നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സാന്ത്വന പ്രവർത്തനങ്ങൾക്ക് സജീവത പകരുക എന്ന ലക്ഷ്യവുമായി ഓണം പായസ ചലഞ്ച്സംഘടിപ്പിച്ചു
കുറ്റിപ്പുറം യുവജന സാംസ്കാരിക സംഘടന ടീം കുറ്റിപ്പുറം,ത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെസാന്ത്വന പ്രവർത്തനങ്ങൾക്ക് സജീവത പകരുക എന്ന ലക്ഷ്യവുമായി ഓണം പായസ ചലഞ്ച്സംഘടിപ്പിച്ചു വലിയ ബഹുജന പിന്തുണയും പ്രതീക്ഷയ്ക്കും അപ്പുറം സഹകരണം ലഭിച്ചതായുംസംഘാടകർ അവകാശപ്പെട്ടു ഈ പ്രോത്സാഹനം ഇനിയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെപ്രചോദന മായെന്നും ഭാരവാഹികൾ പറഞ്ഞു പ്രസിഡന്റ് അഡ്വ ടി വി ഫൈസലിന്റെഅധ്യക്ഷതയിൽനടന്ന വിതരണോത്ഘാടനം പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറംനിർവ്വഹിച്ചു ടി കെ ബറക്കത്ത്, കെ ഇ ഫിറോസ്,സി ജെലീസ്, ബഷീർ പൂക്കോട്ട് പി റഷീദ് ടി കെനജ്മുദ്ദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി സതീഷ് സ്വാഗതവും പി ഷാഫി നന്ദിയും പറഞ്ഞു.
തിരൂരിൽ വൻ ലഹരി മരുന്നു വേട്ട; കഞ്ചാവും എംഡിഎംഎയും ബ്രൗൺ ഷുഗറും പിടികൂടി.
മലപ്പുറം ; തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വിലവരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവയാണ് ഫ്ലാറ്റ്ഫോമിൽ നിന്നുംആർപിഎഫ് എക്സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. രണ്ടും ബാഗുകളിലായി എട്ടരകിലോ കഞ്ചാവ്, 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൌൺ ഷുഗർ, 12.51 ഗ്രാം വൈറ്റ്എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. ഓണം പ്രമാണിച്ച് ട്രെയിൻ വഴി മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെതുടർന്നാണ് ആർ എഫ് എക്സൈസ്, എക്സൈസ് ഇന്റലിജൻ്സ് ബ്യൂറോ എന്നിവ സംയുക്തമായിപരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേസ്റ്റേഷനിലെ മൂന്നാമത്തെ ഫ്ലോറ്റ്ഫോമിൽ നിന്നാണ് ലഹരിമരുന്നുകൾ കണ്ടെടുത്തത്. യാത്രക്കാരുടെഇരിപ്പിടത്തിന് ചുമട്ടിലായാണ് ലഹരിമരുന്നുകൾ ഉണ്ടായിരുന്നത്. പിടികൂടിയ മയക്കുമരുന്ന്കോടതിയിൽ ഹാജരാകുമെന്നും ഇവ എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായുംആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ, എക്സൈസ് സി ഐ മുഹമ്മദ് സലീം എന്നിവർപറഞ്ഞു. ആർപിഎഫ് എഎസ്ഐമാരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായപ്രദീപ്, സതീഷ്, കോൺസ്റ്റബിൾ മുരളീധരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ്കുമാർ, ബിനുരാജ്, ഐബി പ്രിവന്റീവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായമുഹമ്മദലി, നൗഫൽ, ഡ്രൈവർ ചന്ദ്രമോഹനൻ എന്നവരടങ്ങിയ സംഘമാണ് ലഹരിമരുന്നുപിടികൂടിയത്.
കൊളത്തൂർ നാഷണൽ ആട്സ് & സ്പോട്സ് ക്ലബ്ബ് ഓണാഘോഷം
*ഓണാഘോഷം 2022* കൊളത്തൂർ നാഷണൽ ആട്സ് & സ്പോട്സ് ക്ലബ്ബ് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.വി ബഷീർ, സെക്രട്ടി അനീസ് മാസ്റ്റർ, ട്രഷറർ മുജീബ് PK, ബാവ EK, യാസിർ , ഷൗക്കത്ത് നൂറൻ പറമ്പിൽ , നിസാബ് തച്ചംമ്പറ്റ , ഹംസ കൊക്കോട്ടിൽ, ഖാദർ PK, അഷ്റഫ് N എന്നിവർ നേതൃത്വം നൽകി. കെ.ടി.എ മജീദ് , ഷംസു കരുവാൻകുഴി, അസീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് തവക്കൽ ഗോൾഡ് കൊളത്തൂർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ റാങ്കിങ്ങിന് അർഹത നേടിയവളാഞ്ചേരി – കൊട്ടാരംആലിൻചുവട് സ്വദേശിനി – ലിയാന – യെ വളാഞ്ചേരി ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറംഅനുമോദിച്ചു ..
Valanchery നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ റാങ്കിങ്ങിന് അർഹത നേടിയവളാഞ്ചേരി - കൊട്ടാരംആലിൻചുവട് സ്വദേശിനി - ലിയാന - യെ വളാഞ്ചേരി ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറംഅനുമോദിച്ചു .... ചെ.. ഫോറം രക്ഷാധികാരിയും IMA പ്രസിഡണ്ടുമായ . Dr: N. മുഹമ്മദാലിഉപഹാരം നൽകി .. ഫോറം ചീഫ് കോർഡിനേറ്റർ പ്രഭാകരൻ പൊന്നാട അണിയിച്ചു. ഫോറംഭാരവാഹികളായ . സാലിഹ് . VPM, മോഹൻ കുമാർ A- സനിൽകുമാർ v v , ശശി - M - ഗഫൂർ K.P എന്നിവരും , കൗൺസിലർ ഈസ നമ്പ്രത്ത്, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. തുടർ പഠനത്തിന്ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഫോറം പ്രഖ്യാപിച്ചു
ഹന്നമോൾ മരണത്തിന് കീഴടങ്ങി; കോടി കടന്ന കാരുണ്യമൊഴുക്ക് വെറുതെയായി .
കുറ്റിപ്പുറം : അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലുംസുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയുംമകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായപിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമായി സുമനസുകളുടെ കൂട്ടായ്മ രൂപപ്പെടുകയായിരുന്നു. നാടൊന്നാകെ ഒന്നിച്ചതോടെ ഒന്നരക്കോടിയോളം രൂപ സമാഹരിക്കാനായി. ഹന്ന മോളുടെ ജീവിതംതിരിച്ചുപിടിക്കാനായി ഒഴുകിയ ചെറുതും വലുതുമായ സഹായങ്ങൾ ചേർന്നാണ് അത്രയുംതുകയായത്. 70 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയെങ്കിലും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നുഹന്ന. ഒടുവിൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടക്കും.
കൊട്ടാരം ബ്രാഞ്ച്
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലിയാനയെ ആദരിക്കുന്നു Valanchery-സിപിഎം കൊട്ടാരം ബ്രാഞ്ച് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലിയാനയെ ആദരിക്കുന്നു ഫിറോസ് ബാബു യാസർ അറഫാത്ത് നാസർ കൊട്ടാരം നാസർ സി കെ, അബ്ദു കുളമ്പൻ സതീശൻ vp സിദ്ദു , ജമാൽ സി പി ,മജീദ് , മുജീബ് പാലാറ ,എന്നിവർ പങ്കെടുത്തു.
മയക്കുമരുന്ന് മാഫിയയുടെ അക്രമണത്തിൽ ചാലിശ്ശേരി സ്വദേശികൾക്ക് പരിക്ക്.
ചാലിശ്ശേരി : മയക്കുമരുന്ന് മാഫിയയുടെ അക്രമണത്തിൽ ചാലിശ്ശേരി കുന്നത്തേരി സി പി എംബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ നിമേഷ് ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അക്രമണം ഉണ്ടായത്.സംഭവത്തിൽ സി പി എം പ്രതിഷേധിച്ചു.
ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്.
ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കുമെന്നും മൈത്രിയും സമത്വവുമാണ്ഓണത്തിന്റെ സന്ദേശമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്പറഞ്ഞു. ഡി.ടി.പി.സി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം പാലക്കാട്പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാനുഷരെല്ലാം ഒന്നു പോലെ എന്ന സങ്കൽപ്പം മനോഹരമാണ്. അതു കൊണ്ടാണ് അത് ഇന്നുംനിലനിൽക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന രീതിയിൽ ആഘോഷങ്ങൾ പ്രധാനമാണ്. ആഘോഷങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാവരുതെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഡി.ടി.പി.സി. സെകട്ടറി സിൽബർട്ട്ജോർജ്ജ്, എ.ഡി.എം. കെ. മണികണ്ഠന്, ജനറല്‍ കണ്‍വീനര്‍ ടി.ആര്. അജയന് എന്നിവര്‍പങ്കെടുത്തു.


