാനന്ദൻ കോടീരി, ശൈലജ കെ.വി, താഹിറ ഇസ്മായിൽ, സുബിത രാജൻ, ഫിഷറീസ് പ്രേമേട്ടർ പ്രവിത, എം.പി. ഹാരിസ് മാസ്റ്റർ, കൃഷ്ണൻ, അർമുഖൻ, ബാബു തുടങ്ങിയവർപങ്കെടുത്തു.
കോടമ്പിയെ റഹ്മാൻ രണ്ടാം അനുസ്മരണവും ചെറുകഥ മത്സരം വിജയികൾക്കുള്ള സമ്മാനദാനവുംസംഘടിപ്പിച്ചു
പൊന്നാനി: അന്തരിച്ച എഴുത്തുകാരൻ കൊടംബിയെ റഹ്മാന്റെ രണ്ടാം അനുസ്മരണ സമ്മേളനംഅതിനോടനുബന്ധിച്ച് സാഡ്കോ പൊന്നാനി സംഘടിപ്പിച്ച ചെറുകഥ മത്സര വിജയികളുടെപുരസ്കാര വിതരണം ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയഅനുമോദനം എന്നിവ പൊന്നാനി ഐ എസ് എസ് സ്കൂളിൽ വെച്ച് നടന്നു ബേപ്പൂർ സുൽത്താൻവൈക്കം മുഹമ്മദ് ബഷീറിൻറെ മകൻ അനീസ് ബഷീർ ഉദ്ഘാടനം ചെയ്ത് പരിപാടിയിൽ പിസുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല’ ; ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുംആ മനുഷ്യനോട് മാപ്പ് പറയണം; ഹരീഷ് പേരടി
കാഴ്ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ നടൻ ഹരീഷ് പേരടി . മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല.അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽഅത് കൈയ്യിൽ വെച്ചാൽമതിയെന്നും ഹരീഷ് പേരടി അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ടാ..ആ മനുഷ്യൻഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവർ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം.
ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ റാലി, വീടുകളിൽ ഇന്ത്യൻ ദേശീയ പതാക വിതരണം ചെയ്യുന്ന ഹർ ഘർ തിരംഗ പരിപാടി, ഇന്ത്യൻഭരണഘടനയുടെ ആമുഖ വായന മുതലായ പരിപാടികൾ സംഘടിപ്പിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എപ്രസിഡന്റ് വി.ടി അമീർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.മുഹമ്മദ് അലി, എൻ.എസ്.എസ്പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ്, ഉല്ലാസ്, എൻ.എസ്.എസ് വളണ്ടിയർ ലീഡർമുഹമ്മദ് സഫ്വാൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ലീഡർ കെ.ടി അനഘഭരണഘടനയുടെ ആമുഖം വായിച്ചു.
വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക.
വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാംനിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ്ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ്പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ്കണക്കുകൂട്ടൽ.
പ്രശസ്ത സിനിമാ സംവിധായകനും, തിരക്കഥ കൃത്തുമായ ശ്രീ സിദ്ധിഖിന്റെ നിര്യാണത്തിൽ വളാഞ്ചേരി ഡൽഹി ഇൻറർനാഷണൽ സ്കൂളിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
സ്കൂളിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്കൂളിലെ വിവിധ പരിപാടികളിൽപ്രത്യക്ഷമായും പരോക്ഷമായും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അദ്ദേഹം. നിരവധി തവണസ്കൂളിൽ സന്ദർശനം നടത്തിയ അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം സ്കൂളിലെവിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. അനുശോചന യോഗത്തിൽ മോണ്ടിസോറി മുതൽ പ്ലസ്ടു തലംവരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തിൻറെ ഛായാചിത്രത്തിൽപുഷ്പാഞ്ജലിയർപ്പിച്ച് മൗന പ്രാർഥന നടത്തി










