കരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.

കരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം സ്വദേശി വിഅയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ നേതാവ് സെന്തിൽബാലാജിയാണെന്ന കുറിപ്പ് അയ്യപ്പന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട്പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളൊക്കെ ഒളിവിലാണ്.

പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി ജീവനൊടുക്കി

പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പെരുമ്പാവൂർ ഒക്കൽചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷരയാണ് തൂങ്ങിമരിച്ചത്. 23 വയസ്സായിരുന്നു. കുറുപ്പുംപടിയിലെസ്വകാര്യ കോളേജിൽ എംഎസ്‍ഡബ്ല്യു പഠിക്കുന്ന അക്ഷരയ്ക്ക് തിങ്കളാഴ്ച പരീക്ഷയായിരുന്നു. പഠിച്ച കാര്യങ്ങൾ കൃത്യമായി എഴുതാൻ കഴിഞ്ഞില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുംആത്മഹത്യാക്കുറിപ്പ് ലഭിച്ചു. രാവിലെ വീട്ടിലാണ് കിടപ്പുമുറിയിൽ അക്ഷരയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.

കപ്പൂരിൽ യുവാവിനും യുവതിക്കും മര്‍ദ്ദനം പ്രതികള്‍ അറസ്റ്റില്‍

കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തുമർദിച്ചസംഭവത്തില്‍ രണ്ടു പേര് അറസ്റ്റിൽ. വട്ടകുന്ന് സ്വദേശികളായ ശിവന്‍(47), സംഗീത്(42) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കോളനിതാമസകാരിയായയുവതിയെയും ബൈക്കിലെത്തിയ യുവാവിനയുമാണ് മര്‍ദ്ദിച്ചതെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ചാലിശ്ശേരി സി.ഐ ആര്‍ കുമാര്‍, എസ്.ഐ മാരായ ശ്രീലാല്‍ അരവിന്ദകഷൻ, എസ്.സി.പി.ഒരഞ്ജിത്ത്, സജിത്ത്, സി.പി.ഒ മാരായ സജീഷ്, സജിതന്‍ എന്നിവരാണ് അന്വേഷണം സംഘത്തിൽഉണ്ടായിരുന്നത്.

ട്രോളി ബാഗില്‍ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും മറ്റൊരു യുവതിയുംപിടിയിലായി

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുര്‍ഷിദാബാദ്സ്വദേശിനികളായ 21കാരായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം ബംഗാളില്‍ നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്കായിറെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. അതേ സമയത്ത്അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ്ചെയ്തത്. പോക്കറ്റ് മണിക്കായാണ് താന്‍ കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞത്.

പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന്സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എച്ച് എം പ്രദീപ് കുമാറിനെതിരെയാണ് നടപടി. വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെൻഷൻ. ജൂണ്‍ രണ്ടിനാണ് മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്.…

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറംആലുക്കൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയും സുഹൃത്തുമായ മല്ലൂർക്കടവിലെ വരിക്കപുലാക്കിൽ അഷ്റഫിന്റെ വീട്ടു മുറ്റത്ത്നിർത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻ്റെ മുൻ സീറ്റിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ച് പരിശോധന നടത്തി

ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിൽ മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്ത്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബേപ്പൂർ ഹാർബറിന് സമീപത്തെ ത്രീ സ്റ്റാർ ലോഡ്ജിൽ അനീഷ് എന്നയാൾ എടുത്ത വാടക മുറിയിൽമൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് സോളമനെ കൊലപ്പെടുത്തിയത്. പ്രതിയെ അല്പസമയം മുൻപ് പുന്നപ്രയിൽ നിന്നും തൂത്തുക്കുടി യിലേക്ക് പോകുന്ന വഴിയാണ്Feroke ACP A. M. Sidhique ന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡും, ബേപ്പൂർ പോലീസും ചേർന്ന്  പിടികൂടിയത്. പ്രതിയെ പിടികൂടാൻ ശനിയാഴ്ച രാത്രി മുതൽ മൂന്നുപേർ അടങ്ങുന്ന രണ്ട് സംഘങ്ങളായി special squad  തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്പ്രതി പിടിയിലായത്. ത്രീ സ്റ്റാർ ലോഡ്ജിൽ, പ്രതിയുടെ സുഹൃത്ത് അനീഷ് വാടകയ്ക്ക് എടുത്ത മുറിയിൽ അനീഷും മറ്റുമൂന്നുപേരും ആണ് താമസിച്ചുവന്നിരുന്നത്.  ഇവരെല്ലാവരും വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രംറൂമിൽ തന്നെ തങ്ങുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ജോസ് കടയിൽ വച്ച് യാദൃശ്ചികമായി സോളമനെപരിചയപ്പെട്ടു.  കൊല്ലത്ത് ഇരുവരുടെയും വീടുകൾ തമ്മിൽ   3 km ദൂരം മാത്രമേ ഉള്ളൂ. സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽകലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നിരുന്നാലും പ്രതിയെ വിശദമായി ചോദ്യംചെയ്താലലെ മറ്റു കാര്യങ്ങൾ കൂടി അറിയാൻസാധിക്കു.  കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലംറെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവും പോലീസിനെ തുടക്കത്തിൽകുഴക്കിയിരുന്നു. കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപുഴ,പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെപ്രതി പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ മാറി മാറി സഞ്ചരിച്ചുകൊ ണ്ടേയിരുന്നു. ഇതിനിടയിൽ കായംകുളത്ത്  വച്ച് പ്രതി ഒരു അപരിചിതനിൽ നിന്നും ഫോൺ വാങ്ങി അമ്മയെവിളിച്ചിരുന്നു. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിപോയ സ്ഥലങ്ങളിൽ എല്ലാം പുറകെസഞ്ചരിച്ച് ആണ് പോലീസിന് ഇയാളെ പിടികൂടാൻ ആയത്.  പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എത്തിയ പ്രതി വസ്ത്രം മാറിതൂത്തുക്കുടിയി ലേക്ക് പോകുന്ന വഴിയിലാണ് പോലീസിന്റെ കയ്യിൽ അകപ്പെടുന്നത്.