തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.
തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്ന് ചെറുമകൻ പിടിയില്‍
വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻഅക്മൽ (27) ആണ് പിടിയിലായത്. അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായിമുത്തശ്ശനോടും മുത്തശ്ശിയോടും പ്രതി വഴക്ക് ഉണ്ടാക്കുമെന്ന് വാർഡ് മെമ്പർ ഖാലിദ് ഉള്‍പ്പടെയുള്ളനാട്ടുകാര്‍ പൊലീസിന് മൊഴി നല്കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയപ്രതിയെ മംഗലാപുരം ഭാഗത്തേക്കാണ് പോയതെന്ന സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
താനൂരിൽ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു
താനൂർ:*ഒലീവ് ഓടിറ്റോറിയത്തിന് സമീപം ലോറി സ്ക്കൂട്ടറിൽ ഇടിച്ചു താനൂർ എച്ച്.എസ്.എം. റോഡിൽ താമസിക്കുന്ന ചേലാട്ട് യാഹു വിന്റെ മകൻ *യാസിർ 42* വയസ് പെയിന്റിങ്ങ് ജോലിചെയ്യുന്ന യുവാവാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.
കൊട്ടാരക്കരയിൽ നടുറോഡിൽവെച്ച് അമ്മയെ മകൻ കുത്തിക്കൊന്നു
കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തി കൊലപ്പെടുത്തി. തലവൂർ അരിങ്ങടസ്വദേശിനി 55 വയസുള്ള മിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മിനിയുടെ മകൻജോമോനെ പോലീസ് പിന്നീട് പിടികൂടി. ബൈക്കിൽ മാതാവ് മിനിയെ കൂട്ടികൊണ്ടുവന്ന് ചെങ്ങമനാട്ജംഗ്ഷനിൽ നിർത്തി ജോമോൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരന്തരീക്ഷം സൃഷ്ടിച്ച അക്രമി ഓടി രക്ഷപെടാൻശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് ലോറിയിൽ കയറി രക്ഷപെടാൻ ശ്രമിച്ച ജോമോനെ സാഹസികമായികീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വിനായകന്റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു.
നടന് വിനായകന്റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന്പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട്നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന് സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക്ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.
സ്പെയർ പാർട്സ് കടയുടെ മറവിൽ ലഹരി വില്പന; കടയുടമ പിടിയിൽ
വേങ്ങര: വാഹനങ്ങളുടെ സ്പയർ പാർട്സ് വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരിവില്പന നടത്തി വന്ന കടയുടമ പിടിയിലായി. മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട് ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്. വേങ്ങരകൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് ഇയാളെ എം ഡി എം എ യുമായിപിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരിവാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നതായും കടയിൽ വച്ചും വാഹനങ്ങളിൽ കറങ്ങിയും ഇയാൾവില്പന നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. . മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങരഇൻസ്പക്ടർ ഹനീഫയുടെ നേത്യത്വത്തിൽ ടീമംഗങ്ങളും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറത്ത് ഒരു കുടുംബത്തിലെ 4 പേർ* *വീടിനുള്ളിൽ മരിച്ച നിലയിൽ; മക്കൾക്ക് വിഷം നൽകിയശേഷം* *മാതാപിതാക്കൾ ജീവനൊടുക്കിയെന്ന്*
*സംശയം, മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും ഭാര്യയെയും രണ്ട്മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽസബീഷ് (37), ഭാര്യ ഷീന (38 ), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർദ്ധൻ (രണ്ടര) എന്നിവരെയാണ്മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണംആരംഭിച്ചു.
മലപ്പുറം കരുളായിയിൽ സൈക്കിളിൽ യാത്ര ചെയ്ത വിദ്യാർത്ഥിക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച്അപകടം, വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു.
കരുളായി കിണറ്റിങ്ങലിൽ ബുധനാഴ്ച്ച വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക്സൈക്കിൾ ഇടിച്ച് കയറിയത്. കരുളായി കെ. എം ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഭൂമികത്തുള്ള കൊട്ടുപറ്റ ആദിത്യനാണ്പരിക്കേറ്റത്. പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വന്നസ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു.
മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്മാന് (21), നാസിം (15) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ഇന്നുച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മൃതദേഹങ്ങള്‍ കുമ്പള പൊലീസ്…










