കരിപ്പൂരിൽ 38 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി; ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ്പിടിയിൽ. മലപ്പുറം ആലങ്കോട് സ്വദേശി അബ്ദുൾ വാസിത്തി(38)നെയാണ് വിമാനത്താവളത്തിന്എട്ടുകിലോമീറ്റർ അകലെവെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 672 ഗ്രാം സ്വർണംപിടിച്ചെടുത്തു. സ്വർണത്തിന് വിപണിയിൽ 38 ലക്ഷം രൂപവിലവരും. വ്യാഴാഴ്ച രാവിലെ അബുദാബിയിൽനിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് വാസിത്ത്കരിപ്പൂരിലെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കി സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ഇയാൾ8.15-ഓടെ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പംകാറിൽ കയറി വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോയെങ്കിലും പോലീസ് ഇവരെപിന്തുടരുകയായിരുന്നു. എട്ട് കിലോമീറ്റർ അകലെ ഒരു ഹോട്ടലിന്റെ മുന്നിൽവെച്ചാണ് ഇവരുടെ കാർ കണ്ടെത്തിയത്. തുടർന്ന് ഹോട്ടലിൽ കയറി നടത്തിയ പരിശോധനയിൽ വാസിത്തിനെ കണ്ടെത്തുകയുംഇയാളിൽനിന്ന് മൂന്ന് ക്യാപ്സ്യൂളുകളും പിടിച്ചെടുക്കുകയുമായിരുന്നു. വിമാനത്താവളത്തിൽനിന്ന്പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ ശരീരത്തിനുള്ളിൽനിന്ന് ക്യാപ്സ്യൂളുകളെല്ലാംപുറത്തെടുത്തിരുന്നതായും പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് ഇവ കണ്ടെടുത്തതെന്നും പോലീസ്പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട്നൽകും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന ഏഴാമത്തെസ്വർണക്കടത്ത് കേസാണിത്. 

കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.

കരിപ്പൂർ: ഹൈവേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിൽ . തേഞ്ഞിപ്പാലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പുർ നെടുംതൊടിക സ്വദേശി കോലോത്തും തൊടിക മുഹമ്മദ് റിസ്‌വാൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവും എം…

പ്രവാസിയുടെ ഭാര്യയ്ക്ക് എം ഡി എം എ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ വീടിന്റെ ഓട്പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ.

  മലപ്പുറം : സിന്തറ്റിക് മയക്കുമരുന്ന്നായ എം ഡി എം എ നല്‍കി മയക്കിയ ശേഷം പ്രവാസിയുടെഭാര്യയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരിപോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28)ആണ്കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്.കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന്സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെവീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരിനല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന്ഇരയാക്കിയെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ്ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് മൊയ്തീൻ വീടിന്‍റെ ഓട് പൊളിച്ച് മുകളിൽ കയറി ഓടിരക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ ഇതരസംസ്ഥാനങ്ങളിലുംവിവിധ സ്ഥലങ്ങളിലുമായി മാറി മാറി ഒളിവിൽ കഴിഞ്ഞ ഇയാൾ അടുത്തിടെ കണ്ണൂർ ജില്ലയിലെപഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സ്ഥലത്തെത്തിയ മഞ്ചേരി പോലീസ്, പഴയങ്ങാടിയിൽ ഇയാളുടെ താമസസ്ഥലം വളഞ്ഞ്സാഹസികമായി പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പിപി. അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ സുജിത്. ആർ.പി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെപിടികൂടിയത്.

ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയിരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച്അയ്യായിരം രൂപക്കു വില്‍പന.

മലപ്പുറം: ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ട പ്രതിക്കു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2021 നവംബര്‍ 12നു പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി പബ്ലിക് റോഡില്‍ പാതാക്കര പി ടി എം ഗവണ്‍മെന്റ് കോളേജിന് സമീപത്തു…

നിരവധി കേസുകളിൽ പ്രതിയായ മൊബൈൽ ഫോൺ മോഷ്ടാവിനെ ചാലിശ്ശേരി പോലീസ് അതിസാഹസികമായി പിടികൂടി

ചാലിശ്ശേരി : ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽഫോണുകൾ മോഷ്ടിച്ച കാര്യത്തിന് ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തുകയും ചെയ്തതിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും പണം അടങ്ങിയപേഴ്സുകളും മോഷണം നടത്തിയിട്ടുള്ള മറ്റു നിരവധി കേസുകളിൽ പ്രതികൂടിയായ ഉദയകുമാർഎന്നയാളെ ചാലിശ്ശേരി പോലീസ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉത്സവപറമ്പിൽവച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെ അതിസാഹസികമായി പിടികൂടി. മംഗലം ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകകേസിലും, കവർച്ച കേസിലും ഇയാൾ പ്രതിയാണ്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർസതീഷ്കുമാർ.കെ, എ എസ് ഐ റഷീദലി, എസ് സി പി ഒ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ്ഓഫീസർ ശ്രീകുമാർ, സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് നിരവധി ദിവസത്തെനിരീക്ഷണങ്ങൾക്കും, അന്വേഷണങ്ങൾക്കും ശേഷം ഇയാളെ അതിസാഹസികമായി പിടികൂടിയത്. 

ഒരു കടയിൽ മോഷണം, ഓട്ടോ പിടിച്ച് 3 കിലോമീറ്റര്‍ ദൂരെ അടുത്ത മോഷണം; മല്ലിക എന്നവനജകുമാരി ഒടുവില്‍ കുടുങ്ങി

തിരുവനന്തപുരം: നിരവധി മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽകഴിയുകയായിരുന്ന മല്ലിക ഒടുവിൽ പൊലീസ് പിടിയിൽ. മല്ലിക എന്ന് വിളിക്കുന്ന വനജകുമാരിയെപാറശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷൻപരിധിയിൽ നിരവധി മോഷണങ്ങൾ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി  കടയിൽ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയിൽ നിന്ന്മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്സും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.  ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയിൽ നിന്ന് 35,000 രൂപ, രണ്ടു പവന്‍റെസ്വർണമാല  എന്നിവ  മോഷ്ടിച്ചതിന് നിലവിൽ പാറശ്ശാല പൊലീസിൽ വനജ കുമാരിക്കെതിരെകേസുണ്ട്. ഈ അടുത്ത കാലയളവിൽ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിയിട്ട് 4 മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം നടന്നത്. വെള്ളിമൂങ്ങയിൽ ഉണ്ടായിരുന്ന ഒതളൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ അബൂബക്കർ(58), ബുള്ളറ്റ്യാത്രക്കാരനായ പടിഞ്ഞാറങ്ങാടി സ്വദേശി പൂളക്കുന്നത്ത് ഷിഹാബ് (32) എന്നിവർക്കാണ്പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ജംഗ്ഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളംപോലീസെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗത തടസം ഒഴിവാക്കിയത്. 

യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവംഎടപ്പാൾ കോലളമ്പ് സ്വദേശിയായ നാല് പേർ അറസ്റ്റിൽ

ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകിവിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർഅറസ്റ്റിൽ.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ്(22) ഐലക്കാട് നരിയം വളപ്പിൽകിരൺ(21)തുയ്യം എൽജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ്(22) ഐലക്കാട് കോട്ടമുക്ക്സ്വദേശി കോരംകുഴിയിൽ തുഫൈൽ(23)എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.