നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാലടിത്തറ വടക്കേ മണലിയാർ കാവിൽ പൊങ്കാല ഉത്സവം നടന്നു.
എടപ്പാൾ: കാലടിത്തറ വടക്കേ മണലിയാർ കാവിലെ പൊങ്കാല ഉത്സവം ആഘോഷിച്ചു. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, പി.എം മനോജ് എമ്പ്രാന്തിരിഎന്നിവർ മുഖ്യാതിഥികളായിരുന്നു. തന്ത്രി കെ.ടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദീപക് നമ്പൂതിരി എന്നിവർ കാർമികത്വംവഹിക്കും. പൊങ്കാലയിടൽ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.
അബ്ദുൽ റസാക്കിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്.
എടപ്പാൾ: ചങ്ങരംകുളത്ത് നിന്നും വീണുകിട്ടിയ തുക പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായിതാനൂർ പനങ്ങാട്ടൂർ അബ്ദുൾ റസാഖ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ പണമടങ്ങിയപേഴ്സുമായി സ്റ്റേഷനിലെത്തിയത്. മാതൃകാ പ്രവർത്തനം നടത്തിയ അബ്ദുൽ റസാക്കിനെചങ്ങരംകുളം പോലീസ് അഭിനന്ദിച്ചു. കൂലിപ്പണിക്കാരനായ ഇയാൾ കാൽനടയായാണ് സ്റ്റേഷനിലെത്തിയത്. ചങ്ങരംകുളത്ത് നിന്ന് വീണ് കിട്ടിയ പണത്തിൻ്റെ വിവരം പോലീസ് അറിയിച്ചതോടെ ഉടമസ്റ്റേഷനിലെത്തി തുക കൈപ്പറ്റി.
കല്ലാനിക്കാവ് ക്ഷേത്രം കമ്പ്യൂട്ടർവൽക്കരണവും സിസിടിവി ഉദ്ഘാടനവും നടന്നു.
എടാപ്പാൾ: കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെയും ഓഫീസ്കമ്പ്യൂട്ടർവൽക്കരണത്തിന്റെയും ഉദ്ഘാടനം നടന്നു. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർസിസിടിവിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ഓഫീസ് കമ്പ്യൂട്ടർ വൽക്കരിച്ചതിന്റെ ഉദ്ഘാടനംമേൽശാന്തി ജയനാരായണൻ ഇളയത് നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പ്രകാശൻ എം അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി പി.വി മണികണ്ഠൻ, കെ.വി സുന്ദരൻ, പി.ടി അനിൽകുമാർ, പി.പിസുജീഷ് എന്നിവർ സംസാരിച്ചു.
സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു.
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. കെ.ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ, എം.എ നജീബ്, മൺസൂർ മരയങ്ങാട്ട്, ശ്രീജ പാറക്കൽ, യു.പിപുരുഷോത്തമൻ, ദിലീപ് എരുവപ്ര, കെ.പി റാബിയ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
നടീൽ ഉത്സവം നടത്തി
എടപ്പാൾ: കൃഷിയെ മനുഷ്യന്റെ ജീവിതചര്യയുമായി ഒരുമിപ്പിച്ച് നിർത്തി ഒരു പുതിയസമീപനത്തിനും സംസ്കാരത്തിനും ഉള്ള ആഹ്വാനമായി ആയുർ ഗ്രീൻ ആരംഭിച്ച നെൽകൃഷിപദ്ധതിയുടെ ഈ വർഷത്തെ ഞാറുനടൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തിഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി, വാർഡ് മെമ്പർ കെ.ജി ബാബു, ഡോ.അബ്ദുൾജബ്ബാർ പി.കെ (ഹെഡ്, കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, തവനൂർ), കാവിൽഗോവിന്ദൻകുട്ടി, ആയുർഗ്രീൻ മെഡിക്കൽ ഡയറക്ടർ ഡോ.ഹബീബുള്ള, പ്രൊജക്ട്സ് ഡയറക്ടർഅബ്ദുൽ ലത്തീഫ്, ഡോ.ഫാത്തിമ, ഡോ.ആൽഫി, ജിയാസ്, ജിനേഷ്, അറബ് പൗരന്മാരായഅബ്ദുൽ അസീസ് അൽഹർബി (സൗദി അറേബ്യ), ഇബ്രാഹിം അൽ അഹമ്മദ് (കുവൈറ്റ്), ഹുസാം അൽ റിയാമി (ഒമാൻ), ദൗദ് അൽ ഷിദി (ഒമാൻ) എന്നിവരും ഞാറുനടൽ ഉത്സവത്തിൽപങ്കാളികളായി.
ആനക്കര പഞ്ചായത്തിലെ കൃഷിനാശം വരുത്തിയിരുന്ന പതിനെട്ടോളം പന്നികളെ വെടിവെച്ചിട്ടു
ആനക്കര: ആനക്കര പഞ്ചായത്തിലെ കൃഷിനാശം വരുത്തിയിരുന്ന പതിനെട്ടോളം പന്നികളെവെടിവെച്ചിട്ടു.ആനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.സി.രാജു, ഗ്രാമപഞ്ചായത്ത് മെമ്പർ ടി. സാലി, പഞ്ചായത്ത് സ്റ്റാഫ് സബാഹ്, ആനക്കര മേപ്പാടം പാടശേഖര സമിതിപ്രസിഡണ്ട് എം.എസ് കരുണാകരൻ എന്നിവർ നേതൃത്വം നൽകി.നേതൃത്വം നൽകിയവരോടുംഇതിന് മുൻകയ്യെടുത്ത ആനക്കര പഞ്ചായത്ത് ഭരണസമിതി യോടും ഷൂട്ടർമാരോടും പഞ്ചായത്തിലെ കർഷകരും പന്നികൾ മൂലം ദുരിതമനുഭവിക്കുന്നവരും നന്ദി രേഖപ്പെടുത്തി.
ഇന്ത്യ–ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളാണ്ഇത്തവണയുണ്ടായത്.
തിരുവനന്തപുരം: പട്ടിണിപ്പാവങ്ങള്‍ വന്നില്ല. കളികാണാന്‍ ആളില്ല.മന്ത്രി വി.അബ്ദുറഹിമാന്സോഷ്യല്‍ മീഡിയയില്‍ തെറിവിളി.പട്ടിണിപ്പാവങ്ങള്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടന്ന കായിക മന്ത്രിയുടെ വാക്ക് അപ്പാടെഅനുസരിച്ചതായാണ് ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണംചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളാണ്ഇത്തവണയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി വി.അബ്ദുറഹിമാനെ തെറിവിളിച്ച്മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും പൊങ്കാല. മത്സ്രത്തിനു കാണികള്‍ക്ക് പ്രവേശനം അനുവദിച്ച്മണിക്കൂറുകള്‍ പിന്നിട്ടിട്ടും സ്റ്റേഡിയത്തിലെത്തിയത് നാമമാത്രമായ ആളുകള്‍ മാത്രമാണ്. മുന്‍കാലങ്ങളില്‍ ഇവിടെ ഈസമയങ്ങള്‍ക്കുള്ളില്‍ സ്റ്റേഡിയം പൂര്‍ണമായും നിറയുന്നസാഹചര്യമാണുണ്ടായിരുന്നത്.മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നലെ രാത്രി വരെ വിറ്റുപോയത് ആറായിരത്തില്‍ താഴെ മാത്രമായിരുന്നു. നാല്പതിനായിരത്തോളം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലുള്ളത്. വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍ പോലും വിറ്റു പോകാത്തത് കേരളത്തില്‍ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായാണ്. കോംപ്ലിമെന്ററിടിക്കറ്റുകളിലൂടെ കൂടുതല്‍പ്പേര്‍ എത്തിയാലും ഗാലറി നിറയില്ല.
ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച് അപകടം.
ചങ്ങരംകുളം: ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച്അപകടം.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്തെസെമിഹമ്പിലാണ് വ്യാഴാഴ്ച കാലത്ത് 7.30 ഓടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്.എറണാംകുളത്ത്നിന്ന് കോഴിക്കോട് പോയിരുന്ന കാറിൽ പുറകെ വന്ന പാർസൽ ലോറിഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ തൊട്ട് മുന്നിലുണ്ടായിരുന്നമറ്റൊരു കാറിലും ഇടിച്ചു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപ്രതീക്ഷിതമായി സെമിഹംമ്പിന് സമീപത്ത് വാഹനങ്ങൾ വേഗത കുറക്കുന്നതും അപകടത്തിൽ പെടുന്നതും ഇവിടെപതിവാണ്.










