കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണംപിടികൂടി.

യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ പേരാമ്പ്രസ്വദേശി അഫ്‌സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് സ്വർണ്ണ മിശ്രിതം അടിവസ്ത്രത്തിൽ ഒട്ടിച്ചാണ് കടത്തിയതെന്ന് വ്യക്തമായത്. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം പ്രതീക്ഷിക്കുന്ന 200 ഗ്രാം ഉണ്ടായിരുന്നതായി കസ്റ്റംസ്അറിയിച്ചു. പിടികൂടിയ സ്വർണ്ണത്തിന് വിപണി മൂല്യം ഏകദേശം 12,00,000/- രൂപ മതിക്കും.

പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസ്സിന് പിഴയിട്ട് മോട്ടോർവാഹനവകുപ്പ്. 

പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ ആണ് റോബിൻ ബസ്പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയത്. 200 മീറ്റർ പിന്നിട്ടയുടൻവാഹനത്തെ എംവിഡി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം വാഹനത്തിന് പിഴയിടുകയായിരുന്നു. മുമ്പ്രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ് റാന്നിയിൽ വെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ്സ് എ ആർക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് മാ​ത്ര​മു​ള്ള റോ​ബി​ൻ ബ​സ്​ സ്റ്റേ​ജ്കാ​രേ​ജാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. നേരത്തെയുംറോബിൻ ബസ്സിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയിരുന്നു. സർവീസ് നടത്താനുള്ളഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് ബസ് സർവീസ് നടത്തുന്നത്.

കൈക്കൂലികേസിൽസസ്പെൻഷനിലായകാസർകോട്ജനറൽആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക്ഉപാധികളോടെജാമ്യം.

കാസർകോട് : കൈക്കൂലി കേസിൽ സസ്പെൻഷനിലായ കാസർകോട് ജനറൽ ആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക് ഉപാധികളോടെ ജാമ്യം. അടുത്ത മൂന്ന് മാസത്തേക്ക് കാസർകോട് ജില്ലയിൽപ്രവേശിക്കരുതെന്ന അടക്കമുള്ളവയാണ് ജാമ്യ വ്യവസ്ഥകൾ. മധൂർ പട്ള സ്വദേശിയായ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് കാസർകോട് ജനറൽആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരി വിജിലൻസിന്റെ പിടിയിലായത്. ശസ്ത്രക്രിയ തീയതി മുന്നോട്ടാക്കാനായി 2000 രൂപയാണ് ഇയാൾ ഈ മാസം മൂന്നാം തീയതികൈക്കൂലി വാങ്ങിയത്. കേസിൽ ഡോ. വെങ്കിടഗിരി റിമാന്റിലായി. ഈ മാസം 12 ന് വെങ്കിടഗിരിയെസർക്കാർ സർവീസിൽ നിന്ന് സസ്പെന്റും ചെയ്തു.   ജയിലിലായിരുന്ന ഡോക്ടർക്ക് ഉപാധികളോടെയാണ് തലശ്ശേരി പ്രത്യേക കോടതി ജഡ്ജി ടിമധുസൂദനൻ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥന് മുന്നില് ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ അടുത്ത മൂന്ന് മാസത്തേക്ക്കാസർകോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻവേണ്ടി മാത്രം കാസർകോട് ജില്ലയില് പ്രവേശിക്കാം. രാജ്യം വിടാൻ പാടില്ല. 

എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ

മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽ നിന്നും ചന്ദനം കടത്താൻശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മോഷ്ടാവ് പട്ടാമ്പിആമയൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി‌ സംശയം തോന്നിയതിനെതുടർന്ന് നാട്ടുകാർ  മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് അംഗത്തെ വിവരമറിയിക്കുകയും ഇവർനടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ളതയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവുംകണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടുപേർ പള്ളിപ്പറമ്പിൽ കാവൽ നിൽക്കുകയും ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെമോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായിപള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി  മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട്പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കൊണ്ടുപോയി. തുടർനടപടികളുടെ ഭാഗമായി‌ പ്രതിയെ കോടതിയിൽ ഹാജരാക്കും.

യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചെന്ന പരാതിയിൽ ഒരാളെ പോലീസ്അറസ്റ്റു ചെയ്തു

ചങ്ങരംകുളം:  ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ അനസിനെയാണ് രണ്ട് അംഗസംഘം കാറിൽകയറ്റി കൊണ്ട് പോയി മർദ്ധിച്ചത്. പരാതിയിൽ പ്രതി ആലംകോട് സ്വദേശി കബീറിനെ പെരുമ്പടപ്പ്പോലീസ് അറസ്റ്റ് ചെയ്തു.മാറഞ്ചേരിയിൽ സുഹൃത്തിനെ കാണാൻ പോയ അനസിനെ രണ്ട് പേർഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ട് പോയി മർദ്ധിക്കുകയായിരുന്നു.നടുവട്ടംഭാഗത്ത് വച്ച് കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടി.തുടർന്ന് ശരീരമാസകലംമർദ്ധനമേറ്റ അവസ്ഥയിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അനസിനെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ അനസിന്റെ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇടയിലേക്ക് ഈസംഘം കാറിടിച്ച് കയറ്റുകയും ചെയ്തു.അമിത വേഗതയിൽ ഓടിച്ച് പോയ കാറിടിച്ച് പരിക്കേറ്റആലംകോട് സ്വദേശി സതീഷ്(30)നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചിരുന്നു.ഈ സംഭവത്തിൽ ചങ്ങരംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.രണ്ട്സംഭവങ്ങളിലും കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.പിടിയിലായപ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.

ഇന്നലെ രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് പിടികൂടിയ ബീഹാർ സ്വദേശി 

ചങ്ങരംകുളം: ചങ്ങരംകുളത്ത് സ്ഥാപനത്തിന്റെ മുൻവശത്ത് ആയുധങ്ങളുമായി സംശയാസ്പദമായരീതിയിൽ കണ്ട ബീഹാർ സ്വദേശി കൂടുതൽ ഇടങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസ്പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ എടപ്പാൾ തൃശ്ശൂർ റോട്ടിലെ മീൻ മാർക്കറ്റിനോട് ചേർന്നഫാൻസി ഷോപ്പിലും ജ്യൂസ് കടയിലും നടന്ന മോഷണം നടത്തിയത് ഇയാലാണെന്നും കൂടാതെകാളചാലിൽ ഒരു ചായക്കട, മൂക്കുതല വാര്യർ മൂലയിൽ ഒരു ലോട്ടറി കട എന്നിവിടങ്ങളിലും ഇയാൾമോഷണം നടത്തിയതായി തെളിഞ്ഞു ചങ്ങരംകുളം നരണിപ്പുഴ റോഡിലുള്ള പച്ചക്കറികടക്ക്സമീപമാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ നാട്ടുകാർ അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർതടഞ്ഞുവെച്ചത്. ബീഹാർ ശാന്തിപൂർ സ്വദേശി രവീന്ദ്ര മഹതൊ (23)യെയാണ് നാട്ടുകാർ പിടികൂടിചങ്ങരംകുളം പോലീസിൽ ഏൽപ്പിച്ചത്.ചങ്ങരംകുളത്ത് നടന്ന മോഷണത്തിന്റെ സി സി ടി വിക്യാമറകൾ കടയുടമുകൾ പരിശോധന നടത്തിയപ്പോൾ രവീന്ദ്ര മഹാദോ മോഷണംനടത്തിയതാണെന്നു മനസ്സിലായിരുന്നു .പോലീസ് നടത്തിയ പരിശോധനയിൽ ലോട്ടറി വിൽപ്പനസ്ഥാപനത്തിൽ നിന്നും മോഷണം പോയ മൊബൈൽ ഫോണും, പണവും, രേഖകളുംകണ്ടെത്തിയിരുന്നു.  പോലീസ് കേസെടുത്ത്  കോടതിൽ ഹാജരാക്കി.

കുന്നപ്പള്ളിയില്‍ പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

പെരിന്തൽമണ്ണ : പോക്സോ കേസിൽ പ്രതിയായി വിചാരണ നേരിടുന്നയാളെ വീടുനുള്ളിൽതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിം (70) ആണ് മരിച്ചത്. 2022 ജൂലായിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ്കേസെടുത്തിരുന്നത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണഅന്തിമഘട്ടത്തിലാണ്. സംഭവത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ സഹോദരി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തുടർന്ന്പെരിന്തൽമണ്ണ പോലീസെത്തി ആശുപത്രിയിലേക്കു മാറ്റി. എസ്.ഐ. ടി.പി. അഷ്റഫലിയുടെനേതൃത്വത്തിൽ പരിശോധന നടത്തിയ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽപോസ്റ്റുമോർട്ടം നടക്കും.

ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ. 

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ ഡോക്ടറെ വടിവാൾകാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27) പാറോപ്പടിമാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തലേദിവസം ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഡോക്ടറുടെ റൂമിൽ എത്തി വടിവാള്‍ കാണിച്ച് പണം ആവശ്യപ്പെട്ടു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോൾ ഗൂഗിൾ പേ വഴി2500 രൂപ അയപ്പിച്ചു.