സിപിഎൻയുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: പൊതു വിദ്യാലയങ്ങളിലെ പഠന മികവുകൾ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിന്റെഭാഗമായി വട്ടം കുളം സി.പി.എൻ.യു .പി . സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു കഴിഞ്ഞ ഒരുവർഷക്കാലം കുട്ടികൾ ആർജിച്ച പഠനശേഷികളുമായിബന്ധപ്പെട്ട പ്രദർശനങ്ങൾ. കലാ സാഹിത്യചിത്രീകരണങ്ങൾ. നൃർത്ത ശില്പങ്ങൾ'' ശാസ്ത്രനാടകം ശാസ്ത്ര പരീക്ഷണങ്ങൾ. ഇംഗ്ലീഷ്സ്ക്രിപ്റ്റുകൾ 'മൈമുകൾ എന്നിവ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചുപരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട്എം എ നവാബ് അധ്യക്ഷനായി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചികൾ, വി.പി.അനീഷ്, എം എം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു സെക്രട്ടറി സി സജി സ്വാഗതവുംപ്രധാന അധ്യാപിക കെ വി നസീമ നന്ദിയും പറഞ്ഞു

പ്രഗത്ഭ പാന ആചാര്യൻ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.

ചങ്ങരംകുളം: പ്രമുഖ പാന ആശാനായ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.ഫെബ്രുവരി 23 ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന്(ഫെബ്രുവരി 25) ഉച്ചയോടെ അന്ത്യം സംഭവിച്ചു. പിതാവ് ഗോവിന്ദൻ നായരിൽ നിന്ന് കൈമാറിയ പാന എന്ന അനുഷ്ഠാനകലയെ സംരക്ഷിക്കുകയുംഅതിന്റെ പരമ്പരാഗത രൂപം നിലനിർത്തുകയും ചെയ്യുന്നതിൽ ആലങ്കോട് കുട്ടൻ നായർ നിർണായകപങ്കുവഹിച്ചിട്ടുണ്ട്. വള്ളുവനാട്ടിലെ സമൃദ്ധമായ കലാ രൂപങ്ങളിൽ ഒന്നായ പാന, കാലത്തിന്റെഒഴുക്കിൽ പെട്ട് അന്യം നിന്നു പോകാതെ അതിന്റെ യഥാർത്ഥ ആഖ്യാനപാരമ്പര്യംനിലനിറുത്തുന്നതിൽ കുട്ടൻ നായർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ക്ഷേത്രകലാരൂപങ്ങളുമായി അടുത്ത  കുട്ടൻ നായർ ചെറുപ്പത്തിലേ ചെണ്ടവാദ്യത്തിൽ കഴിവ്തെളിയിച്ചിരുന്ന ഒരു നിപുണ കലാകാരൻ  ആയിരുന്നു. പാനപാട്ടും അനുബന്ധ അനുഷ്ഠാനങ്ങളുംഅതിന്റെ ഭൗതികവും ആത്മീയവുമായ  ഗൗരവത്തോടെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെസംഭാവന ഏറെ വിലമതിക്കത്തക്കതാണ്. വാദ്യകലാകാരന്മാരായ ആലങ്കോട് മണികണ്ഠൻ,ആലങ്കോട് സന്തോഷ്,അനിൽകുമാർ,സന്ധ്യ ,മിനിഎന്നിവരാണ് മക്കൾ  പാന എന്ന അനുഷ്ഠാനകലയുടെ മഹത്വം അണഞ്ഞുപോകാതെ നിലനിർത്തിയ ഒരു പ്രഗത്ഭകലാഗുരുവിന്റെ വിടവാങ്ങൽ നാടിന്റെ  സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.

ഇ ആർ ടി പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ പൊന്നാനി ബ്ലോക്ക് തലത്തിൽERT ട്രെയിനിങ് സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല്പഞ്ചായത്തുകളിൽ നിന്നും പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്നും ഉള്ള പ്രതിനിധികൾക്കുള്ളപരിശീലനമാണ് നടന്നത്. പരിശീലനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുനിൽ പി സ്വാഗതംപറഞ്ഞു. ഫയർ & റെസ്ക്യൂ ജീവനക്കാർ, വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാർഎന്നിവരാണ് പരിശീലനം നയിച്ചത്. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത്ഇത്തരത്തിലുള്ള പരിശീലനങ്ങൾ തീർച്ചയായും ഗുണകരമാകുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിച്ചു. രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെയായിരുന്നുപരിശീലനം.

എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക  പദ്ധതികളുടെ  വികസന സെമിനാർ 

എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക പദ്ധതികളുടെ വികസന സെമിനാർ പൂക്കാട്ടിരി ഫസ്റ്റിവ പാർട്ടിഹാളിൽ വെച്ച് നടത്തി.. റോഡ് പുനരുദ്ധാരണത്തിനും കുടിവെള്ളത്തിനും ജന ക്ഷേമത്തിനും മുന്തിയ പരിഗണന നൽകിയ പദ്ധതികൾക്കാണ് മുൻതൂക്കം നൽകിയത് ..സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ 

ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എടപ്പാൾ. നടുവട്ടം യുവ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട്ട് പിരിഞ്ഞ യുവ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻ അലിഭായ് ടെ ഒന്നാം ഓർമ ദിനത്തിന്റെ ഭാഗമായി നടുവട്ടം സെന്ററിൽട്രാഫിക് നിയമ…

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു; 

പനമരം പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം*  വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെപിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

എടപ്പാൾ: കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മുളക്കൽ വീട്ടിൽഅമീറിനാണ് ഗുരുതരമായി പരിക്കേറ്റത്.കുമരനെല്ലൂരിൽ ഒരു മാസത്തിനിടെ രണ്ട് പേർക്കാണ്കാട്ടുപന്നി ഇടിച്ച് പരിക്കേറ്റത്.

സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍

മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍…