താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
കനത്തമഴ: മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
റെഡ് അലർട്ടിനെത്തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ്ച അവധി. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. മലപ്പുറം ജില്ലയിലെഅങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഖനനപ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾനിർത്തിവയ്ക്കണം. മേഖലയിൽ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.
പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ
യാത്രാ പദ്ധതികൾ അപ്രതീക്ഷിതമായി മാറുമ്പോൾ ഉപയോഗശൂന്യമാകുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് തലവേദനയാകില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ നയം നടപ്പാക്കാൻ ഒരുങ്ങുകയാണ്. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് ഇല്ലാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര…
നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചു.
പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചുമലപ്പുറം: മലപ്പുറം മണ്ഡലം ദളിത് ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നീലകണ്ഠൻ കരുവട്ടകുത്തിനെ പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം കൗൺസിലർ വില്ലൻ മൊയ്തീൻ ചടങ്ങിൽ നീലകണ്ഠന് മൊമെന്റോ നൽകി.പുളിയാട്ടുകുളം വാർഡ് മുസ്ലിം ലീഗ്…
സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്
സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്* സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. സമസ്തയെന്തെന്ന് കേരളത്തിലെജനങ്ങൾക്ക് അറിയാമെന്നും സമസ്തയില് ജനാധിപത്യ ഇടമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന് സമസ്തയ്ക്ക് കഴിയണമെന്നും പിണറായിവിജയന് പറഞ്ഞു. 'സമസ്ത ചരിത്രം: ന്യൂ ഇന്ത്യൻ എക്സ്പ്രസ് തയ്യാറാക്കിയ കോഫി ടേബിൾബുക്ക്' പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നുമുഖ്യമന്ത്രിയുടെ പ്രതികരണം.
ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അപ്രതീക്ഷിത അതിഥി; പെരുമ്പാമ്പിനെ കണ്ട് ഭയന്നു വിറച്ച്യാത്രക്കാർ
തൃശൂർ:* ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച്യാത്രക്കാർ. തൃശ്ശൂരിലെ തിരക്കേറിയ കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് യാത്രയ്ക്കിടെ ഓട്ടോയിൽപെരുമ്പാമ്പിനെ കണ്ടത്. ഓട്ടോ കൈകാണിച്ചു നിർത്തി കയറാൻ ശ്രമിച്ച യാത്രക്കാരാണ് കുഞ്ഞു പെരുമ്പാമ്പ്ചുരുണ്ടിരിക്കുന്നത് കണ്ടത്. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവറും മുങ്ങി. കിഴക്കേക്കൂട്ടം നവ്യബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം. സംഭവം അറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഇതിനിടെസ്ഥലത്ത് ട്രാഫിക് ബ്ലോക്കും ആയി. ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ നവാസ് ആണ് പാമ്പിനെപിടികൂടിയത്. പെരുമ്പാമ്പിനെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടിൽ പിന്നീട് വിട്ടയയ്ക്കും.
മലമ്പുഴയിൽ രാത്രിയിൽ വീടിനുള്ളിൽ പുലി, ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു.
മലമ്പുഴയിൽ രാത്രിയിൽ വീടിനുള്ളിൽ പുലി, ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടുമലമ്പുഴയിൽ ഒറ്റമുറി വീടിനുള്ളിൽ പുലി വാതിൽ മാന്തി പൊളിച്ച് കയറി. മൂന്ന് കുട്ടികളുൾപ്പടെ കിടന്നുറങ്ങിയ വീട്ടിലാണ് രാത്രിയിൽ പുലി കയറിയത്. വീടിനുള്ളിലെ കെട്ടിയിട്ടിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായയായിരുന്നു പുലിയുടെ ലക്ഷ്യം. കുട്ടികൾ കിടന്നുറങ്ങിയ കട്ടിലിന്…
ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനം ഭീകരവിരുദ്ധദിനമായി ആചരിച്ചു
എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനംഭീകരവിരുദ്ധ ദിനമായി ആചരിച്ചു.മറക്കില്ല മാറാട് കാക്കും കാശ്മീർ എന്നതായിരുന്നു പൊതുസമ്മേളനത്തിന്റെ മുദ്രാവാക്യം. മാറാട് ബലിദാനി നികൾ ആയിട്ടുള്ളവർക്ക് പുഷ്പാർച്ചനനടന്നു.എബിവിപി മുൻ സംസ്ഥാന പ്രസിഡണ്ട് പ്രിന്റു മഹാദേവ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽസെക്രട്ടറി പ്രദീപ്തവനൂർ,ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ, ബിജെപിവെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ പി സി, ശിവദാസൻ കാഞ്ഞിരമുക്ക്, ഹരീഷ്, ഗിരീഷ്എന്നിവർ സംസാരിച്ചു.2003 ൽ മാറാട് കടപ്പുറത്ത് നടന്ന ഹിന്ദു നരഹത്യയുടെ മറക്കാത്തസ്മരണകൾ നിലനിൽക്കുമ്പോൾ തന്നെ 2025 ൽ കാശ്മീരിൽ സമാന സ്വഭാവം ഉള്ള ഭീകരവിധ്വംസക രാഷ്ട്രവിരുദ്ധ ശക്തികളായ ഭീകര വാദി കളുടെ അഴിഞ്ഞാട്ടം നമ്മൾ കണ്ടു. ഈഭീകരവാദികൾ ഇന്നും നമ്മുടെ നാട്ടിൽ ആഭ്യന്തര ശത്രുക്കളായി വിരാജിക്കുന്നുണ്ട് ഇവർക്കെതിരെപൊതുസമൂഹം ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
നഗരസഭ ഓഫീസ്,മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയ നഗരസഭ ഓഫീസ്,മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ആധുനിക രീതിയിൽ ഇൻ്റീരിയൽ ഡിസൈൻ ചെയ്ത്,എയർ കണ്ടീഷനക്കം ചെയ്താണ് മിനി കോൺഫറൻസ് ഹാൾ നവീകരണം നടത്തിയത്.വിവിധ…










