മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ‘മികവ് 2022
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ 'മികവ് 2022 'പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് നസീർതിരൂർക്കാട് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല മമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ(എൻഫോഴ്‌സ്‌മെന്റ് )ശ്രീ മുഹമ്മദ് ഷഫീഖ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് ട്രാഫിക്നിയമങ്ങളെ കുറിച് ബോധവൽക്കരണം നൽകുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയിട്ടുള്ള ശ്രീസലീഷ്,ശ്രീ സുരേഷ്, എന്നിവരും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർശ്രീ കെ വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി സ്വാഗതം ആശംസിക്കുകയും ശ്രീ സുധീർ മാസ്റ്റർ, ശ്രീ വിക്രമൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി സി കെരഘു മാസ്റ്റർ നന്ദി അറിയിക്കുകയും ചെയ്തു ചെയ്യുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ കഴിഞ്ഞവർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ രഞ്ജിത്ത്മാസ്റ്റർ, മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സാന്ദ്ര എന്നിവരെഅനുമോദിക്കുകയും ചെയ്തു..
ഭാര്യയെ നിരന്തരം മർദനം;പൊന്നാനി ചാണറോഡ് സ്വദേശി അറസ്റ്റിൽ
പൊന്നാനി: വിവാഹശേഷം ഭാര്യയെ ക്രൂരമായി മർദിച്ച പൊന്നാനി ചാണറോഡ് സ്വദേശികറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും ഇസ്തിരിപ്പെട്ടി ഉപയോഗിച്ചടക്കം മർദ്ദിച്ചെന്നും ഭാര്യപരാതി നൽകിയിരുന്നു. പൊന്നാനി വനിത എസ്. ഐ സിബി ടി.ദാസ്, എസ്.ഐ സുജിത്, അനിൽഎന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
*അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി അമ്മ വീട് ഒരുങ്ങുന്നു*
പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയുംആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ്ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്. ബിനോയ് വിശ്വം എം.പി.യുടെ എം.പി. ഫണ്ടില്‍ നിന്നും 57 ലക്ഷംഅനുവദിച്ചാണ് അമ്മ വീട് യാഥാര്‍ത്ഥ്യമാക്കുന്നത്. അട്ടപ്പാടിയില്‍ പ്രസവത്തിനായിആശുപത്രിയിലേക്ക് വരാന്‍ ഒരു വിഭാഗം ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമ്മ വീട്ഒരുക്കുന്നത്. പ്രസവത്തിനു ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുന്നത് വരെ അമ്മ വീട്ടില്‍ താമസിപ്പിച്ച് ആരോഗ്യംഉറപ്പുവരുത്തിയാണ് ഊരുകളിലേക്ക് വിടുക. ശുചിമുറി, കുളിമുറി, കിടപ്പുമുറി, ഹാള്‍ എന്നിവഉള്‍ക്കൊള്ളുന്നതാണ് ഒരു വീട്. ആകെ 267 ചതുരശ്ര മീറ്ററിലാണ് ഏഴ് വീടുകള്‍ വീടുകള്‍നിര്‍മിക്കുന്നത്. ഏഴ് വീടുകള്‍ക്കായി ഒരു പൊതു അടുക്കളയും നിര്‍മിക്കും. ഗര്‍ഭിണികള്‍ക്ക്കുടുംബത്തോടൊപ്പം താമസിക്കാം എന്നതാണ് പ്രത്യേകത. പൊതു അടുക്കളയില്‍ അവര്‍ക്ക് സ്വയംഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് അമ്മ വീട് തുറന്ന് നല്‍കുമെന്നുംകോട്ടത്തറ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
*എടപ്പാൾ കൃഷി ഓഫീസർക്ക് ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി*
എടപ്പാൾ: അഞ്ച് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന എടപ്പാൾകൃഷി ഓഫീസർ പി.വി വിനയന് എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സമുചിതമായ യാത്രയയപ്പ്നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡണ്ട്സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ആർഗായത്രി, ഇ ബാലകൃഷ്ണൻ, സി.രവീന്ദ്രൻ, വി.പി. വിദ്യാധരൻ, പി.രാജൻ, എം കെ എം ഗഫൂർ , ലത്തീഫ് റോയൽ ഫാം, കെ.വേലായുധൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ക്ഷമ റഫീഖ്സ്വാഗതവും എ.ദിനേശൻ നന്ദിയും പറഞ്ഞു. കാർഷിക കർമ്മ സേനയുടെ ഉപഹാരവും നൽകി.
*ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ പിടിയിൽ*
എറണാകുളം: ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലിമനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശിഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടിസ്വദേശിയായ മുഹമ്മദ് ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ്ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി. വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീംരൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെവിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന്ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ളഅപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ' ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ്സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന്അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെകയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
*ചങ്ങരംകുളം സാംസ്കാരിക സമിതി വനിതകളുടെ വായനമത്സരം സംഘടിപ്പിച്ചു*
ചങ്ങരംകുളം: ചങ്ങരംകുളം സാംസ്കാരിക സമിതി വനിതകളുടെ വായനമത്സരംസംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വനിതകളുടെവായനമത്സരത്തിൻ്റെ ഗ്രന്ഥശാല തല മത്സരം സംഘടിപ്പിച്ചു.പന്താവൂർ പരമേശ്വരൻ നമ്പൂതിരിമാസ്റ്റർ ഹാളിൽ മത്സരത്തിൻ്റെ ആദ്യ ഘട്ടമായ ക്വിസ് മത്സരം നടന്നു.സെക്രട്ടറി സോമൻചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു.എ എസ് അജിത ടീച്ചർ ക്വിസ് മത്സരം നയിച്ചു.കെ പി തുളസി രജനിഎം സൗമ്യ സുനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.അഡ്വ.വിശശികുമാർ ലൈബ്രേറിയൻ നസീർ സഞ്ജീവ് സോമൻ തുടങ്ങയവർ പ്രശ്നോത്തരി സംഘാടകരായി.
*ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം.*
എടപ്പാൾ: ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂർത്തി ക്ഷേത്രമായ ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രത്തിൽ ദക്ഷിണാമൂർത്തിക്കും ശിവനും കർപ്പൂരാദി ദ്രവ്യകലശം ആഗസ്റ്റ് 26 മുതൽ 31 വരെയുള്ള ദിനങ്ങളിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമാരും വേദജ്ഞരും മറ്റ് ആചാര്യൻമാരും പങ്കെടുക്കും. ലോക ക്ഷേമം കൈവരുത്തുക എന്നതാണ് ഈ കർമ്മങ്ങളിലൂടെയുള്ള ലക്ഷ്യം. ആഗസ്റ്റ് 26 ഒന്നാംദിനത്തിൽ മഹാഗണപതി ഹോമത്തോടെ തുടക്കമാവും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടിപടിഞ്ഞാറേക്ക് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ പൂജകൾ നടക്കും. കുളങ്കര ഭഗവതീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിശദീകരണ യോഗത്തിൽ ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ തെക്കിനിയേടത്ത് കുത്തുള്ളി കൃഷ്ണൻ നമ്പൂതിരി, യു.പിപുരുഷോത്തമൻ, നെഡഡം ഭവത്രാതൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി, ഭാസ്ക്കരൻവട്ടംകുളം, വേദപുരത്ത് സത്യനാരായണവാര്യർ, കരാട്ട് സദാനന്ദൻ, കുട്ടികൃഷ്ണൻ നായർ, ബാലൻവട്ടംകുളം, ബാലാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മതപഠന സ്ഥാപനത്തിൽ പീഡനം ; വാവന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.
തിരുമിറ്റക്കോട് : കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മതപഠന സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്ന പരാതിയിൽ രണ്ട് അധ്യാപകരെ ചാലിശ്ശേരി പോലീസ്അറസ്റ്റ് ചെയ്തു. വാവന്നൂർ സ്വദേശി മുഹമ്മദ് ഫസൽ (23) എന്ന അധ്യാപകനെ ഫോക്സോ കേസ് പ്രകാരംചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.നീലഗിരി സ്വദേശി ഇർഷാദ് അലി (21) യെ ഇന്നലെ അറസ്റ്റ്ചെയ്തിരുന്നു. ഒരു വിദ്യാർത്ഥിയുടെ മാനസികമായ പെരുമാറ്റം മോശമായതിനെ സ്ഥാപനം രക്ഷിതാക്കളെഅറിയിക്കുകയും തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ് ലൈംഗിക ചൂഷണ വിവരം അറിയുന്നത്. പിന്നീട് മറ്റൊരു വിദ്യാർത്ഥി കൂടി മറ്റൊരു അധ്യാപകനെതിരെ ലൈംഗിക ആരോപണം നടത്തുകയുംചെയ്തു. തുടർന്ന് പ്രസ്തുത സ്ഥാപനവും മാതാപിതാക്കളും കൊടുത്ത പരാതിയിൽ ചാലിശ്ശേരി പോലീസ്ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥാപനാധികാരികൾ പീഡന വിവരം അറിറഞ്ഞതിനെ തുടർന്ന് ഇരുവരെയും പുറത്താക്കുകയുംആവശ്യമായ നിയമനടപകൾ സ്വീകരിക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾക്കും ഈ തരത്തിൽ ഇവരിൽനിന്ന് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽപ്രതികളുടെ മേൽ വീണ്ടും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്ഥാപന ഭാരവാഹികൾഅറിയിച്ചു.



