തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.
കരിപ്പൂർ ലഹരിക്കടത്ത് സംഘത്തിലെ ഒരാൾകൂടി പിടിയിൽ
*കരിപ്പൂർ -കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. വേങ്ങര കറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ്ഹുസൈൻകോയ തങ്ങൾ (38)ആണ് പിടിയിലായത്. ഇതോടെ കേസിൽ ആറുപേർ പിടിയിലായി. കഴിഞ്ഞദിവസം ലഹരിക്കടത്ത് സംഘത്തലവൻ ജാസിർ അബ്ദുള്ളയെ മുംബൈവിമാനത്താവളത്തിൽനിന്ന് പിടികൂടിയിരുന്നു. ഒരാഴ്ചമുമ്പ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായറാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം രൂപയുടെ തായ്ഗോൾഡുമായി പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് സ്വദേശി ഡെന്നിയും പിടിയിലായി. സെയ്ദ് ഹുസൈൻകോയ തങ്ങളെ ചോദ്യംചെയ്തതിൽ നിരവധി തവണ ബാങ്കോക്കിൽ നിന്നുംഇന്ത്യയിലേക്കും ഇവിടെനിന്നും വിദേശ രാജ്യങ്ങളിലേക്കും ലഹരി കടത്തിയതായ വിവരം ലഭിച്ചു. ഗൂഡല്ലൂർ പാടന്തറയിൽ താമസിക്കുന്ന ഇയാൾ വ്യാജ ചികിത്സ നടത്തി വന്നിരുന്നതായും വിവരംലഭിച്ചു. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽകൊണ്ടോട്ടി ഡിവൈഎസ്പി സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ബസ് യാത്രിക്കിടെ ചെട്ടിയാം കിണർ സ്വദേശിനിയുടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച യുവതിപിടിയിൽ
കൽപകഞ്ചേരി:* സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടയിൽ രണ്ടര വയസ്സുകാരിയുടെ പാദസരംമോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിലായി. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരി (35) യെയാണ് കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന നീർക്കാട്ടിൽ ബസിലാണ് സംഭവം. വൈലത്തൂരിൽ നിന്നും മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയായ യുവതിയുടെകുട്ടിയുടെ കാലിലെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. ബസിൽ വച്ച് തന്നെ കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മാതാവ് ബഹളംവെച്ചതോടെബസ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി പരിശോധിച്ചപ്പോഴാണ് തമിഴ്നാട്സ്വദേശിയായ ഗൗരിയുടെ പേഴ്സിൽ നിന്നും പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽഹാജരാക്കി.
കടയ്ക്കലില്‍ അമ്മയുടെ കൈ മകന് തല്ലിയൊടിച്ചു.
കൈ കഴുകാന്‍ വെളളം കോരി നല്‍കിയില്ല: കൊല്ലത്ത് അമ്മയുടെ കൈ മകന് തല്ലിയൊടിച്ചു.കൊല്ലം: കടയ്ക്കലില്‍ അമ്മയുടെ കൈ മകന് തല്ലിയൊടിച്ചു. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ട് ഓടിയേത്തിയ നാട്ടുകാരണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.ആഹാരം കഴിച്ച ശേഷം…
നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരയംക്കോട് വട്ടത്തു പറമ്പിൽ വി.പി. സുഹൈലിനെ (27) ആണ് മണ്ണാർക്കാട് പോലീസ് നെല്ലിപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 17.42 ഗ്രാം നിരോധിത മയക്കുമരുന്നിനത്തിൽപ്പെട്ട മെത്തഫിറ്റമിൻ കണ്ടെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞവർഷവും പ്രതിയുടെ പേരിൽ സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ കേസിൽ പ്രതിജാമ്യത്തിൽ ഇറങ്ങിയതായിരുന്നു സബ്ബ് ഇൻസ്പെക്ടർ ഋഷി പ്രസാദ് ടി.വി,എ.എസ്.ഐ ശ്യാംകുമാർ, സിനിയർ സിവിൽ പോലീസ്ഓഫീസർ സീന,വിനോദ് കുമാർ സിവിൽ പോലീസ് ഓഫീസർ റംഷാദ്. ടി.കെ സുധീഷ് കുമാർ,ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം,സീനിയർ സിവിൽ പോലീസ്ഓഫീസർ ഷാഫി, ബിജുമോൻ, രാജീവ് ഷെഫീക്ക് സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവർഅന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെകുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
കുന്നംകുളം; ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു… ചെറുവത്താണി അമ്മാട്ട് വീട്ടിൽ രവി മകൻ കുഞ്ഞൻ എന്ന വിഷ്ണു (26) ആണ് ഇന്നലെ രാത്രി മർദ്ദനമേറ്റ് മരിച്ചത്.സംഭവത്തോടനുബന്ധിച്ച് ചെറുവത്താനി സ്വദേശികളായ വിഷ്ണു, അക്കു, ഷിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..അഞ്ഞൂരിൽ പാക്കത്ത്…
പൊലീസ്അക്കാദമിയില് എസ്ഐതൂങ്ങിമരിച്ച നിലയിൽ
*തൃശൂര്‍:*പോലീസ്അക്കാദമിയില്എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ്അക്കാദമിയിലെട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യആണെന്നാണ് പ്രാഥമിക നിഗമനം. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മികേരളപൊലീസ്ഫുട്ബോള്ടീമിലെതാരംകൂടിയാണ്.
കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽപ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി : തൃശ്ശൂർ റെയിഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശി വാടിക്കൽ ഷൌക്കത്ത് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർന്ന് കോടതി…
സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; പ്രതി പിടിയിൽ.
കുറ്റിപ്പുറം:കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസിലെപ്രതി പിടിയിൽ. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി പള്ളിക്കരകത്ത് അനസ്(29) നെയാണ്പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയി ലിലടച്ചു. കേസിൽ ഒളിവിൽ പോയ പ്രതി അനസിനെ ഒരു മാസത്തിന് ശേഷം മലപ്പുറം, തിരൂർ എക്സൈസ്നാർകോ ട്ടിക്സ് സ്പെഷൽ സംഘം നടത്തിയ സംയുക്ത ഓപറേഷനിലാണ് കോട്ടക്കലിൽ വച്ച്പിടിയിലാകുന്നത്. കുറ്റി പ്പുറത്തെ സ്വകാര്യ ലോഡ്ഡിൽ സ്ഥിരമായി മുറിയെടുത്ത് താമസിച്ച് ഇയാൾലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കച്ചവടം നടത്തുകയായിരുന്നു.മാർക്കറ്റിൽ നിന്നുംലഭിക്കുന്ന ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ചായിരുന്നു ആവശ്യക്കാർക്ക്നൽകിയിരുന്നത്. മലപ്പുറം നാർകോട്ടിക്സ് സ്പെഷൽ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ ലോഡ്ജ് മുറിയിൽ പരിശോധന നടത്തിയെങ്കിലും അനസിനെ സംഘത്തിന് പിടികൂടാനയില്ല. എന്നാൽ മുറിയിൽ പരിശോധന നടത്തിയ സംഘത്തിന് കച്ചവടത്തിനായി തയാ റാക്കിയചോക്ലേറ്റ് കവറുകളിൽ മിഠായി രൂപത്തിലും മുറിക്കക ത്തെ മേശക്കടിയിലും ഒളിപ്പിച്ചുവെച്ച 200 ഗ്രാംഎം.ഡി.എം .എ കണ്ടെത്താൻ കഴിഞ്ഞിരുന്നു. അറസ്റ്റിലായ അനസിനെതിരേ പൊലിസിലുംനാർകോട്ടിക്സ് സെല്ലിലും നേരത്തെ സമാന രീതിയിലുള്ള കേസുകളും നിലവിലുണ്ട്. അസി. കമീഷണർ കെ.പി മോഹൻ, മലപ്പുറംഎക്സൈസ് നാർകോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സി.ഐ വി.ആർ സജികുമാർ എന്നിവർസംഘത്തിലുണ്ടായിരുന്നു.










