തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.
നിരവധി കേസുകളിൽ പ്രതിയായ മൊബൈൽ ഫോൺ മോഷ്ടാവിനെ ചാലിശ്ശേരി പോലീസ് അതിസാഹസികമായി പിടികൂടി
ചാലിശ്ശേരി : ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽഫോണുകൾ മോഷ്ടിച്ച കാര്യത്തിന് ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തുകയും ചെയ്തതിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും പണം അടങ്ങിയപേഴ്സുകളും മോഷണം നടത്തിയിട്ടുള്ള മറ്റു നിരവധി കേസുകളിൽ പ്രതികൂടിയായ ഉദയകുമാർഎന്നയാളെ ചാലിശ്ശേരി പോലീസ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉത്സവപറമ്പിൽവച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെ അതിസാഹസികമായി പിടികൂടി. മംഗലം ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകകേസിലും, കവർച്ച കേസിലും ഇയാൾ പ്രതിയാണ്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർസതീഷ്കുമാർ.കെ, എ എസ് ഐ റഷീദലി, എസ് സി പി ഒ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ്ഓഫീസർ ശ്രീകുമാർ, സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് നിരവധി ദിവസത്തെനിരീക്ഷണങ്ങൾക്കും, അന്വേഷണങ്ങൾക്കും ശേഷം ഇയാളെ അതിസാഹസികമായി പിടികൂടിയത്.
ഒരു കടയിൽ മോഷണം, ഓട്ടോ പിടിച്ച് 3 കിലോമീറ്റര് ദൂരെ അടുത്ത മോഷണം; മല്ലിക എന്നവനജകുമാരി ഒടുവില് കുടുങ്ങി
തിരുവനന്തപുരം: നിരവധി മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽകഴിയുകയായിരുന്ന മല്ലിക ഒടുവിൽ പൊലീസ് പിടിയിൽ. മല്ലിക എന്ന് വിളിക്കുന്ന വനജകുമാരിയെപാറശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷൻപരിധിയിൽ നിരവധി മോഷണങ്ങൾ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി കടയിൽ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയിൽ നിന്ന്മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്സും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയിൽ നിന്ന് 35,000 രൂപ, രണ്ടു പവന്റെസ്വർണമാല എന്നിവ മോഷ്ടിച്ചതിന് നിലവിൽ പാറശ്ശാല പൊലീസിൽ വനജ കുമാരിക്കെതിരെകേസുണ്ട്. ഈ അടുത്ത കാലയളവിൽ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിയിട്ട് 4 മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം നടന്നത്. വെള്ളിമൂങ്ങയിൽ ഉണ്ടായിരുന്ന ഒതളൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ അബൂബക്കർ(58), ബുള്ളറ്റ്യാത്രക്കാരനായ പടിഞ്ഞാറങ്ങാടി സ്വദേശി പൂളക്കുന്നത്ത് ഷിഹാബ് (32) എന്നിവർക്കാണ്പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ജംഗ്ഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളംപോലീസെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗത തടസം ഒഴിവാക്കിയത്.
യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവംഎടപ്പാൾ കോലളമ്പ് സ്വദേശിയായ നാല് പേർ അറസ്റ്റിൽ
ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകിവിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർഅറസ്റ്റിൽ.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ്(22) ഐലക്കാട് നരിയം വളപ്പിൽകിരൺ(21)തുയ്യം എൽജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ്(22) ഐലക്കാട് കോട്ടമുക്ക്സ്വദേശി കോരംകുഴിയിൽ തുഫൈൽ(23)എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പെരുമ്പിലാവിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒതളൂർസ്വദേശിനി മരിച്ചു
ചങ്ങരംകുളം: പെരുമ്പിലാവിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ ഒതളൂർ സ്വദേശിയായവീട്ടമ്മ മരിച്ചു. ഒതളൂർ സ്വദേശി തെക്കേപ്പാട്ട് പുത്തൻവീട്ടിൽ സതീദേവി(45) ചികിത്സയിൽ ഇരിക്കെമരിച്ചത്.എടപ്പാളിലെ ട്രാഫിക്ക് ഹോംഗാർഡ് ചന്ദ്രന്റെ ഭാര്യയാണ് മരിച്ച സതീദേവി.കഴിഞ്ഞ ദിവസംവൈകിട്ട് അഞ്ചുമണിയോടെയാണ് പട്ടാമ്പി റോഡിൽ സതീദേവി ഓടിച്ചിരുന്ന സ്കൂട്ടിയും പാലക്കാട്ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.തൃശ്ശൂരിലെസ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ സതീദേവിവ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം വെള്ളിയാഴ്ചപോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.സ്നേഹ,സച്ചിൻ എന്നിവർ മക്കളാണ്.
പെരുമ്പിലാവില് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ഗുരുതരപരിക്ക്
പെരുമ്പിലാവ്: പെരുമ്പിലാവിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായിപരിക്കേറ്റു.ചങ്ങരംകുളം ഒതളൂർ സ്വദേശിനിയായ തെക്കേപ്പാട്ട് പുതുവീട്ടിൽ സതീദേവിക്കാണ്പരിക്കേറ്റത്.പട്ടാമ്പി റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അപകടം.പാലക്കാട് ഭാഗത്തേക്ക്പോകുന്ന ബസ്സാണ് പഴയ ചന്ത റോഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് കടന്ന സ്കൂട്ടിയിൽ ഇടിച്ചത്. പരിക്കേറ്റ യുവതിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽതൃശ്ശൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയുംപിടിയിലായി.
കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർത്ഥി കൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. സംഘത്തലവൻ കൊണ്ടോട്ടി പുളിക്കൽ സ്വദേശി വായമ്പാടി വീട്ടിൽ ഷൈജു എന്ന പുളിക്കൽ ഷൈജു (51), കൊണ്ടോട്ടി…
കുമരനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി
കുമരനെല്ലൂർ: സഖാവ് പി.വൈ ഫൗണ്ടേഷൻ പ്രവാസി കൂട്ടായ്മ മാരായംകുന്ന്, കുമരനെല്ലൂർ സബ്രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി. ഏറെ പ്രായമായവരെ താങ്ങിയെടുത്ത്കൊണ്ടുവന്ന് രജിസ്റ്റർ നടപടികൾ ചെയ്യുന്നതിലെ പ്രയാസം നേരിട്ടുകണ്ട പ്രവാസി കൂട്ടായ്മഭാരവാഹികൾ ഓഫീസറുമായി സംസാരിച്ചപ്പോഴാണ് വീൽചെയർ നല്കാൻ തീരുമാനമായത്. പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സബ് രജിസ്ട്രാർ മണികണ്ഠൻവി.കെ, രാജേഷ്, മണികണ്ഠൻ, സന്തോഷ്, നാരായണൻ എന്നിവരും പ്രവാസി കൂട്ടായ്മയുടെഭാരവാഹികളായ എൻ എം ഹസ്സൻ, സലാം, മജീദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പികൃഷ്ണൻ, എം.ബാവക്കുട്ടി എന്നിവർ പങ്കെടുത്തു.










