കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം MDMA യുമായി കോഴിക്കോട്സ്വദേശി പിടിയിൽ. 

കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ എന്നയാളാണ് MDMAയുമായി എക്‌സൈസിന്റെപിടിയിലായത്. ബാംഗ്ലൂരിൽ നിന്നും MDMA കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നയാളുമാണ് പ്രതി. ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽനിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണംആരംഭിച്ചു. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ്‌ നേതൃത്വം കൊടുത്തസംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർഷബ്ന എന്നിവർ പങ്കെടുത്തു.

പറവൂർ: ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവും തൂങ്ങി മരിച്ചു.

ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി മനയ്ക്കപ്പറമ്പിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ ജോര്‍ജിന്റെമകന്‍ ഇമാനുവല്‍(29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്.  കൊങ്ങോര്‍പ്പിള്ളിയില്‍ രണ്ടു വര്‍ഷം മുമ്പ് താമസമാക്കിയ ഇവർക്ക് 28 ദിവസം പ്രായമുള്ളകുട്ടിയടക്കം രണ്ടു മക്കളുണ്ട്. ശനിയാഴ്ച അയല്‍ക്കാരുമായി ഇമാനുവല്‍ വഴക്കിട്ടതായി പറയുന്നു. ഇതേച്ചൊല്ലി ഇമാനുവേലും മരിയയുമായും വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് മരിയ മുറിയുടെവാതിലടച്ച് തൂങ്ങുകയായിരുന്നു. ഇമാനുവേലും ബന്ധുക്കളും ചേര്‍ന്ന് മഞ്ഞുമ്മലിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാ രാത്രി മരിയ മരിച്ചു. ഇതോടെ മനോവിഷമത്തിലായഇമാനുവേൽ ആശുപത്രിയിലെ മുറിക്കകത്ത് തുങ്ങിമരിക്കുകയായിരുന്നു. ഇമാനുവേലിൻ്റെമാതാപിതാക്കളായ ജോർജും, മേരിയും ഇവർക്കൊപ്പമായിരുന്നു താമസം.  എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടംനടപടികൾക്ക് ശേഷം തിങ്കളാഴ്ച കൊങ്ങോര്‍പ്പിള്ളി സെൻ്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍സംസ്‌കരിക്കും. ഒരു വയസുള്ള ആദം മകനാണ്.

എടപ്പാളില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ പീഡനശ്രമം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

എടപ്പാൾ:പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.വട്ടംകുളം മൂതൂര്‍ സ്വദേശി 39 വയസുള്ള പടിഞ്ഞാറെ പറമ്പില്‍രതീഷിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് 10നാണ് കേസിന് ആസ്പദമായ  സംഭവം.എടപ്പാളില്‍ ഓട്ടോ ഡ്രൈവറായ രതീഷ് പരിചയം മുതലെടുത്ത് 17 കാരനായ വിദ്യാർത്ഥിയെഎടപ്പാള്‍ പട്ടാമ്പി റോഡിലെ ലോഡ്ജില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന്ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനും ചങ്ങരംകുളം പോലീസിനുംപരാതി നല്‍കുകയായിരുന്നു.പിടിയാലായ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ്ചങ്ങരംകുളം പോലീസ് കേസെടുത്തത്.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയപ്രതിയെ റിമാന്റ് ചെയ്തു. 

ഗുരുവായൂർ സ്വർണ ലോക്കറ്റ് തനിത്തങ്കം; വ്യാജമെന്ന ആരോപണം പൊളിഞ്ഞു, മാപ്പുപറഞ്ഞ്പരാതിക്കാരൻ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് 22 കാരറ്റ് സ്വർണമെന്ന്പരിശോധനകളില്‍ തെളിഞ്ഞതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ പി മോഹന്‍ദാസ്ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തിയമോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വർണ ലോക്കറ്റ്വ്യാജമാണെന്നാരോപിച്ച് മോഹന്‍ദാസ് ദേവസ്വത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച്വിശദമായ അന്വേഷണത്തിന് ദേവസ്വം നടപടിയെടുക്കുകയായിരുന്നു.

കരിപ്പൂർ ലഹരിക്കടത്ത്‌ സംഘത്തിലെ ഒരാൾകൂടി പിടിയിൽ

*കരിപ്പൂർ -കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന  സംഘത്തിലെ ഒരാൾകൂടി പിടിയിൽ. വേങ്ങര കറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ്ഹുസൈൻകോയ തങ്ങൾ (38)ആണ് പിടിയിലായത്. ഇതോടെ കേസിൽ ആറുപേർ പിടിയിലായി. കഴിഞ്ഞദിവസം ലഹരിക്കടത്ത് സംഘത്തലവൻ ജാസിർ അബ്ദുള്ളയെ മുംബൈവിമാനത്താവളത്തിൽനിന്ന് പിടികൂടിയിരുന്നു. ഒരാഴ്ചമുമ്പ്‌ കരിപ്പൂർ  വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായറാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം രൂപയുടെ തായ്ഗോൾഡുമായി പിടികൂടിയിരുന്നു.  ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് സ്വദേശി  ഡെന്നിയും പിടിയിലായി. സെയ്ദ് ഹുസൈൻകോയ തങ്ങളെ ചോദ്യംചെയ്തതിൽ നിരവധി തവണ ബാങ്കോക്കിൽ നിന്നുംഇന്ത്യയിലേക്കും ഇവിടെനിന്നും വിദേശ രാജ്യങ്ങളിലേക്കും ലഹരി കടത്തിയതായ വിവരം ലഭിച്ചു. ഗൂഡല്ലൂർ പാടന്തറയിൽ താമസിക്കുന്ന ഇയാൾ വ്യാജ ചികിത്സ നടത്തി വന്നിരുന്നതായും വിവരംലഭിച്ചു. ജില്ലാ പൊലീസ് മേധാവി എസ്‌  ശശിധരന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽകൊണ്ടോട്ടി ഡിവൈഎസ്‌പി സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ബസ് യാത്രിക്കിടെ ചെട്ടിയാം കിണർ സ്വദേശിനിയുടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച യുവതിപിടിയിൽ

കൽപകഞ്ചേരി:* സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടയിൽ രണ്ടര വയസ്സുകാരിയുടെ പാദസരംമോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിലായി. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരി (35) യെയാണ് കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന നീർക്കാട്ടിൽ ബസിലാണ് സംഭവം. വൈലത്തൂരിൽ നിന്നും മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയായ യുവതിയുടെകുട്ടിയുടെ കാലിലെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. ബസിൽ വച്ച് തന്നെ കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മാതാവ് ബഹളംവെച്ചതോടെബസ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി പരിശോധിച്ചപ്പോഴാണ് തമിഴ്നാട്സ്വദേശിയായ ഗൗരിയുടെ പേഴ്സിൽ നിന്നും പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽഹാജരാക്കി.

കടയ്ക്കലില്‍ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. 

കൈ കഴുകാന്‍ വെളളം കോരി നല്‍കിയില്ല: കൊല്ലത്ത് അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു.കൊല്ലം: കടയ്ക്കലില്‍ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ട് ഓടിയേത്തിയ നാട്ടുകാരണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.ആഹാരം കഴിച്ച ശേഷം…

നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട്:  നിരോധിത മയക്കുമരുന്നായ  മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരയംക്കോട് വട്ടത്തു പറമ്പിൽ വി.പി. സുഹൈലിനെ (27) ആണ് മണ്ണാർക്കാട് പോലീസ് നെല്ലിപ്പുഴയിൽ നിന്ന്  അറസ്റ്റ് ചെയ്തത്.  ഇയാളിൽ നിന്നും 17.42 ഗ്രാം നിരോധിത മയക്കുമരുന്നിനത്തിൽപ്പെട്ട  മെത്തഫിറ്റമിൻ കണ്ടെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞവർഷവും  പ്രതിയുടെ പേരിൽ സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ കേസിൽ പ്രതിജാമ്യത്തിൽ ഇറങ്ങിയതായിരുന്നു  സബ്ബ്  ഇൻസ്‌പെക്ടർ ഋഷി പ്രസാദ് ടി.വി,എ.എസ്.ഐ ശ്യാംകുമാർ, സിനിയർ സിവിൽ പോലീസ്ഓഫീസർ സീന,വിനോദ് കുമാർ സിവിൽ പോലീസ് ഓഫീസർ റംഷാദ്. ടി.കെ സുധീഷ് കുമാർ,ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം,സീനിയർ സിവിൽ പോലീസ്ഓഫീസർ ഷാഫി, ബിജുമോൻ, രാജീവ് ഷെഫീക്ക് സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവർഅന്വേഷണ സംഘത്തിലുണ്ടായിരുന്നു.