നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുസ്ലിങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയംസഖാവാണെന്ന് പറയുന്നു: നാസർ ഫൈസി
സിപിഐഎം വേദിയിലെ വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിന് എതിരെ നിലപാട്കടുപ്പിച്ച് സമസ്ത നേതാക്കൾ. ഉമ്മർ ഫൈസി മുക്കത്തിന് എതിരെ അതിരൂക്ഷ വിമർശനവുമായിനാസർ ഫൈസി കൂടത്തായി. ഉമർ ഫൈസി സമസ്തയെ ചെളിവാരി എറിയാൻ കാരണമാകുന്നെന്ന്നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയുടെ വേദിയിൽ മുസ്ലീങ്ങൾക്ക് സഖാവ് ആകാൻപറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നുംവിമർശനം. സമസ്തയുടെ ഉത്തരവാദിത്വപ്പെട്ടവർ വിഷയം ചർച്ച ചെയ്യണമെന്ന് നാസർ ഫൈസിആവശ്യപ്പെട്ടു. യുവജന സംഘടനകൾ വിഷയം ചൂണ്ടിക്കാണിച്ച സമസ്തക്ക് കത്ത് നൽകിയിട്ടുണ്ട്. ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗുംരംഗത്തെത്തി.സമുദായത്തിന് മാർഗദർശനം നൽകേണ്ട പണ്ഡിതന്മാർ സ്വാർത്ഥ താൽപര്യങ്ങൾക്ക്വഴങ്ങുന്നത് മാപ്പർഹിക്കാത്ത വഞ്ചനയെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സികെ നജാഫ് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. വാക്കുകളിലും പ്രവൃത്തികളിലുംഅവിശ്വാസ്യത കലർത്തുന്നെന്നും ഉമർ ഫൈസി കേവലം രാഷ്ട്രീയ പാർട്ടികളുടെ കോളാമ്പിയായിമാറിയെന്നും വിമർശനമുണ്ടായി. വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെയും മുസ്ലിം ലീഗിനെയും സിപിഐഎംവേദിയിൽ വെച്ച് ഉമർ ഫൈസി മുക്കം വിമർശിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാൽ വഖഫ് ബോർഡ് പൂർണ്ണമല്ലെന്നും അത്പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയഹർജിയിൽ സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉമർ ഫൈസിമുക്കത്തിന്റെ വിമർശനം. രണ്ട് ആർഎസ്എസുകാരെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വിഷയംപരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സർക്കാർ എടുത്തത്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമർഫൈസികുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം സംഘടിപ്പിച്ചപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം. ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിക്കാൻ കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസിമുക്കം പറഞ്ഞിരുന്നു. 'കെ എസ് ഹംസയെ അവർക്ക് തൃപ്തതികരമല്ല. പിന്നെയുള്ള സഖാവ് ഉമർഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ളബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരിഅത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെപിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല' എന്നാണ്സർക്കാർ നിലപാടെന്നും സിപിഐഎം വേദിയിൽ സംസാരിക്കവെ ഉമർ ഫൈസി മുക്കംവിമർശിച്ചിരുന്നു.
‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം; ഉപയോ ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച്സ്കൾ ചെയർമാൻ രാജു ഡേവിസ്
മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്സ്കൂകൂൾ ചെയർമാൻ രാജു ഡേവിസ്. തന്റെ വാക്കുകൾ ആർക്കെങ്കിലുംവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി ശബ്ദസന്ദേശത്തിലൂടെ രാജു ഡേവിസ്വ്യക്തമാക്കി. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഈഖേദപ്രകടനം. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല ഇതെന്നും, ചിലവാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് മനസിലാക്കുന്നുവെന്നും ഖേദപ്രകടനത്തിൽപറയുന്നു. നേരത്തെ, തന്റെ പാരമർശത്തിൽ ഉറച്ചുനിൽക്കുന്നതായി രാജു ഡേവിസ്പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധം കടുത്തതോടെ നിലപാട് മാറ്റുകയായിരുന്നു. മാതാപിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് രാജു ഡേവിസ് വിവാദ സന്ദേശമയച്ചത്. ഒരു ലക്ഷംരൂപയിലധികം ചെലവഴിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർപാകിസ്ാനിലേക്ക് പോകണമെന്നും, സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താതിരുന്ന കുട്ടികൾക്ക്ഇവിടെ ജീവിക്കാൻ പോലും അർഹതയില്ലെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ആഘോഷത്തിൽ പങ്കെടുക്കാത്തവരെ ക്ലാസിൽ കയറ്റില്ലെന്നും അവധി ദിനംസ്കൂളിലെത്താതിരുന്നവർ കൃത്യമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
മാഞ്ഞൂ രക്ഷാകരങ്ങൾ; ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; ഒടുവിൽ രാജേഷ് യാത്രയായി
*ചെറുപുഴ* | ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർകിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ.രാജേഷിന്റെ ഓർമ. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കുംകർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ(61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായരാജേഷ് (36) ഒഴുക്കിൽപ്പെട്ടത്. വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെരാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായിരാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കുപരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രളയകാലത്തുംവയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെട്രെക്കിങ് പരിശീലകനായും പ്രവർത്തിച്ചു. 2 വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
പവർക്കട്ട്: ഓക്സിജൻ മുടങ്ങി രോഗി മരിച്ചു; KSEBയിൽ വിളിച്ചപ്പോൾ എന്തുകൊണ്ട് ഇൻവെർട്ടർമേടിച്ചില്ല എന്ന് മറുപടി
പവർക്കട്ടിനെത്തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായിആരോഗ്യപ്രവർത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ് രോഗിയാണ്പവർക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവൻ നഷ്ടമായതെന്ന് ചിത്രപറയുന്നു. അച്ഛൻ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോൾ വന്നതെന്നും അവിടെഎത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു. അർധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്സിജൻ ലെവൽ 39,40ലേക്ക് എത്തുകയുംചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചെന്നും എന്നാൽ എന്തുകൊണ്ട്ഇൻവെർട്ടർ മേടിച്ചില്ല എന്നുള്ളതാണ് കിട്ടിയ മറുപടിയെന്നും ചിത്ര പറയുന്നു. ആരുംഅറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യംമനസിലാക്കണമെന്നും എല്ലാവർക്കും ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നുംസർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.
വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ്സംഭവം. ഉച്ചയോടെ മെറ്റൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയത്ത് ലോറിയിൽനിന്നും പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് നിലത്തു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ലോറിയിൽ അമിതഭാരം ഉണ്ടായിരുന്നതായി കരുതുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണംഎന്നാണ് ഡ്രൈവർ പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ്ആശുപ്രതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
മങ്കടയില്‍ മിന്നലേറ്റ് നാല് മരണം
മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.










