സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായിതെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്തീരുമാനം.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനംസ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബിഎന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗംഅവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന്സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.

ചങ്ങരംകുളം വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം 

ചങ്ങരംകുളം: വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം.പെരുമ്പിലാവ് അൻസാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെയാണ് കണ്ടക്ടർ മർദ്ധിച്ചത്.സംഭവത്തിൽ ബസണ്ടക്ടറെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചൻ ബസിലെ കണ്ടക്ടർ സുബൈദിനെയാണ്ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തത്.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം.വളയംകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെരുമ്പിലാവ് അൻസാർ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ബസ്കണ്ടക്ടർ മർദ്ധിച്ചത്.കൂറ്റനാട് സ്വദേശി ബാസിൽ കടവല്ലൂർ സ്വദേശി ഷിനാഫ്,എടപ്പാൾ സ്വദേശിസാഹി ലൈസ് എന്നിവർക്കാണ് മർദ്ധനമേറ്റത്. സാരമായ പരിക്കേറ്റ വിദ്യാർത്ഥികളെ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീറിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നേരത്തെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ വന്നതോടെ വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽവാക്കേറ്റം നടന്നിരുന്നു.തുടർന്ന് ബസ്സിൽ കയറിയ വിദ്യാർത്ഥികളെ കണ്ടക്ടർ അകാരണമായി മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളംപോലീസെത്തിയാണ് കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത് 

എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരത്തിലേക്ക് 

എടപ്പാൾ: മേൽപാലം ഉദ്ഘാടനം ചെയ്ത സമയത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റി എടുത്തതീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്ത ബന്ധപ്പെട്ടവരുടെ നിലപാടിനെതിരെ എടപ്പാളിലെവ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. സാധാരണ ജനങ്ങൾക്ക്എടപ്പാൾ പട്ടണത്തിൽ വരുമ്പോൾ ബൈക്കുകൾ പാർക്ക് ചെയ്യാൻ അനുവാദം നൽകിയ സ്ഥലങ്ങളിൽരാവിലെ മുതൽ വൈകുന്നേരം വരെ ബൈക്കുകൾ പാർക്കു ചെയ്യുന്നവരുടെ പാർക്കിംഗ് ഗ്രൗണ്ടായിമാറ്റിയപ്പോൾ നടപടി എടുക്കേണ്ടവർ നോക്കി നിൽക്കുകയാണന്നും  നിരവധി തവണ ട്രാഫിക്റെഗുലേറ്ററി അതോറിറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സമക്ഷം പരാതി പറഞ്ഞ എങ്കിലുംപരിഹാരമില്ലാതെ തുടരുകയാണന്നും ഇനിയും നോക്കി നിൽക്കാൻ ആവില്ലന്നും   വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും  നിവേദനംനൽകുന്നുണ്ടന്നും പ്രസ്തുത വിഷയത്തെ നിയമപരമായി നേരിടാൻ കൂടി ആലോചിക്കുന്നതായുംപരിഹാരം മായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നുംവ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇ.പ്രകാശ്,എം.ശങ്കരനാരായണന്‍,എ.കെ.അസീസ്,ഫിറ്റ് വെല്‍ഹസ്സന്‍,ടി.കെ.ബൈനേഷ്,നാസര്‍ കോട്ടണ്‍സൂക്ക്,മുഹ്സിന്‍ വെറൈറ്റി,ഷുഹൈബ് നാസ്തുടങ്ങിയവർ പങ്കെടുത്തു. 

കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

കു​​റ്റി​പ്പു​റം: കു​​റ്റി​പ്പു​റം പാ​ല​ത്തി​ൽ ര​ണ്ടു ദി​വ​സം അ​ർ​ധ​രാ​ത്രി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഞാ​യ​ർ, തി​ങ്ക​ൾദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 12 മു​ത​ൽ മൂ​ന്നു​ വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. തൃ​ശൂ​രി​ൽ​നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ട​പ്പാ​ളി​ൽ​നി​ന്ന് തി​രി​ഞ്ഞ് പൊ​ന്നാ​നിച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ പോ​ക​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രൂ​ർ വ​ഴി ച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. കഴിഞ്ഞ ദിവസം  ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക്സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു. 

ഉസ്മാൻ പന്താവൂരിനെ ആദരിച്ചു 

ചങ്ങരംകുളം: പൊന്നാനി മണ്ഡലം കെ.വി.വി. ഇ.എസ് സിക്രട്ടറിയായി തെരഞ്ഞടുത്ത ഉസ്മാൻപന്താവൂരിനെ ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ആദരിച്ചു. പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കൃഷ്ണൻ നായർ , കെ.വി.ഇബ്രാഹിം കുട്ടി, നൗഷാദ് വി.കെ., അരുൺ , ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു.

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ കലശം തുടങ്ങി 

എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കർപ്പൂരാദി ദ്രവ്യ കലശ ചടങ്ങുകൾക്ക്തുടക്കമായി. കലശത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്പ്രസിഡന്റ് എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി ആധ്യക്ഷംവഹിച്ചു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, രാധാ മാമ്പറ്റ, ഡോ: കെ.കെ.ഗോപിനാഥൻ, യു.പി പുരുഷോത്തമൻ, കെ.ബാലാജി, തെക്കിനിയേടത്ത് കുത്തുള്ളികൃഷ്ണൻ നമ്പൂതിരി, മൂത്തേടത്ത് സുബ്രമണ്യൻ നമ്പൂതിരി, ഡോ:വർക്കല വാസുദേവൻ നമ്പൂതിരി, കരാട്ട് സദാനന്ദൻ , സത്യനാരായണ വാര്യർ, ഭാസ്കരൻ വട്ടംകുളം എന്നിവർ സംബന്ധിച്ചു. ബ്രഹ്മശ്രീനൊച്ചൂർ വെങ്കടരാമന്റെ ദക്ഷിണാമൂർത്തി സ്തോത്രം പ്രഭാഷണവും ഉണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ഷേത്രത്തെ കുറിച്ച് ആനന്ദ് ജ്യോതി തയ്യാറാക്കിയ ദൃശ്യാവിഷ്കാരം  ബി.കെ ഹരി നാരായണൻപ്രകാശനം ചെയ്തു. കലശ ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ കാലടി പടിഞ്ഞാറേടത്ത് കൃഷണൻനമ്പൂതിരിപ്പാട് നേതൃത്വം നൽകി. 

പട്ടാമ്പിയിൽ യുവാവ് ഷോക്കേറ്റ്  മരിച്ചു 

പട്ടാമ്പി: പട്ടാമ്പിയിൽ യുവാവ് ഡ്രസ്സ്‌ ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ്  മരിച്ചു.മേലെ പട്ടാമ്പികൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻഫാദിൽ (19) ആണ്   ഷോക്കേറ്റ്  മരിച്ചു. ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ്‌ ഇസ്തിരി ഇടുന്നതിനിടെ ഷോക്കടിച്ച് തെറിച്ചുവീണപ്പോൾ തല അടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ച  മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക്  ശേഷംബന്ധുക്കൾക്ക് വിട്ട് നൽകും. 

സെൽഫി എടുക്കാൻ ചെണ്ടുമല്ലി പൂ കൃഷി ചെയ്ത് എട്ടാം ക്ലാസുകാരി 

ചങ്ങരംകുളം: ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ശിവ എം. ആർ ആണ്ആഗ്രഹ സഫലീകരണത്തിനായി ചെണ്ടുമല്ലി പൂ കൃഷി ചെയ്തത്. നിറയെ പൂക്കൾനിറഞ്ഞുനിൽക്കുന്ന തോട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾവീട്ടുകാരാണ്  തൈകൾ വാങ്ങി നൽകിയത്. തുടർന്ന് വീടിന് തൊട്ടടുത്ത് തന്നെ സ്ഥലം സജ്ജമാക്കിനൽകുയായിരുന്നു. തുടർന്ന് നട്ട് പരിപാലിച്ച് പോരുകയായിരുന്നു ശിവ. 200 തൈകൾ വച്ചതിൽ 70 എണ്ണം നശിച്ച് പോയങ്കിലും ബാക്കിയുള്ളവ പൂവിട്ടപ്പോൾ ആവോളം സെൽഫി എടുത്ത്ആഘോഷിക്കുകയാണ് ഈ വിദ്യാർത്ഥിനി. കോക്കൂർ മടത്തും പുറത്ത് മീര - രമേഷ് ദമ്പതിമാരുടെമകളാണ് ശിവ. അടുത്തതായി സൂര്യകാന്തി തോട്ടം ഒരുക്കണമെന്ന ആഗ്രഹത്തിലാണ് ഈവിദ്യാർത്ഥിനി.