തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു
കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽഅസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽഅഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലുംജീവൻ രക്ഷിക്കാനായില്ല.
കല്പകഞ്ചേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു.
കൽപകഞ്ചേരി അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീമരണപ്പെട്ടു. കടുങ്ങാത്തുകുണ്ട് ജി. എൽ.പി.സ്കൂളിലെ പാചക തൊഴിലാളി മഞ്ഞച്ചോല സ്വദേശിക്കുന്നക്കാട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (62) വയസ്സ് മരണപ്പെട്ടത്. അൻവർ, റിയാസ്, എന്നിവർ മക്കളാണ്.മകനുമൊത്ത് സ്കൂളിലേക്ക് വരുന്ന വഴിക്കാണ് അപകടം ,നബീസസംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു,മകൻ ദുഹമ്മദ് നിസാന്‍ നിസാര പരിക്കേറ്റു.
ലക്ഷക്കണക്കിന് രൂപയുടെ ലഹരി വേട്ട; തൃത്താല സ്വദേശി ഉൾപ്പെടെ പിടിയിൽ
ചേർത്തല: വാഹനത്തിൽ ഒളിച്ചുകടത്തിയ, ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ. പാലക്കാട് പുലവട്ടത്ത് ഉനൈസ് (24), തൃത്താല മേലേതിൽ സഹീർ (27), വയനാട് കൊണ്ടർനാട് കുറാന വീട്ടിൽ ഷിബി തോമസ് (42) എന്നിവരെയാണ് ചേർത്തല പോലീസ് 29,200 പാക്കറ്റ് ഹാൻസുമായി അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ…
ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്നു; രണ്ട് മലയാളിസ്ത്രീകള്‍ മരിച്ചു
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട്മലയാളികള്ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന്കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ്വാഹനത്തിലുണ്ടായിരുന്നത്. മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്ലൈ ഓവറില്വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.
കൊണ്ടോട്ടി കൊളത്തൂർ നീറ്റാനിമ്മൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾമരണപ്പെട്ടു.കാൽനടയാത്രക്കാരനായ കൊണ്ടോട്ടി നീറ്റാണുമ്മൽ സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടിഎന്നവരാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പുലർച്ചെ ആറരയോട് കൂടിയാണ് അപകടം സംഭവിച്ചത്.
ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ
കുലുക്കല്ലൂര്‍ : ഷൊർണൂർ - നിലമ്പൂര്‍ ട്രെയിൻ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് ഒരുപവന്റെ മാലമോഷ്ടിച്ചയാൾ അറസ്റ്റിൽ. വല്ലപ്പുഴ കുറുവട്ടൂർ താഴത്തേതിൽ വീട്ടിൽ എം കെ ഷാഹുൽ ഹമീദാണ്(43) പിടിയിലായത്. ബുധൻ പകൽ 11.20ന് കുലുക്കല്ലൂരിൽ ഷൊർണൂർ–-നിലമ്പൂർ ട്രെയിൻനിർത്തിയപ്പോൾ നിലമ്പൂർ പുത്തൻപുരയ്ക്കൽ സാനിയുടെ മാലയാണ് കവർന്നത്. ചികിത്സയിലുള്ള അമ്മയെ കാണാൻ നിലമ്പൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. മോഷ്ടാവ് പിന്നിൽ നിന്ന് മാല പൊട്ടിച്ച് ഓടി. ഷൊർണൂർ റെയിൽവേ പൊലീസ് നടത്തിയഅന്വേഷണത്തിൽ ചെർപ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി മാല പണയം വെയ്ക്കാൻഎത്തിയതായി വിവരം കിട്ടി. പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് മോഷ്ടിച്ചഅഞ്ചുഗ്രാം സ്വർണം കണ്ടെടുത്തു. ചേലക്കര, ചെറുതുരുത്തി, ഷൊർണൂർ, കോഴിക്കോട്സ്റ്റേഷനുകളിലായി ഏഴു കേസുണ്ട്. റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, ബാബു, നിഷാദ്മജീദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് എഎസ്ഐ കെ എം ഷിജു, സ്ക്വാഡ് അംഗങ്ങളായ എംബൈജു, പി കെ പ്രവീൺ, ഒ പി ബാബു എന്നിവരായിരുന്നു അന്വേഷകസംഘം. പ്രതിയെ റിമാൻഡ്ചെയ്തു.
തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറിമരിച്ചു*
തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസിബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറിഇറങ്ങി. നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്കെഎസ്ആര്ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മലപ്പുറം മമ്പാടിൽ പ്ലസ് ടു വിദ്യാർത്തിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം മമ്പാട്: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്. മമ്പാട് MES സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മരണപ്പെട്ട ഫാത്തിമ ഫിദ. ഉടനെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.. മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.. മരണ കാരണം അറിവായിട്ടില്ല..










