തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാജ ടിടിഇ പിടിയിൽ
അങ്ങാടിപ്പുറം:ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർ പിഎഫിന്റെ പിടിയിലായി റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായിഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് ASI അരവിന്ദാക്ഷനും സംഗവും നടത്തിയപരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ ഷൗക്കത്തലി മകൻ മുഹമ്മദ്സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത് പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ RPF അസിസ്റ്റന്റ്കമ്മീഷണർമാരുടെ നിർദേശപ്രകാരം ഷൊർണുർ RPF പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സഷൊർണുർ റെയിൽവേ പോലീസിന് തുടർനടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേപോലീസ് സബ് ഇൻസ്പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.
എടപ്പാൾ തട്ടാൻപടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി
എടപ്പാൾ: പൊന്നാനി റോഡിൽ തട്ടാൻ പടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി. പൊന്നാനി പട്ടാമ്പി റോഡിൽ സർവ്വീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശാരീരികഅസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ട്ടത്. അപകടത്തിൽ ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച കാലത്തായിരുന്നു സംഭവം.
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍എത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിച്ച സംഭവത്തില്‍ ഡിസിപി കെ ഇബൈജുവിനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.
കെ എസ് യു വിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കാന് സിറ്റി പൊലീസ്കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്കി. നവ കേരള സദസുമായി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനെത്തിയകെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്ബലപ്രയോഗം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ആയിരുന്നു പ്രതിഷേധം. ഫിസിക്കല്‍ എഡുക്കേഷന്‍ യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിക്ക് ഇതിനിടെ പരിക്കേറ്റിരുന്നു. സംഭവത്തില്‍ കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യാവകാശകമ്മീഷന് കെഎസ്യു പരാതി നല്കി. ഈ പരാതിയിലാണ് കെ ഇ ബൈജുവിനോട് നേരിട്ട് ഹാജരായിവിശദീകരണം നല്‍കാനുള്ള മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴസണ്‍ബൈജുനാഥിന്റെ നിര്‍ദ്ദേശം. ദേശീയ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും കെഎസ്യു പരാതിനല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ കെ ഇ ബൈജുവിനെതിരെ വകുപ്പുതല നടപടിയെടുക്കണംആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസും വരും ദിവസങ്ങളില്‍പ്രതിഷേധിക്കും.
കൊച്ചി: സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഇടനിലക്കാരനടക്കം മൂന്നുപേര്‍ എക്സൈസ്പിടിയില്‍.
സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായിനടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്മാദ ലഹരി പകരുന്നതിനായി ഇവര്‍ മയക്കുമരുന്ന്നല്കാറുണ്ടായിരുന്നു. കാക്കനാട് പടമുഗള്‍ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടില്‍, സലാഹുദീൻ .ഒ.എം. (മഫ്റു) (35), കപ്പൂര്‍ പള്ളങ്ങാട്ടുചിറ സ്വദേശി പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുള്‍ ഖാദര്‍ (27) , കോട്ടയം വൈക്കംവെള്ളൂര് പൈപ്പ്ലൈൻ സ്വദേശി ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ്എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷൻ ടീം, എറണാകുളംഐബി , എറണാകുളം റേഞ്ച് പാര്‍ട്ടി, അങ്കമാലി റേഞ്ച് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍പിടിയിലായത്.
കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണംപിടികൂടി.
യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ പേരാമ്പ്രസ്വദേശി അഫ്സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് സ്വർണ്ണ മിശ്രിതം അടിവസ്ത്രത്തിൽ ഒട്ടിച്ചാണ് കടത്തിയതെന്ന് വ്യക്തമായത്. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം പ്രതീക്ഷിക്കുന്ന 200 ഗ്രാം ഉണ്ടായിരുന്നതായി കസ്റ്റംസ്അറിയിച്ചു. പിടികൂടിയ സ്വർണ്ണത്തിന് വിപണി മൂല്യം ഏകദേശം 12,00,000/- രൂപ മതിക്കും.
പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസ്സിന് പിഴയിട്ട് മോട്ടോർവാഹനവകുപ്പ്.
പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ ആണ് റോബിൻ ബസ്പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയത്. 200 മീറ്റർ പിന്നിട്ടയുടൻവാഹനത്തെ എംവിഡി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം വാഹനത്തിന് പിഴയിടുകയായിരുന്നു. മുമ്പ്രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ് റാന്നിയിൽ വെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ്സ് എ ആർക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള റോബിൻ ബസ് സ്റ്റേജ്കാരേജായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെയുംറോബിൻ ബസ്സിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയിരുന്നു. സർവീസ് നടത്താനുള്ളഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് ബസ് സർവീസ് നടത്തുന്നത്.
കൈക്കൂലികേസിൽസസ്പെൻഷനിലായകാസർകോട്ജനറൽആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക്ഉപാധികളോടെജാമ്യം.
കാസർകോട് : കൈക്കൂലി കേസിൽ സസ്പെൻഷനിലായ കാസർകോട് ജനറൽ ആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക് ഉപാധികളോടെ ജാമ്യം. അടുത്ത മൂന്ന് മാസത്തേക്ക് കാസർകോട് ജില്ലയിൽപ്രവേശിക്കരുതെന്ന അടക്കമുള്ളവയാണ് ജാമ്യ വ്യവസ്ഥകൾ. മധൂർ പട്ള സ്വദേശിയായ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് കാസർകോട് ജനറൽആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരി വിജിലൻസിന്റെ പിടിയിലായത്. ശസ്ത്രക്രിയ തീയതി മുന്നോട്ടാക്കാനായി 2000 രൂപയാണ് ഇയാൾ ഈ മാസം മൂന്നാം തീയതികൈക്കൂലി വാങ്ങിയത്. കേസിൽ ഡോ. വെങ്കിടഗിരി റിമാന്റിലായി. ഈ മാസം 12 ന് വെങ്കിടഗിരിയെസർക്കാർ സർവീസിൽ നിന്ന് സസ്പെന്റും ചെയ്തു. ജയിലിലായിരുന്ന ഡോക്ടർക്ക് ഉപാധികളോടെയാണ് തലശ്ശേരി പ്രത്യേക കോടതി ജഡ്ജി ടിമധുസൂദനൻ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ അടുത്ത മൂന്ന് മാസത്തേക്ക്കാസർകോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻവേണ്ടി മാത്രം കാസർകോട് ജില്ലയില്‍ പ്രവേശിക്കാം. രാജ്യം വിടാൻ പാടില്ല.
എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ
മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽ നിന്നും ചന്ദനം കടത്താൻശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മോഷ്ടാവ് പട്ടാമ്പിആമയൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി സംശയം തോന്നിയതിനെതുടർന്ന് നാട്ടുകാർ മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് അംഗത്തെ വിവരമറിയിക്കുകയും ഇവർനടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ളതയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവുംകണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടുപേർ പള്ളിപ്പറമ്പിൽ കാവൽ നിൽക്കുകയും ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെമോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായിപള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട്പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കൊണ്ടുപോയി. തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കും.










