മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരത്തിലേക്ക്
എടപ്പാൾ: മേൽപാലം ഉദ്ഘാടനം ചെയ്ത സമയത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റി എടുത്തതീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്ത ബന്ധപ്പെട്ടവരുടെ നിലപാടിനെതിരെ എടപ്പാളിലെവ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. സാധാരണ ജനങ്ങൾക്ക്എടപ്പാൾ പട്ടണത്തിൽ വരുമ്പോൾ ബൈക്കുകൾ പാർക്ക് ചെയ്യാൻ അനുവാദം നൽകിയ സ്ഥലങ്ങളിൽരാവിലെ മുതൽ വൈകുന്നേരം വരെ ബൈക്കുകൾ പാർക്കു ചെയ്യുന്നവരുടെ പാർക്കിംഗ് ഗ്രൗണ്ടായിമാറ്റിയപ്പോൾ നടപടി എടുക്കേണ്ടവർ നോക്കി നിൽക്കുകയാണന്നും നിരവധി തവണ ട്രാഫിക്റെഗുലേറ്ററി അതോറിറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സമക്ഷം പരാതി പറഞ്ഞ എങ്കിലുംപരിഹാരമില്ലാതെ തുടരുകയാണന്നും ഇനിയും നോക്കി നിൽക്കാൻ ആവില്ലന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും നിവേദനംനൽകുന്നുണ്ടന്നും പ്രസ്തുത വിഷയത്തെ നിയമപരമായി നേരിടാൻ കൂടി ആലോചിക്കുന്നതായുംപരിഹാരം മായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നുംവ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇ.പ്രകാശ്,എം.ശങ്കരനാരായണന്‍,എ.കെ.അസീസ്,ഫിറ്റ് വെല്‍ഹസ്സന്‍,ടി.കെ.ബൈനേഷ്,നാസര്‍ കോട്ടണ്‍സൂക്ക്,മുഹ്സിന്‍ വെറൈറ്റി,ഷുഹൈബ് നാസ്തുടങ്ങിയവർ പങ്കെടുത്തു.
കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം അർധരാത്രി ഗതാഗത നിയന്ത്രണം. ഞായർ, തിങ്കൾദിവസങ്ങളിൽ രാത്രി 12 മുതൽ മൂന്നു വരെയാണ് നിയന്ത്രണം. തൃശൂരിൽനിന്ന് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ എടപ്പാളിൽനിന്ന് തിരിഞ്ഞ് പൊന്നാനിചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരൂർ വഴി ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകണം. കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക്സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
ഉസ്മാൻ പന്താവൂരിനെ ആദരിച്ചു
ചങ്ങരംകുളം: പൊന്നാനി മണ്ഡലം കെ.വി.വി. ഇ.എസ് സിക്രട്ടറിയായി തെരഞ്ഞടുത്ത ഉസ്മാൻപന്താവൂരിനെ ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ആദരിച്ചു. പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കൃഷ്ണൻ നായർ , കെ.വി.ഇബ്രാഹിം കുട്ടി, നൗഷാദ് വി.കെ., അരുൺ , ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു.
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ കലശം തുടങ്ങി
എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കർപ്പൂരാദി ദ്രവ്യ കലശ ചടങ്ങുകൾക്ക്തുടക്കമായി. കലശത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്പ്രസിഡന്റ് എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി ആധ്യക്ഷംവഹിച്ചു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, രാധാ മാമ്പറ്റ, ഡോ: കെ.കെ.ഗോപിനാഥൻ, യു.പി പുരുഷോത്തമൻ, കെ.ബാലാജി, തെക്കിനിയേടത്ത് കുത്തുള്ളികൃഷ്ണൻ നമ്പൂതിരി, മൂത്തേടത്ത് സുബ്രമണ്യൻ നമ്പൂതിരി, ഡോ:വർക്കല വാസുദേവൻ നമ്പൂതിരി, കരാട്ട് സദാനന്ദൻ , സത്യനാരായണ വാര്യർ, ഭാസ്കരൻ വട്ടംകുളം എന്നിവർ സംബന്ധിച്ചു. ബ്രഹ്മശ്രീനൊച്ചൂർ വെങ്കടരാമന്റെ ദക്ഷിണാമൂർത്തി സ്തോത്രം പ്രഭാഷണവും ഉണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ഷേത്രത്തെ കുറിച്ച് ആനന്ദ് ജ്യോതി തയ്യാറാക്കിയ ദൃശ്യാവിഷ്കാരം ബി.കെ ഹരി നാരായണൻപ്രകാശനം ചെയ്തു. കലശ ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ കാലടി പടിഞ്ഞാറേടത്ത് കൃഷണൻനമ്പൂതിരിപ്പാട് നേതൃത്വം നൽകി.
പട്ടാമ്പിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
പട്ടാമ്പി: പട്ടാമ്പിയിൽ യുവാവ് ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.മേലെ പട്ടാമ്പികൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻഫാദിൽ (19) ആണ് ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ ഷോക്കടിച്ച് തെറിച്ചുവീണപ്പോൾ തല അടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷംബന്ധുക്കൾക്ക് വിട്ട് നൽകും.
സെൽഫി എടുക്കാൻ ചെണ്ടുമല്ലി പൂ കൃഷി ചെയ്ത് എട്ടാം ക്ലാസുകാരി
ചങ്ങരംകുളം: ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ശിവ എം. ആർ ആണ്ആഗ്രഹ സഫലീകരണത്തിനായി ചെണ്ടുമല്ലി പൂ കൃഷി ചെയ്തത്. നിറയെ പൂക്കൾനിറഞ്ഞുനിൽക്കുന്ന തോട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾവീട്ടുകാരാണ് തൈകൾ വാങ്ങി നൽകിയത്. തുടർന്ന് വീടിന് തൊട്ടടുത്ത് തന്നെ സ്ഥലം സജ്ജമാക്കിനൽകുയായിരുന്നു. തുടർന്ന് നട്ട് പരിപാലിച്ച് പോരുകയായിരുന്നു ശിവ. 200 തൈകൾ വച്ചതിൽ 70 എണ്ണം നശിച്ച് പോയങ്കിലും ബാക്കിയുള്ളവ പൂവിട്ടപ്പോൾ ആവോളം സെൽഫി എടുത്ത്ആഘോഷിക്കുകയാണ് ഈ വിദ്യാർത്ഥിനി. കോക്കൂർ മടത്തും പുറത്ത് മീര - രമേഷ് ദമ്പതിമാരുടെമകളാണ് ശിവ. അടുത്തതായി സൂര്യകാന്തി തോട്ടം ഒരുക്കണമെന്ന ആഗ്രഹത്തിലാണ് ഈവിദ്യാർത്ഥിനി.
പൊന്നാനി കർമ റോഡിനോടുചേർന്ന് പുറമ്പോക്ക് ഭൂമി അളക്കും
പൊന്നാനി : പുഴയോരപാതയായ കർമ റോഡിനോടുചേർന്നുള്ള പുറമ്പോക്ക് ഭൂമി അളന്ന്തിട്ടപ്പെടുത്തും. നഗരസഭയുടെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുമുന്നോടിയായാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തുന്നത്. ചിൽഡ്രൻസ് പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, വനിതകൾക്കായുള്ള ഓപ്പൺ ജിം, സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങിവയാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുക. ഭാരതപ്പുഴയോരത്തുള്ള കർമ റോഡരികിലെ പുഴ പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന്റെനേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തുക. ഇതിന്റെ ഭാഗമായി റവന്യൂ, നഗരസഭ അധികൃതർപ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ സർക്കാർഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട്നഗരസഭ റവന്യൂ വിഭാഗത്തിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. സർവേ പൂർത്തീകരിച്ച് സ്കെച്ച് തയ്യാറാക്കിയശേഷം ഭൂമി നഗരസഭയ്ക്ക് വിട്ടുകിട്ടാനായിസർക്കാരിനെ സമീപിക്കും.പ്രധാന വിനോദസഞ്ചാരകേന്ദ്രമായതോടെ പ്രദേശത്ത് കൈയേറ്റവുംവ്യാപകമാണെന്ന പരാതിയുണ്ട്. തോടുകൾ ഉൾപ്പെടെ മണ്ണിട്ട് നികത്തുന്നുണ്ടെന്നാണ് പരാതി. ഇതേത്തുടർന്നാണ് വ്യക്തിയുടെഭൂമിയും സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്നത്. നിള പൈതൃക മ്യൂസിയം, മറൈൻ മ്യൂസിയം, ഉല്ലാസ ബോട്ടുയാത്ര എന്നിവയെല്ലാമുള്ളത് കർമറോഡിനോട് ചേർന്നാണ്.
*തിരൂരിൽ നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ*
തിരൂർ: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയിലായി.ഇന്നു രാവിലെഎട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരംസ്വദേശിയായ ജോഷി പ്രകാശ് (20) ആര്‍.പി.എഫ്. എക്‌സൈസ് ഇന്റെെലിജന്‍സിന്റെെപിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ്കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ്കടത്തിക്കൊണ്ടുവന്നതാവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട് .



