തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി; ഗുരുവായൂര്‍ ക്ഷേത്രത്തിലെദൃശ്യങ്ങള് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസ്
ഗുരുവായൂര്‍:* ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത്പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്ന സലീമിനെതിരെയാണ് ടെമ്പിള്പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്ഡിന്റെപരാതിയിലാണ് നടപടി. നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റുഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയില്എത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന്നിയന്ത്രണമേര്പ്പെടുത്തിയിരുന്നു. ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ളകൃഷ്ണവിഗ്രഹത്തില് മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു
വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു
വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു* എടപ്പാൾ: വട്ടംകുളം പഞ്ചായത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. ഏട്ടുമാസത്തോളം വളർച്ചയും,ആറടിയോളം വലിപ്പവും ഉള്ള കഞ്ചാവ് ചെടിയാണ് പൊന്നാനി റേഞ്ച്കുറ്റിപ്പാല എക്സ്സൈസ് സംഘം രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തുമെന്നും, ഈ സ്ഥലത്തെ കുറിച്ച് മുൻപും പരാതിഉണ്ടയിരുന്നു എന്ന് അസി: എക്സൈസ് ഇൻസ്പെക്ടർ പ്രഫുലചന്ദ്രൻ പറഞ്ഞു.പ്രിവന്റീവ്ഓഫീസെർ മാരായ അജു,പ്രമോദ്, വിനെഷ്, അനുപ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം സി കമറുദീനെയും പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റ് ചെയ്തു.
കാസർകോട്:* ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മുൻഎംഎൽഎയുമായ എം സി കമറുദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി ടികെപൂക്കോയ തങ്ങളും അറസ്റ്റിലായി. കാസർകോട്, കണ്ണൂർ ജില്ലകളിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത് 168 കേസുകളുടെഅടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപംസ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികൾഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയുംപിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്നും ഇ ഡി കണ്ടെത്തി.നേരത്തെമുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി കമറുദീൻ ഉൾപ്പെട്ട 'ഫാഷൻഗോൾഡ്' തട്ടിപ്പുകേസിൽ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഫാഷൻ ഗോൾഡ് കമ്പനിയുടെസ്ഥാവര സ്വത്തുൾപ്പെടെ 19.60 കോടി രൂപയുടെ സ്വത്താണ് താൽക്കാലികമായി കോഴിക്കോട് ഇഡികണ്ടുകെട്ടിയത്.
എംഡിഎംഎ വില്പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെഭാര്യ.
തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെതിരെ യുവതി ശിശുക്ഷേമ സമിതിക്ക് പരാതി നല്കി. പൊലീസ് വീട്ടിലെത്തി പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി…
പ്രണയം നടിച്ച് 15 കാരിയില്‍ നിന്ന് 24 പവന് സ്വര്‍ണം കവര്‍ന്നു; 19കാരന് പിടിയില്‍
മലപ്പുറം : കോട്ടക്കലില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണംകവര്‍ന്ന കേസില്‍ 19കാരന് പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ 24 പവന് സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങള്‍ കാണാതായതോടെയാണ് കുടുംബംപരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടി വഴികൈക്കലാക്കിയ സ്വര്‍ണം വില്പന നടത്തി പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു.വിലകൂടിയ വാഹനങ്ങള്‍ വാങ്ങാനും യാത്രകള്‍ ചെയ്യാനുമാണ് പ്രതി പ്രധാനമായും പണംചെലവഴിച്ചതെന്നും പൊലീസ് പറയുന്നു.
പെരിയമ്പലത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം.
അണ്ടത്തോട് *തങ്ങൾപടി 310 റോഡിൽ താമസിക്കുന്ന ചക്കപൊന്നത്ത് കൃഷ്ണൻ (മുപ്പാടത്ത് 65)* എന്നവരാണ് മരണപ്പെട്ടത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലത്ത് വെച്ച് ടോറസ്ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. രാമച്ച തൊഴിലാളിയായ കൃഷ്ണൻ അകലാട് മൊയ്തീൻ പള്ളിയിലുള്ള രാമച്ച പാടത്തേക്ക്പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രാധ മക്കൾ: രനീഷ് (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), രോഷ്നി , രനിത
മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു.
മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോൽസവം കാണാൻ…
വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍
തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയായവിഷ്ണുവിനെ പിടികൂടിയത്. കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു അരിമ്പൂര്‍ വീട്ടില്‍സേവ്യറുടെ (42) കൊപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി വിഷ്ണുഒളിവില്‍ പോയിരുന്നു. കൊല്ലപ്പട്ട സേവ്യറും, അനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. സേവ്യറും, അനീഷുംവടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന്പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന്വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയുംവെട്ടുകയായിരുന്നു.










