ലഹരി ഉത്പന്നങ്ങളുമായി മൊത്തവില്‍പ്പനക്കാരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. 

വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള *യോദ്ധാവ്* പദ്ധതിയുടെ ഭാഗമായി വളാഞ്ചേരിമേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ വില്‍പ്പനക്കാരാണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇവരില്‍നിന്നും ലഭിച്ചവിവരത്തിന്റ അടിസ്ഥാനത്തിലാണ് ഒരാള്‍ പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന് സമീപത്തുനിന്നുമാണ് പിക്കപ്പ് വാന്‍ നിറയെ ഹാന്‍സും നിരോധിത പുകയിലഉത്പ്പന്നങ്ങളുമായി ഒരാള്‍ പിടിയിലായത്. പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശിവിഷ്ണു മഹേഷാണ് (30)മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായിപിടിയിലായത്.ഇയാളില്‍ നിന്നും 30 വലിയ ചാക്കുകളിലായി 45000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി കൂൾ എന്ന 12220 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. അന്വേഷണം ഊര്‍ജിതമാക്കി ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കൂടതല്‍ പേരെകണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വളാഞ്ചേരി എസ്എച്ച്ഒ കെജെ ജിനേഷ്, എസ് ഐഅബ്‌ദുൾ അസിസ്, scpo പദ്മിനി, ക്ലിൻറ് ഫെർണാൻഡസ്, ആൻസൺ എന്നിവരും തിരൂർ ഡി വൈഎസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെപിടികൂടിയത്

പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക് പരിക്കേറ്റു .

ചങ്ങരംകുളം: പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക്പരിക്കേറ്റു.ബുധനാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.പന്താവൂർ ഇർഷാദ് സ്കൂളിലെഅധ്യാപകരായ പ്രീത,രശ്മി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ സഹപ്രവർത്തകർ ചേർന്ന്ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടർ സ്കൂളിലേക്ക് തിരിയാൻശ്രമിക്കുന്നതിനോടെയാണ് പുറകെയെത്തിയ വാൻ സ്കൂട്ടറിൽ ഇടിച്ചത്. 

നീട്ടി വളർത്തിയ മുടി പിതാവ് മുറിപ്പിച്ചു, പ്ളസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

*പെരുമ്പാവൂർ:* ഒക്കൽ കാരിക്കോട് എടത്തല വീട്ടിൽ ഡെന്നീസിന്റെ മകൻ എർവിനെ (16) കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുടി വെട്ടിയ ശേഷംശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എർവിനെ ഒരു മണിക്കൂർകഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ കതകിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മുറിയുടെവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനൽ കർട്ടന്റെ ചരടിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കുംമരിച്ചിരുന്നു. എർവിൻ നീട്ടി വളർത്തിയിരുന്ന മുടി ചെന്നൈയിലെ ജോലിസ്ഥലത്തു നിന്നെത്തിയ പിതാവ്ബാർബർ ഷോപ്പിൽ കൊണ്ടുപോയി വെട്ടിപ്പിച്ചിരുന്നു. ഇതിലെ മനോവിഷമത്താലാണ് കുട്ടിആത്മഹത്യ ചെയ്‌തതെന്നു പറയപ്പെടുന്നു.

*വാഹന പരിശോധനയ്ക്കിടെ എസ് ഐയെ തട്ടിമാറ്റി പോകാൻ  ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർമറിഞ്ഞുവീണ് എസ്ഐക്കും വിദ്യാർത്ഥിക്കും പരിക്ക്.*  

 *കൊടുവള്ളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരംകണ്ടാലമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ ഫില്‍ഷാദ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.*  കൊടുവള്ളി: വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്കൂട്ടർ മറിഞ്ഞ് എസ് ഐ ക്കുംവിദ്യാർത്ഥിക്കും പരുക്ക്. കൊടുവള്ളി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരം കണ്ടാലമ്മൽ അബ്ദുസ്സലാമിന്റെ മകൻ ഫിൽഷാദ് (17) എന്നിവർക്കാണ് പരുക്കേറ്റത്. ഫിൽഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ് ഐ യെ താമരശ്ശേരിതാലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കൊടുവള്ളി കെ എം ഒ ക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് വിദ്യാർത്ഥികൾസഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് എസ് ഐ കൈ കാണിക്കുകയും സ്കൂട്ടർ നിർത്തുകയുംചെയ്തു. നിർത്തിയ ഉടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സ്കൂട്ടറിന് അടുത്തെത്തിയ എസ് ഐസ്കൂട്ടറിൽ പിടിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മുന്നോട്ടെടുത്തു. അൽപ്പ ദൂരം മുന്നോട്ടു നീങ്ങിയസ്കൂട്ടർ മറിയുകയായിരുന്നു. എസ് ഐ ക്ക് കൈക്കും കാലിനും പരുക്കേറ്റു. ഫിൽഷാദിന്കൈക്കാണ് പരുക്ക്. ആരുടേയും പരുക്ക് ഗുരുതരമല്ല.

*”വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങിനടന്ന് കവര്‍ച്ച: അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്ന് പേര്‍ മലപ്പുറം കൊളത്തൂര്‍ പോലീസിന്റെ പിടിയില്‍* 

കൊളത്തൂർ :  കൊളത്തൂരില്‍ വെങ്ങാട് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത്45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിര്‍ഹവുംകവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേരെ മലപ്പുറംജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നേതൃത്വത്തില്‍ , ഡിവൈഎസ് പിഎം.സന്തോഷ് കുമാര്‍ , കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേകഅന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളായ തിരുവനന്തപുരംവട്ടിയൂര്‍കാവ് സ്വദേശിയും പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കല്‍സ്വദേശി പ്രിയാസധനത്തില്‍ പ്രവീണ്‍ (40), ആലുവ സ്വദേശി ആലുവ നൊച്ചിയ സ്വദേശികുറ്റിനാംകുടി സലീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ളവടക്കേക്കര വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. മൂന്നാംതീയ്യതി വൈകിട്ട്ബന്ധുവീട്ടില്‍ പോയി നാലിന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കൊളത്തൂര്‍പോലീസില്‍ വിവരമറിയിക്കുകയും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തുംപരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലുംകാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രാജേഷ് എന്ന കൊപ്രബിജു, കടക്കല്‍ പ്രവീണ്‍,സലീംഎന്നിവരുള്‍പ്പെടുന്ന കവര്‍ച്ചനടത്തുന്ന സംഘത്തെ കുറിച്ച് സുചനലഭിക്കുന്നത്.തുടര്‍ന്ന് പ്രതികള്‍ക്ക്വേണ്ടി തിരുവനന്തപുരം,കണ്ണൂര്‍ ,ആലുവ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയതില്‍ സലീമിനെആലുവ ടൗണില്‍ നിന്നും രാത്രിയില്‍ കൊപ്രബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്‌ലാറ്റില്‍ നിന്നുംപ്രവീണിനെ ഷൊര്‍ണ്ണൂരില്‍ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടില്‍നിന്നുംകസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതികളെ കൊളത്തൂരെത്തിച്ച് കൂടുതല്‍ ചോദ്യംചെയ്തതിലാണ് അങ്കമാലി,കൊളത്തൂര്‍ ,പെരിന്തല്‍മണ്ണ ,കൊപ്പം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതികളെപെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിഎം.സന്തോഷ് കുമാര്‍ ,കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

അന്തർ ജില്ലാ മോഷ്ടാവ്  കാർലോസ് അനിൽകുമാർ പിടിയിൽ 

വടക്കൻ കേരളത്തിലുടനീളം  ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം മഞ്ചേരിസ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) വളാഞ്ചേരി പോലീസിന്റെപിടിയിലായി. ഓണ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകൾ  തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന  പ്രകൃതക്കാരാണ് ഈ മോഷ്ടാവ്.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിവളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്റെവീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും അന്ന് കളവ്ചെയ്തു കൊണ്ടുപോയി. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെനിർദ്ദേശാനുസരണംതിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ്ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവിയിൽ ലഭിച്ചഅവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഷൊർണൂരിൽനിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊർണുർചങ്ങരംകുളം എന്നിവിടങ്ങളിൽ 10 ദിവസം മുമ്പ് മാത്രം ഒറ്റപ്പാലം ജയിലിൽ നിന്ന് ഇറങ്ങിയ പ്രതിമോഷണങ്ങൾ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് മുമ്പ്  പെരിന്തൽമണ്ണ, നിലമ്പൂർ, പട്ടാമ്പിഒറ്റപ്പാലം,ആലത്തൂർ ഹേമാംബിക നഗർ, കോഴിക്കോട്,നല്ലളം, എന്നീ പോലീസ് സ്റ്റേഷനുകളിൽകളവ് കേസുകൾ ഉണ്ടായിരുന്നു. ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽ വളാഞ്ചേരിഇൻസ്പെക്ടർ കെ ജെ ജിനേഷ്, സബ് ഇൻസ്പെക്ടർ സോമസുന്ദരൻ, എ എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവരും ഉണ്ടായിരുന്നു.

*മദ്രസകളും ജാറങ്ങളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ്പൊന്നാനിയിൽ പിടിയിൽ* 

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ്(34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നാണ് പിടിയിലായത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റുസംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിന്‍റെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപമോഷ്ടിച്ച കേസിലാണ് പിടിയിലായത്.  തമിഴ്നാട്ടിലെ ദിണ്ഡിഗൽ വേദ സന്തൂരിലെ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസിൽ ഇയാളെദിണ്ഡിഗൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിണ്ഡിഗൽ പൊലീസുമായി പൊന്നാനി സി.ഐബന്ധപ്പെട്ടാണ് പൊന്നാനിയിലെത്തിച്ചത്. ചോദ്യം ചെയ്യലിൽ മമ്പുറം മഖാം, പാണ്ടിക്കാട് മദ്റസ കമ്മിറ്റി ഓഫിസ്, ആലപ്പുഴയിലെ അമ്പലപ്പുഴമദ്റസ എന്നിവിടങ്ങളിൽ ഉൾപ്പെടെ 20ഓളം സ്ഥലങ്ങളിൽ മോഷണം നടത്തിയതായികണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ഉള്ളിടങ്ങളിൽ പോലും ദൃശ്യങ്ങൾ മറക്കാതെയാണ് പ്രതി മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങൾക്ക് സംഭാവന ചെയ്യുന്നതാണ് രീതിയെന്ന്ഇയാൾ പൊലീസിനോട് പറഞ്ഞു.മോഷണക്കേസിൽ രണ്ട് തവണ ജയിൽ ശിക്ഷഅനുഭവിച്ചിട്ടുണ്ടെന്നും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. പ്രതിയെ ബുധനാഴ്ചകോടതിയിൽ ഹാജരാക്കി ദിണ്ഡിഗൽ ജയിലിൽ റിമാൻഡ് ചെയ്യും.

ആസാദ് കാഷ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. 

ന്യൂഡല്‍ഹി: ആസാദ് കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി. അഡ്വക്കേറ്റ് ജി.എസ്. മണിയുടെ പരാതിയിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടത്. 124 എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. പാക്കിസ്ഥാന്‍ അധീനതയിലുള്ള കാഷ്മീരിനെ "ആസാദ് കാഷ്മീരെ’ന്നും ജമ്മുവും കാഷ്മീര്‍താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ "ഇന്ത്യന്‍ അധീനകാഷ്മീരെന്നും’ ആണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.  കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. സംഭവം വിവാദമായതോടെ ആസാദ്കാഷ്മീര്‍ പരാമര്‍ശം അദ്ദേഹം പിന്‍വലിച്ചിരുന്നു.