മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
ഓപ്പൺ ജിം എടയൂരിന് സമർപ്പിച്ചു.
എടയൂർ :കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുംഅനുവദിച്ച ഓപ്പൺ ജിം, എടയൂരിലെ പ്രകൃതി രമണീയമായ ഒടുങ്ങാട്ടുകുളത്തിന്റെ പരിസരത്ത്ഭരണസമിതി അംഗങ്ങളുടെയും മറ്റു ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരുടെയും വിവിധ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ബഹു. എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ അവർകൾ നാടിന് സമർപ്പിച്ചു.
മുഹമ്മദ് മുഹ്സിൻ എംഎൽഎ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു
പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന്രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന്പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ചചെയ്യും. അതേസമയം, മുഹ്സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവർത്തനംനടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്സിനെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍ അമർഷം പുകയുന്നുണ്ട്. സിപിഐ ജില്ലാകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക്ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്‌സിനെതിരെഅച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെപ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച്അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാകമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗംകൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്. കാനംപക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎഅടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനംരാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞസമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. കെഇ ഇസ്മായില്‍ വിഭാഗം മണ്ഡലംകമ്മിറ്റിയിൽ മുൻതൂക്കം നേടിയിരുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎ കാനം വിഭാഗത്തിന് ഒപ്പമല്ല.
മണിപ്പുർ കലാപത്തിന് പിന്നിൽ മനുവാദ രാഷ്‌ട്രീയ അജൻഡ: ഗീവർഗീസ് മാർ കൂറിലോസ്
കോട്ടയം > ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള മനുവാദ രാഷ്‌ട്രീയ അജൻഡയുടെ ഭാഗമായിആസൂത്രിതമായി നടപ്പാക്കുന്നതാണ് മണിപ്പുരിലെ കലാപമെന്ന് യാക്കോബായ സഭ നിരണംഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഇതിനെതിരെ ഇനിയുംപ്രതികരിച്ചില്ലെങ്കിൽ ഇന്ത്യ എന്ന സങ്കൽപം തന്നെ തകരും. മണിപ്പുരിലേത് ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മാത്രമായി ചെറുതാക്കിക്കാണിക്കാനുള്ള ശ്രമംഭരണകൂടം നടത്തുന്നുണ്ട്. എന്നാൽ അതിനപ്പുറം, വർഗീയ ലഹളയായി അത് മാറിക്കഴിഞ്ഞെന്നകാര്യത്തിൽ സംശയമില്ല. മണിപ്പുർ കലാപത്തിൽ പ്രതിഷേധിച്ച് വനിതാസാഹിതി കോട്ടയത്ത്‌സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി രാജ്യത്ത് നടപ്പാക്കിവരുന്ന ഭരണകൂട ഭീകരതയുടെ അവസാന ഉദാഹരണം മാത്രമാണ്‌മണിപ്പുർ. പ്രധാനമന്ത്രി മൗനത്തിന്റെ വൽമീകത്തിൽ അഭയംപ്രാപിച്ചിരിക്കുന്നു. രാജ്യത്തെ സ്‌ത്രീകളുടെ മാനത്തിന് ഇപ്പോൾ എന്ത് വിലയാണുള്ളത്.
മൺസൂൺ ബമ്പർ 10 കോടി ബാഗ്യവാൻമാർ പരപ്പനങ്ങാടിയിലെ ഹരിത കർമ്മസേനാ അംഗങ്ങൾക്ക്
പരപ്പനങ്ങാടി*:കേരള ലോട്ടറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10 കോടി അടിച്ചത്പരപ്പനങ്ങാടി സ്വദേശികൾക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേനാഅംഗളായി പത്ത് പേര് ചേർന്നാണ് ലോട്ടറിഎട്ത്തത്. ഇവർ എടുത്ത MB 200261 എന്ന നമ്പറിലുള്ള ട്ടിക്കറ്റിനാണ് ഒന്നാം സമ്മനമായ 10 കോടി അടിച്ചത്. ലോട്ടി പരപ്പനങ്ങാടിയിലെ ഒരു ബേങ്കിന് കൈമാറിയിട്ട് ഉണ്ട്.
പ്രവീൺറാണ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ
ചങ്ങരംകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശ്ശൂരിൽ റിമാന്റിൽ കഴിഞ്ഞ് വന്ന പ്രതിപ്രവീൺ റാണയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. എടപ്പാൾ സ്വദേശിയായ വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചങ്ങരംകുളംപോലീസ് പ്രവീൺ റാണയെ കസ്റ്റഡിയിൽ എടുത്തത്. പ്രവീൺ റാണയുടെ സൈഫ് ആന്റ് സ്റ്റോങ് ബിസിനസ് കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട്നിക്ഷേപകരിൽ നിന്ന് ലാഭം വാഗ്ദാനം ചെയ്ത് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിൽ തൃശ്ശൂരിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രവീൺറാണയെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങരംകുളം സിഐബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്.
കോട്ടയം: ജനം കടൽ പോളെ ഇളകിയെത്തി, വഴിനീളെ കാത്തുനിന്നതോടെ ഉമ്മൻചാണ്ടിയുടെമൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെവൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂർപിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്രഎത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട്ജനസാഗരമായി എംസി റോഡ് മാറി.
ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരന്ദാരുണാന്ത്യം. കാസർകോഡ് ആണ് സംഭവം. അജാനൂർ മാണിക്കോത്ത് ആയിഷാ മൻസിലിലെപ്രവാസി ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളിൽവീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
സംസ്ഥാനതല വായന മത്സരം: സി.ടി.സന ഷിറിന് രണ്ടാംസ്ഥാനം
അങ്ങാടിപ്പുറം: ഡിസി ബുക്സ് സംസ്ഥാനതലത്തിൽ വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച'എൻ്റെ പുസ്തകചങ്ങാതിക്ക് എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ' - പുസ്തകാസ്വാദന (വീഡിയോ) മത്സരത്തിൽ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു (ഹ്യുമാനിറ്റീസ്) വിദ്യാർഥി സി.ടി.സന ഷിറിൻ രണ്ടാംസ്ഥാനം നേടി. 3000 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനം. അഖിലകേരള ബാലജനസഖ്യം സംസ്ഥാന ട്രഷറർ, എൻഎസ്എസ് കൺവീനർ, നല്ലപാഠംകൺവീനർ, ട്രോമ കെയർ വൊളൻ്റിയർ എന്നീ നിലകളിൽ ശ്രദ്ധേയയാണ് ഈ മിടുക്കി.










